പത്ത് സിനിമകള്‍ പരാജയപ്പെട്ടാലും അതിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വന്നാലും മോഹന്‍ലാലിന് ഒരൊറ്റ സിനിമ മതി, എല്ലാം മാറി മറിയും, ലാലേട്ടനെ കുറിച്ച് സിദ്ധിഖ് പറയുന്നത് കേട്ടോ

35

മലയാളത്തിലെ മുന്‍നിര നായകന്മാരില്‍ ഒരാളാണ് സിദ്ധിഖ്. വേറിട്ട ഭാവം കൊണ്ടും രൂപം കൊണ്ടും അഭിനയത്തികവ് കാട്ടിയ നടനാണ് അദ്ദേഹം. കഴിഞ്ഞ മുപ്പത് വര്‍ഷത്തിന് മുകളിലായി മലയാള സിനിമയില്‍ സജീവമായി നില്‍ക്കുകയാണ് സിദ്ധിഖ്.

Advertisements

യുവനടന്മാര്‍ക്കൊപ്പം ഇന്നും തിളങ്ങി നില്‍ക്കാന്‍ നടന് സാധിച്ചതാണ് ഈ വിജയത്തിന് പിന്നിലെ രഹസ്യവും. മലയാള സിനിമയില്‍ സ്വന്തമായൊരു മേല്‍വിലാസമുണ്ടാക്കിയ നടന്‍ കൂടിയാണ്. സ്വഭാവ നടനായും വില്ലനായും ഹാസ്യ നടനായും അദ്ദേഹം മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

Also Read:കുഞ്ഞാറ്റയും മകനും ഒന്നായി വളരണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു, കുടുംബത്തിലെ അഭിപ്രായ വ്യത്യാസവും അകല്‍ച്ചയും പരസ്പരം മനസ്സിലാക്കിയാല്‍ തീരാവുന്നതേയുള്ളൂ, ഉര്‍വശിയുടെ ഭര്‍ത്താവ് പറയുന്നു

വര്‍ഷങ്ങളോളമായി സിനിമയില്‍ സജീവമായി തുടരുന്ന സിദ്ധിഖ് മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയിലും പ്രധാന സ്ഥാനം വഹിക്കുന്നുണ്ട്. താരം അഭിമുഖങ്ങളിലൊന്നും മറ്റുതാരങ്ങളെ പോലെ അങ്ങനെ പ്രത്യക്ഷപ്പെടാറില്ല.

സിനിമാ നടീനടന്മാരുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളാണ് സിദ്ധിഖ്. ഇപ്പോഴിതാ മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലിനെ കുറിച്ച് സിദ്ധിഖ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മോഹന്‍ലാല്‍ ഒരു അതുല്യ നടനാണെന്ന് സിദ്ധിഖ് പറയുന്നു.

Also Read:അമ്പലത്തില്‍ പോയി കുറി തൊട്ടാല്‍ എല്ലാവരും സംഘിയാവുമോ, എന്റെ രണ്ട് മക്കളും ആര്‍എസ്എസ് ശാഖയില്‍ പോയിട്ടുണ്ട്, മല്ലിക സുകുമാരന്‍ പറയുന്നു

മോഹന്‍ലാലിന് തുടര്‍ച്ചയായി പത്ത് സിനിമകള്‍ പരാജയപ്പെട്ടാലും എത്രയൊക്കെ വിമര്‍ശനങ്ങളും പഴിയും അതിന്‍രെ പേരില്‍ കേള്‍ക്കേണ്ടി വന്നാലും അദ്ദേഹത്തിന് ഒരൊറ്റ പടം മതി എല്ലാം മാറി മറിയാനെന്ന് സിദ്ധിഖ് പറയുന്നു.

Advertisement