Home Entertainment Celebrities

റിയല്‍ ലവില്‍ ഞാന്‍ പരാജയപ്പെട്ടുപോയിട്ടുണ്ട്, ചിലതിന് പകരമാകാന്‍ മറ്റൊന്നിന് കഴിയില്ല, കോംപ്രമൈസ് മാത്രമേയുള്ളൂ, തുറന്ന് പറഞ്ഞ് ദിലീപ്

223

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. പ്രേക്ഷകരെ എന്നും ചിരിപ്പിച്ചിട്ടേ ഉള്ളൂ ഈ നടന്‍. എന്നാല്‍ ഇടക്കാലത്ത് നടന്റെ പേരില്‍ ഉയര്‍ന്നുവന്ന കേസും പ്രശ്നങ്ങളും ഒക്കെ ദിലീപിന്റെ കരിയറിനെയും വലിയ രീതിയില്‍ ബാധിച്ചു.

Advertisements

ഇപ്പോള്‍ വീണ്ടും സിനിമയുമായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ് ദിലീപ്. നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പവി കെയര്‍ ടേക്കര്‍ എന്ന സിനിമയിലാണ് ദിലീപ് നായകനായി അഭിനയിച്ചിരിക്കുന്നത്. ചിത്രം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തിയ്യേറ്ററുകളിലെത്തിയിരിക്കുന്നത്.

Also Read:ഒരു സംശയവുമില്ല, കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കൊപ്പം തന്നെ, ബസ്സ് തടഞ്ഞുനിര്‍ത്തിയ മേയര്‍ ആര്യ രാജേന്ദ്രന്റെ നടപടിക്കെതിരെ നടന്‍ ജോയ് മാത്യു

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ വ്യക്തിജീവിതത്തിലുണ്ടായിരിക്കുന്ന പ്രണയങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ദിലീപ്. റിയല്‍ ലവ് എന്നതില്‍ താന്‍ പരാജയപ്പെട്ട ആളാണെന്നും ദിലീപ് തുറന്ന് പറയുന്നുണ്ട്.

തന്റെ ഫസ്റ്റ് ലവ് താന്‍ ആ കുട്ടിയോട് പറഞ്ഞിരുന്നില്ല. ആ വ്യക്തിയോട് താന്‍ മിണ്ടിയിട്ടേയില്ലെന്നും ഒത്തിരി പേരുടെ ഫസ്റ്റ് ലവ് ആയിരുന്നു ആ കുട്ടി എന്നതായിരുന്നു അതിലെ കോമഡിയെന്നും ആ കുട്ടിയോട് മിണ്ടണമെന്ന് ആഗ്രഹമുണ്ടെങ്കിലും നടന്നില്ലെന്നും സ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നു സംഭവമെന്നും ദിലീപ് പറയുന്നു.

Also Read:പത്ത് സിനിമകള്‍ പരാജയപ്പെട്ടാലും അതിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വന്നാലും മോഹന്‍ലാലിന് ഒരൊറ്റ സിനിമ മതി, എല്ലാം മാറി മറിയും, ലാലേട്ടനെ കുറിച്ച് സിദ്ധിഖ് പറയുന്നത് കേട്ടോ

സ്‌കൂള്‍ കഴിഞ്ഞപ്പോള്‍ രണ്ടുപേരും രണ്ട് കോളേജുകളിലായിരിന്നു. ബസ്സിലൊക്കെ കാണുമ്പോള്‍ ചിരിക്കാറുണ്ടായിരുന്നുവെന്നും താന്‍ സിനിമയിലെത്തിയപ്പോള്‍ ആ കുട്ടി തനിക്ക് മെസ്സേജ് അയച്ചിരുന്നുവെന്നംു അങ്ങനെ തങ്ങള്‍ സുഹൃത്തുക്കളായി എന്നും റിയല്‍ ലവില്‍ താന്‍ പരാജയപ്പെട്ടുപോയിട്ടുണ്ടെന്നും ദിലീപ് പറയുന്നു.

Advertisement