സിനിമാ നടിയല്ല, എനിക്ക് ഇവള്‍ എന്റെ പൊന്നുമോളാണ്,എന്റെ ധന്യയാണ്, ഉയരങ്ങളിലെത്തിയപ്പോഴും ആദ്യഗുരുനാഥനെ മറക്കാതെ ചേര്‍ത്തുപിടിച്ച് നവ്യ നായര്‍

37

കലോല്‍സവ വേദിയില്‍ നിന്നും സിനിമയിലേക്ക് എത്തി പിന്നീട് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് നടി നവ്യാ നായര്‍. മലയാളത്തിന്റെ ജനപ്രിയ നടന്‍ ദിലീപ് നായകനായ ഇഷ്ടം എന്ന സിബിമലയില്‍ സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിച്ചു കൊണ്ട് ആയിരുന്നു സിനിമയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം.

Advertisements

പിന്നീട് നിരവധി ചിത്രങ്ങളിലൂടെ നവ്യ ആരാധകരുടെ പ്രിയപ്പെട്ട നടിയായി. വിവാഹശേഷം സിനിമ വിട്ട നവ്യ പിന്നീട് റിയാലിറ്റ് ശോജഡ്ജായും നര്‍ത്തകിയായും ആരാധകര്‍ക്ക് മുന്നിലേക്ക് എത്തി. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമകളിലും സജീവമാവുകയാണ് താരം.

Also Read:അവര്‍ സന്തോഷത്തോടെ ജീവിച്ച് പോകുന്നത് കാണാന്‍ ആര്‍ക്കാണിത്ര ബുദ്ധിമുട്ട്, ഭാഗ്യക്കും ശ്രേയസ്സിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് ആരാധകര്‍, സോഷ്യല്‍മീഡിയയില്‍ പിന്തുണ

അവസാനമായി താരത്തിന്റേതായി ഒരുങ്ങിയ ചിത്രം ജാനകി ജാനേ ആയിരുന്നു. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് നവ്യ. ഇപ്പോഴിതാ തന്റെ ആദ്യ ഗുരുനാഥനെ നവ്യ ഫ്‌ളേവേഴ്‌സ് വേദിയില്‍ എത്തിച്ചതിന്റെ വീഡിയോയാണ് വൈറലാവുന്നത്.

സാറിന്റെ മുഴുവന്‍ പേര് എണ്ണക്കാട് നാരായണന്‍ കുട്ടി എന്നാണ്. തന്റെ ആദ്യ ഗുരുനാഥനാണെന്നും താന്‍ ഇന്ന് നൃത്തത്തില്‍ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും സാറിനാണെന്നും താന്‍ ഒത്തിരി അടി കിട്ടിയാണ് പഠിച്ചതെന്നും നവ്യ പറയുന്നു.

Also Read:ആ പരിപ്പ് ഇവിടെ വേവൂല, മമ്മൂട്ടിയെ മുഹമ്മദ് കുട്ടിയെന്ന് വിളിക്കുന്ന സംഘി രാഷ്ട്രീയത്തിനെതിരെ ഒറ്റക്കെട്ടായി പ്രതികരിച്ച് കേരളം

യുകെജിയില്‍ പഠിക്കുമ്പോഴാണ് നവ്യ നൃത്തം പഠിക്കാനെത്തിയത്. താന്‍ ഇതിനോടകം അമ്പതിനായിരം വേദികളില്‍ പെര്‍ഫോം ചെയ്തിട്ടുണ്ടെന്നും ആദ്യമായി കേരളത്തില്‍ കുച്ചുപ്പുടി പഠിച്ചത് താനാണെന്നും നവ്യ തന്റെ പുന്നാരക്കുട്ടിയാണംന്നും തന്റെ ധന്യയാണ് ഇവളെന്നും സിനിമാ നടിയായിട്ടല്ല താന്‍ കണ്ടതെന്നും തന്റെ ധന്യയായിട്ടാണെന്നും മാഷ് പറയുന്നു.

Advertisement