എനിക്ക് ഇതൊക്കെ സ്ഥിരമാണ്, പക്ഷേ ഭാര്യയുടെ ഫോട്ടോയും പ്രചരിച്ചിട്ടുണ്ട്, വല്ലാതെ സങ്കടം തോന്നുന്നു, സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ചയാള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടെന്ന് സന്നിധാനന്ദന്‍

121

ഗായകന്‍ സന്നിധാനന്ദിനെ അപമാനിച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് പ്രചരിച്ചിരുന്നു. വൃത്തികെട്ട കോമാളി വേഷമാണ് സന്നിദാന്ദന്റേതെന്നും അറപ്പുളവാക്കുന്നതാണെന്നുമൊക്കെയുള്ള അധിക്ഷേപങ്ങളായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നത്.

Advertisements

ഉഷാകുമാരി എന്ന അക്കൗണ്ടില്‍ നിന്നായിരുന്നു ഇത്തരത്തിലൊരു അധിക്ഷേപ പോസ്റ്റ് വന്നത്. പോസ്റ്റ് വലിയ രീതിയില്‍ ശ്രദ്ദിക്കപ്പെട്ടതോടെ സംഭവം വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ സന്നിദാന്ദനെ പിന്തുണച്ചും ഉഷാകുമാരിയെ വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

Also Read:പൃഥ്വിയുടെ പൈസ എടുത്താണല്ലോ കളിക്കുന്നതെന്ന് പലരും പറയുന്നുണ്ട്, ഞങ്ങള്‍ രണ്ടാളും തുല്യമായി ഫണ്ടിട്ടിട്ടുണ്ട്, സ്‌ക്രീനില്‍ വെറുതേയല്ല എന്റെ പേരെഴുതി കാണിക്കുന്നത്, തുറന്നടിച്ച് സുപ്രിയ മേനോന്‍

ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സന്നിദാനന്ദ്. താന്‍ ഇത് സ്ഥിരമായി കേള്‍ക്കുന്നതാണെന്നും തന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെയെന്നും കലാകാരനെ ആര്‍ക്കും എന്തുവേണെമെങ്കിലും പറയാമെന്നും സന്നിദാന്ദ് പറയുന്നു.

ഇങ്ങെനെ പലരും പറയുമ്പോഴാണ് നമ്മളിലെ നമ്മള്‍ വളരുന്നത്. താന്‍ അങ്ങനെയൊക്കെ ചിന്തിക്കുന്ന ഒരാളാണെന്നും പക്ഷേ ആ പ്രചരിച്ച പോസ്റ്റില്‍ തന്റെ ഭാര്യയുടെ ഫോട്ടോയുമുണ്ടെന്നും അത് ഭയങ്കര വേദനയുണ്ടാക്കിയെന്നും തനിക്ക് ഇതൊക്കെ സ്ഥിരമാണ് പക്ഷേ ഭാര്യ എന്തറിഞ്ഞിട്ടാണെന്നും സന്നിദാന്ദന്‍ ചോദിക്കുന്നു.

Also Read:ആ വഴക്കിന് പിന്നാലെ ബ്രേക്കപ്പ് പറഞ്ഞു, കിട്ടിയത് ഹാപ്പി ഇന്‍ഡിപെന്‍ഡന്‍സ് ഡേ എന്ന റിപ്ലൈ, ആരോടും പറയാത്ത പ്രണയകാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ച് ദുര്‍ഗയും ഭര്‍ത്താവും

ഭാര്യക്ക് ഇത് വല്ലാതെ വേദനിച്ചുവെന്ന് അറിഞ്ഞപ്പോള്‍ തനിക്ക് വിഷമമായി. അങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ഇനിയാരും അങ്ങനെ ചെയ്യാതിരിക്കാനാണ് താന്‍ ആ പോസ്റ്റ് ഷെയര്‍ ചെയ്തതെന്നും നിമയനടപടി സ്വീകരിക്കാനുള്ള ആലോചനയിലാണ് താനെന്നും സന്നിദാന്ദന്‍ പറയുന്നു.

Advertisement