ആ പരിപ്പ് ഇവിടെ വേവൂല, മമ്മൂട്ടിയെ മുഹമ്മദ് കുട്ടിയെന്ന് വിളിക്കുന്ന സംഘി രാഷ്ട്രീയത്തിനെതിരെ ഒറ്റക്കെട്ടായി പ്രതികരിച്ച് കേരളം

57

കഴിഞ്ഞ ദിവസം മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിയെ വിവാദത്തിലാഴ്ത്തിക്കൊണ്ട് ഒരു പരാമര്‍ശം പുറത്തുവന്നിരുന്നു. പുഴു എന്ന ചിത്രത്തിന്റെ സംവിധായിക റത്തീനയുടെ ഭര്‍ത്താവ് കഴിഞ്ഞ ദിവസംഒരു ഓണ്‍ലൈന്‍മീഡിയക്ക് നല്‍കിയ അഭിമുഖമാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

Advertisements

മമ്മൂട്ടിയെ നായകനാക്കി റത്തീന സംവിധാനം ചെയ്ത ആദ്യ സിനിമയായിരുന്നു പുഴു. മമ്മൂട്ടിയോട് റത്തീന പറഞ്ഞ സിനിമയുടെ കഥ വേറെയായിരുന്നുവെന്നും പുഴു എന്ന സിനിമ ചെയ്തത് മമ്മൂട്ടിയുടെ നിര്‍ബന്ധപ്രകാരമായിരുന്നുവെന്നുമാണ് റത്തീനയുടെ ഭര്‍ത്താവ് പറഞ്ഞത്.

Also Read:ധരിച്ചിരിക്കുന്ന വസ്ത്രം കാവ്യയുടെ സ്വന്തം ബ്രാന്‍ഡായ ലക്ഷ്യയുടേത്, താരത്തിന്റെ ഈ ഫോട്ടോ പകര്‍ത്തിയത് ആരെന്ന് അറിയുമോ ?

ഈ സംഭവം വലതുപക്ഷ പേകജുകളൊന്നടങ്കം ഏറ്റെടുത്തിരിക്കുകയായിരുന്നു. മമ്മൂട്ടിയുടെ ഉള്ളില്‍ വര്‍ഗീയതയുള്ളതുകൊണ്ടാണ് സവര്‍ണരെ ഒന്നടങ്കം കരിവാരിത്തേക്കുന്ന സിനിമ മമ്മൂട്ടി ചെയ്തതെന്നും സിനിമയെ വര്‍ഗീയവത്കരിക്കുകയാണ് മമ്മൂട്ടിയെന്നും വലതുപക്ഷ ഹിന്ദുത്വ പേജുകള്‍ ആരോപിക്കുന്നു.

മമ്മൂട്ടി ഇസ്ലാമിസ്റ്റ് അജണ്ട സിനിമയിലൂടെ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്ന വര്‍ഗീയവാദിയാണ്. മട്ടാഞ്ചേരി മാഫിയയുടെ തലവനാണെന്നും മമ്മൂട്ടിയുടെ ഉള്ളിലുള്ള മുഹമ്മദ് കുട്ടിയെന്ന ഇസ്ലാമികവാദി ആട്ടിന്‍ തോലണിഞ്ഞ ചെന്നായയാണെന്നുമൊക്കെയാണ് തീവ്ര വലതുപക്ഷ പേജുകളായ ഔട്ട് സ്‌പോക്കണ്‍ പോലുള്ള പേജുകള്‍ പ്രചരിപ്പിക്കുന്നത്.

Also Read:ടര്‍ബോന്റെ സെന്‍സറിംഗ് കഴിഞ്ഞു; മമ്മൂട്ടി ചിത്രം വരുന്നു

ഇപ്പോഴിതാ ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രിമാരായ വി ശിവന്‍കുട്ടിയും കെ രാജനും. ആ പരിപ്പ് ഈ കലത്തില്‍ വേവില്ലെന്നാണ് വി ശിവന്‍കുട്ടി പറഞ്ഞത്. മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച എംപിയായ എഎം ആരിഫ് ഇതിവിടെ കിടക്കട്ടെയെന്ന് കുറിച്ചു.

Advertisement