ഒരു സംശയവുമില്ല, കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കൊപ്പം തന്നെ, ബസ്സ് തടഞ്ഞുനിര്‍ത്തിയ മേയര്‍ ആര്യ രാജേന്ദ്രന്റെ നടപടിക്കെതിരെ നടന്‍ ജോയ് മാത്യു

50

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ നടന്‍ ജോയ് മാത്യു രംഗത്ത്. കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് പ്രതികരിച്ച് ജോയ് മാത്യു രംഗത്തെത്തിയിരിക്കുന്നത്.

Advertisements

സോഷ്യല്‍മീഡിയയിലൂടെയായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം. ഒറ്റ വരി പോസ്റ്റാണ് ജോസ് മാത്യു പങ്കുവെച്ചിരിക്കുന്നത്. സംശയമെന്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കൊപ്പം തന്നെ എന്നാണ് ജോയ് മാത്യു കുറിച്ചിരിക്കുന്നത്.

Also Read:പത്ത് സിനിമകള്‍ പരാജയപ്പെട്ടാലും അതിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വന്നാലും മോഹന്‍ലാലിന് ഒരൊറ്റ സിനിമ മതി, എല്ലാം മാറി മറിയും, ലാലേട്ടനെ കുറിച്ച് സിദ്ധിഖ് പറയുന്നത് കേട്ടോ

ഫേയ്‌സ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. പോസ്റ്റില്‍ മേയറുടെ വാഹനം കെഎസ്ആര്‍ടിസി ബസ്സിനെ കവച്ചുവെച്ച് സിനിമാസ്‌റ്റൈലില്‍ നിര്‍ത്തിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയിലാണ് സംഭവം.

ബസ് തടഞ്ഞുനിര്‍ത്തിയതിന് പിന്നാലെ മേയര്‍ ആര്യ രാജേന്ദ്രനും ഡ്രൈവറുമായി നടുറോഡില്‍ വാക്കേറ്റമുണ്ടായിരുന്നു. ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും കുടുംബത്തിനുമൊപ്പം സഞ്ചരിച്ച കാറാണ് തടഞ്ഞുനിര്‍ത്തിയത്.

Also Read:കുഞ്ഞാറ്റയും മകനും ഒന്നായി വളരണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു, കുടുംബത്തിലെ അഭിപ്രായ വ്യത്യാസവും അകല്‍ച്ചയും പരസ്പരം മനസ്സിലാക്കിയാല്‍ തീരാവുന്നതേയുള്ളൂ, ഉര്‍വശിയുടെ ഭര്‍ത്താവ് പറയുന്നു

പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നിലെ സിഗ്നലില്‍ വെച്ചായിരുന്നു സംഭവം. സംഭവത്തില്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കാറിന് സൈഡ് കൊടുക്കാതൈ അമിത വേഗത്തില്‍ കടന്നുപോയ ബസ്സ് പിന്നീട് വേഗത കുറച്ച് കാര്‍ മുന്നിലേക്ക് പോയതോടെ ഇടിക്കാന്‍ ശ്രമിച്ചുവെന്നും അശ്ലീല ആംഗ്യം കാണിച്ചുവെന്നുമാണ് മേയറുടെ പരാതി.

Advertisement