അവര്‍ സന്തോഷത്തോടെ ജീവിച്ച് പോകുന്നത് കാണാന്‍ ആര്‍ക്കാണിത്ര ബുദ്ധിമുട്ട്, ഭാഗ്യക്കും ശ്രേയസ്സിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് ആരാധകര്‍, സോഷ്യല്‍മീഡിയയില്‍ പിന്തുണ

62

അടുത്തിടെയായി ഒത്തിരി താരവിവാഹങ്ങളാണ് സോഷ്യല്‍മീഡിയ ആഘോഷമാക്കിയിരിക്കുന്നത്. ചിത്രങ്ങളും വീഡിയോകളും കൊണ്ട് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു. താരങ്ങളുടെ വിവാഹത്തിന് ആരൊക്കെ വന്നു, എന്ത് വസ്ത്രമാണ് ധരിച്ചത്, ആരൊക്കെ വന്നില്ല എന്നതൊക്കെ പലരും ചര്‍ച്ചയാക്കിയിരുന്നു.

Advertisements

അതിനിടെ വീഡിയോ കണ്ട് പലതും ഈഹിച്ച് കഥകളുണ്ടാക്കിയവരുമുണ്ട്. വിവാഹത്തിനൊക്കെ എങ്ങനെ വസ്ത്രം ധരിക്കണമെന്നൊക്കെ ഓരോരുത്തരുടെയും ഇഷ്ടങ്ങളാണ്. എന്നാല്‍ പലപ്പോഴും സോഷ്യല്‍മീഡിയ അത് സമ്മതിച്ച് തരില്ല.

Also Read:ആ പരിപ്പ് ഇവിടെ വേവൂല, മമ്മൂട്ടിയെ മുഹമ്മദ് കുട്ടിയെന്ന് വിളിക്കുന്ന സംഘി രാഷ്ട്രീയത്തിനെതിരെ ഒറ്റക്കെട്ടായി പ്രതികരിച്ച് കേരളം

മാളവിക ജയറാമിന്റെ വിവാഹത്തിനെത്തിയ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷും ഭര്‍ത്താവും ഇപ്പോള്‍ വസ്ത്രധാരണത്തിന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഭാഗ്യയും ശ്രേയസും സിംപിള്‍ ലുക്കിലായിരുന്നു മാളവികയുടെ വിവാഹ റിസപ്ഷനെത്തിയത്.

ശ്രേയസിനെ മൈന്‍ഡ് ചെയ്യാതെയാണ് ഭാഗ്യ നടന്നുപോകുന്നതെന്നും നല്ല വസ്ത്രങ്ങള്‍ ധരിച്ചൂടെയെന്നും ഭാഗ്യക്ക് ശ്രേയസ്സിനേക്കാള്‍ തടി കൂടുതലാണെന്നുമൊക്കെ വീഡിയോ കണ്ട് സോഷ്യല്‍മീഡിയയില്‍ കമന്റുകള്‍ നിറയുന്നു.

Also Read:53ാം പിറന്നാള്‍ ആഘോഷിച്ച് വാണി വിശ്വനാഥ്, ആശംസ അറിയിച്ച് സുരഭി ലക്ഷ്മി

എന്നാല്‍ ഇരുവരെയും പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയവരുമുണ്ട്. അവര്‍ സന്തോഷത്തോടെ ജീവിക്കുന്നത് കാണാന്‍ ആര്‍ക്കാണ് ഇത്ര ബുദ്ധിമുട്ടെന്നും അവര്‍ സന്തോഷത്തോടെ ജീവിച്ചുപോട്ടെയെന്നും ആരാധകര്‍ കുറിച്ചു.

Advertisement