ആ വഴക്കിന് പിന്നാലെ ബ്രേക്കപ്പ് പറഞ്ഞു, കിട്ടിയത് ഹാപ്പി ഇന്‍ഡിപെന്‍ഡന്‍സ് ഡേ എന്ന റിപ്ലൈ, ആരോടും പറയാത്ത പ്രണയകാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ച് ദുര്‍ഗയും ഭര്‍ത്താവും

128

വളരെ പെട്ടെന്ന തന്നെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് നടിയും നര്‍ത്തകിയുമായ ദുര്‍ഗ കൃഷ്ണ. വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലെ നായികാ വേഷത്തലൂടെ ആയിരുന്നു ദുര്‍ഗ കൃഷ്ണ മലയാളികള്‍ക്ക് സുപരിചതയായി മാറിയത്.

Advertisements

വിമാനത്തിന് ശേഷം പ്രേതം 2 എന്ന സിനിമയില്‍ അനു തങ്കം പൗലോസ് എന്ന കഥാപാത്രത്തേയും അവതരിപ്പിച്ചു. കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ, വൃത്തം, കിംഗ് ഫിഷ്, കണ്‍ഫെഷന്‍സ് ഓഫ് എ കുക്കു തുടങ്ങിയ സിനിമകളിലും ദുര്‍ഗ കൃഷ്ണ വേഷമിട്ടു.

Also Read:സിനിമാ നടിയല്ല, എനിക്ക് ഇവള്‍ എന്റെ പൊന്നുമോളാണ്,എന്റെ ധന്യയാണ്, ഉയരങ്ങളിലെത്തിയപ്പോഴും ആദ്യഗുരുനാഥനെ മറക്കാതെ ചേര്‍ത്തുപിടിച്ച് നവ്യ നായര്‍

2021 ഏപ്രില്‍ അഞ്ചിനായിരുന്നു ദുര്‍ഗ കൃഷ്ണയുടെ വിവാഹം. ബിസിനസുകാരനായ അര്‍ജുന്‍ രവീന്ദ്രന്‍ ആണ് ദുര്‍ഗ്ഗയുടെ കഴുത്തില്‍ താലി ചാര്‍ത്തി ജീവിത സഖിയാക്കിയത്. ഗുരുവായൂരില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. പിന്നീട് സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ കൊച്ചിയില്‍ വെച്ചും നടത്തി.

ഇപ്പോഴിതാ അമൃത ടിവിയിലെ റെഡ് കാര്‍പ്പെറ്റ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ദുര്‍ഗയും ഭര്‍ത്താവും പ്രണയകാലത്തെ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചുമൊക്കെ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തങ്ങളുടെ പ്രണയത്തിനിടക്ക് ഒത്തിരി അടിപിടി ബഹളമൊക്കെയുണ്ടായിരുന്നു.

Also Read:അവര്‍ സന്തോഷത്തോടെ ജീവിച്ച് പോകുന്നത് കാണാന്‍ ആര്‍ക്കാണിത്ര ബുദ്ധിമുട്ട്, ഭാഗ്യക്കും ശ്രേയസ്സിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് ആരാധകര്‍, സോഷ്യല്‍മീഡിയയില്‍ പിന്തുണ

പരസ്പരം ബ്രേക്കപ്പായി പിരിഞ്ഞിരുന്നു. താനായിരുന്നു അത് കഴിഞ്ഞ് പോയി സോറി പറഞ്ഞതെന്നും ഏട്ടന്‍ നല്ല വാശിക്കാരനാണെന്നും കാണുന്നത് പോലെയല്ലെന്നും അയഞ്ഞുതരില്ലെന്നും അവസാനം താന്‍ പോയി സോറി പറയേണ്ടി വന്നുവെന്നും പക്ഷേ കോമഡി എന്താണെന്നുവെച്ചാല്‍ താന്‍ തന്നെയായിരുന്നു ബ്രേക്കപ്പ് പറഞ്ഞതും എന്നും ദുര്‍ഗ പറയുന്നു.

വലിയ വഴക്കുണ്ടായതിന് പിന്നാലെ 15 ദിവസം കഴിഞ്ഞിട്ടും ചേട്ടന്‍ തന്നെ ഒന്നു മൈന്‍ഡ് പോലും ചെയ്തില്ല. മൈന്‍ഡ് ചെയ്യാന്‍ വേണ്ടിയാണ് താന്‍ ബ്രേക്കപ്പാവാം എന്ന് മെസ്സേജ് ചെയ്തതെന്നും അപ്പോള്‍ ചേട്ടന്‍ അത് അപ്രൂവ് ചെയ്തുവെന്നും ഓഗസ്റ്റ് 14ാം തിയ്യതിയായിരുന്നു താന്‍ ബ്രേക്കപ്പ് മെസ്സേജ് അയച്ചതെന്നും 15ന് രാവിലെ ഹാപ്പി ഇന്‍ഡിപെന്‍ഡന്‍സ് ഡേ മെസ്സേജായിരുന്നു തനിക്ക് അയച്ചതെന്നും ദുര്‍ഗ പറയുന്നു.

പിന്നീട് താന്‍ മൊബൈലിലൊക്കെ ബ്ലോക്ക് ചെയ്തു. അതിന് ശേഷം താന്‍ ഭയങ്കര ഡിപ്രഷനിലായിരുന്നുവെന്നും അനിയനെയും കൂട്ടി ട്രിപ്പൊക്കെ പോയിട്ട് താന്‍ അവിടെയിരുന്ന് കരച്ചിലായിരുന്നുവെന്നും അത്രത്തോളം വിഷമിച്ചിരുന്നുവെന്നും ദുര്‍ഗ പറയുന്നു.

Advertisement