അമല്‍നീരദിന്റെ അരിവാള്‍ ചുറ്റിക നക്ഷത്രം, മമ്മൂട്ടിയുടെ വില്ലനായി പൃഥ്വിരാജ്, ചിത്രത്തെ കുറിച്ച് താരം പറയുന്നത് കേട്ടോ

160

മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിയെയും പൃഥ്വിരാജിനെയും പ്രധാനകഥാപാത്രങ്ങളാക്കി അമല്‍നീരദിന്റെ സംവിധാനത്തില്‍ ചിത്രം ഒരുങ്ങുമെന്ന വാര്‍ത്ത പുറത്തുവന്നിട്ട് ഏറെ നാളായി. അമല്‍ നീരദാണ് ചിത്രം പ്രഖ്യാപിച്ചത്.

Advertisements

അന്‍വറിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുമെന്ന് പ്രഖ്യാപിച്ച ചിത്രത്തിന്റെ പേര് അരിവാള്‍ ചുറ്റിക നക്ഷത്രം എന്നായിരുന്നു. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ രചയിതാവ്. മമ്മൂട്ടിയുടെ വില്ലന്‍ കഥാപാത്രമായിരുന്നു ചിത്രത്തില്‍ പൃഥ്വിരാജിന്.

Also Read:സനലേട്ടന് വേണ്ടി എല്ലാം ചെയ്തുകൊടുത്തിട്ട് ഇപ്പോള്‍ എന്നെ വില്ലനാക്കുന്നു, അദ്ദേഹത്തെ എനിക്ക് മനസ്സിലാവുന്നേയില്ല, സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ ആരോപണങ്ങളില്‍ സത്യാവസ്ഥ തുറന്നുകാട്ടി ടൊവിനോ തോമസ്

ചിത്രം പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. അതിന് ശേഷം യാതൊരു അപ്‌ഡേറ്റുകളും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് പൃഥിരാജ്. ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു പൃഥ്വിരാജ് ഈ സിനിമയെ കുറിച്ച് സംസാരിച്ചത്.

ആ സിനിമ നടക്കുമെന്ന് തോന്നുന്നില്ല. തനിക്ക് വളരെ താത്പര്യം തോന്നിയ ചിത്രമായിരുന്നു അതെന്നും സിനിമയുടെ പശ്ചാത്തലവും കഥയുമൊക്കെ തനിക്ക് ഇഷ്ടപ്പെട്ടിരുന്നുവെന്നും ചിത്രം കമ്മ്യൂണിസ്റ്റ് പശ്ചാത്തലമല്ലെന്നും പൃഥ്വിരാജ് പറയുന്നു.

Also Read;ഇത്തവണ തോറ്റാല്‍ ഇനി മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി, വന്‍ഭൂരിപക്ഷത്തോടെ സുരേഷ് ഗോപി വിജയിക്കുമെന്ന് ഉറപ്പിച്ച് ബിജെപിയും

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ഇവിടുത്തെ ഒരു മലയോര മേഖലയില്‍ നടക്കുന്ന കഥയായിരുന്നുവെന്നും എന്നാല്‍ അതിന്റെ പശ്ചാത്തലവും കഥയിലേ കുറേ ഭാഗങ്ങളുമെല്ലാം ഇപ്പോള്‍ ഒത്തിരി സിനിമകളില്‍ വന്നുകഴിഞ്ഞുവെന്നും അതുകൊണ്ടു തന്നെ ആ സിനിമ ഇനി ചെയ്യുമെന്ന് തോന്നുന്നില്ലെന്നും പൃഥ്വിരാജ് പറയുന്നു.

Advertisement