പൃഥ്വിയുടെ പൈസ എടുത്താണല്ലോ കളിക്കുന്നതെന്ന് പലരും പറയുന്നുണ്ട്, ഞങ്ങള്‍ രണ്ടാളും തുല്യമായി ഫണ്ടിട്ടിട്ടുണ്ട്, സ്‌ക്രീനില്‍ വെറുതേയല്ല എന്റെ പേരെഴുതി കാണിക്കുന്നത്, തുറന്നടിച്ച് സുപ്രിയ മേനോന്‍

118

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നടനും സംവിധായകനുമായ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരാധകരെയും പ്രേക്ഷകരെയും എല്ലാം ഞെട്ടിച്ചുകൊണ്ട് സര്‍പ്രൈസ് ആയിട്ടായിരുന്നു ഇവരുടെ വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നത്. പാലക്കാട് വെച്ച് വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്.

Advertisements

ഇവരുടെ വിവാഹത്തിന്റെ വീഡിയോ അടുത്തിടെയും സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയി മാറിയിരുന്നു. പാലക്കാട് തേന്‍കുറുശ്ശി കണ്ടാത്ത് ഹെറിറ്റേജ് വില്ലയില്‍ വെച്ചായിരുന്നു വിവാഹം. സുപ്രിയ മേനോനുമായുള്ള താരത്തിന്റെ പ്രണയം വളരെ രഹസ്യ സ്വഭാവം ഇള്ളത് ആയിരുന്നതിനാല്‍ മാധ്യമങ്ങള്‍ക്ക് ഒന്നും അത് കണ്ടുപിടിക്കാന്‍ സാധിച്ചില്ല.

Also Read:ആ വഴക്കിന് പിന്നാലെ ബ്രേക്കപ്പ് പറഞ്ഞു, കിട്ടിയത് ഹാപ്പി ഇന്‍ഡിപെന്‍ഡന്‍സ് ഡേ എന്ന റിപ്ലൈ, ആരോടും പറയാത്ത പ്രണയകാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ച് ദുര്‍ഗയും ഭര്‍ത്താവും

2011 എപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെയും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയുടെയും വിവാഹം. 2014ന് മകള്‍ അലംകൃത ജനിച്ചു. മലയാള സിനിമയിലെ പവര്‍ കപ്പിളാണ് ഇന്ന് പൃഥ്വിയും സുപ്രിയയും. പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ ശക്തമായ പിന്തുണയുമായി സുപ്രിയയുമുണ്ട്. ഇന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോവുന്നതും സുപ്രിയയാണ്.

ഇപ്പോഴിതാ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണ കമ്പനിയെ കുറിച്ച് സുപ്രിയ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തങ്ങള്‍ രണ്ടാളുടെയും തുല്യ മുതല്‍ മുടക്കില്‍ തുടങ്ങിയതാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നും കമ്പനി തുടങ്ങുമ്പോള്‍ താന്‍ പിഎഫില്‍ നിന്നും പൈസ എടുത്തിരുന്നുവെന്നും സുപ്രിയ പറയുന്നു.

Also Read:സിനിമാ നടിയല്ല, എനിക്ക് ഇവള്‍ എന്റെ പൊന്നുമോളാണ്,എന്റെ ധന്യയാണ്, ഉയരങ്ങളിലെത്തിയപ്പോഴും ആദ്യഗുരുനാഥനെ മറക്കാതെ ചേര്‍ത്തുപിടിച്ച് നവ്യ നായര്‍

തനിക്കുള്ള ഭാഗത്തിന്റെ ഫണ്ട് തനിക്ക് തന്നെ ഇടണമെന്ന് നിര്‍ബന്ധമായിരുന്നു. തന്റെ മനസ്സിന് അത് അത്യാവശ്യമായിരുന്നുവെന്നും പലരും പറയുന്നത് താന്‍ പൃഥ്വിയുടെ പൈസ എടുത്താണല്ലോ കളിക്കുന്നതെന്നാണെന്നും പക്ഷേ തങ്ങള്‍ രണ്ടാളും തുല്യമായാണ് ഫണ്ടിട്ടതെന്നും ആരെയും ബോധിപ്പിക്കാന്‍ വേണ്ടിയല്ല തന്റെ മനസ്സിന് വേണ്ടിയാണെന്നും സുപ്രിയ പറയുന്നു.

സിനിമ തുടങ്ങുമ്പോള്‍ പ്രൊഡ്യൂസ്ഡ് ബൈ സുപ്രിയ മേനോന്‍ എന്ന് സ്‌ക്രീനില്‍ എഴുതി കാണിക്കുന്നത് വെറുതെയല്ല. തന്റെ പണം കൊണ്ടു കൂടിയാണ് കമ്പനി സ്റ്റാര്‍ട്ട് ചെയ്തതെന്നും തന്നെ ഇപ്പോഴും പൃഥ്വിരാജ് എന്ന നടന്റെ ലേബലിലാണ് അറിയപ്പെടുന്നതെന്നും താന്‍ സുപ്രിയ മേനോനാണെന്ന് ആളുകളെ മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് താനെന്നും സുപ്രിയ പറയുന്നു.

Advertisement