സനലേട്ടന് വേണ്ടി എല്ലാം ചെയ്തുകൊടുത്തിട്ട് ഇപ്പോള്‍ എന്നെ വില്ലനാക്കുന്നു, അദ്ദേഹത്തെ എനിക്ക് മനസ്സിലാവുന്നേയില്ല, സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ ആരോപണങ്ങളില്‍ സത്യാവസ്ഥ തുറന്നുകാട്ടി ടൊവിനോ തോമസ്

41

നടന്‍ ടൊവിനോ തോമസിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വഴക്ക് എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു സംവിധായകന്റെ ആരോപണം.

Advertisements

വഴക്ക് എന്ന സിനിമ തിയ്യേറ്ററില്‍ റിലീസ് ചെയ്യാന്‍ ടൊവിനോ സമ്മതിക്കുന്നില്ലെന്ന് സനല്‍ കുമാര്‍ ആരോപിക്കുന്നു. ഇപ്പോഴിതാ ഈ സംഭവത്തില്‍ തന്റെ ഭാഗം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ടൊവിനോ. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ടൊവിനോയുടെ പ്രതികരണം.

Also Read:ഞാന്‍ എനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കും, ഒന്നും എന്നെ ബാധിക്കില്ല, തുറന്നടിച്ച് ഗോപി സുന്ദര്‍

തങ്ങള്‍ 2020ലാണ് സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നത്. ചിത്രം 12 ദിവസം കൊണ്ട് ഷൂട്ട് ചെയ്തുവെന്നും നല്ലോണം എന്‍ജോയ് ചെയ്ത ചലഞ്ചിംഗായിട്ടുള്ള കഥാപാത്രമായിരുന്നു അതെന്നും സനലേട്ടനും താനും നല്ല ബോണ്ടിംഗ് ആയിരുന്നുവെന്നും ടൊവിനോ പറയുന്നു.

ചിത്രത്തിന്റെ നിര്‍മ്മാണ ചെലവിന്റെ പകുതി താന്‍ ഏറ്റെടുക്കാമെന്ന് പറഞ്ഞ് താന്‍ 27 ലക്ഷം രൂപ മുടക്കിയെന്നും താന്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ചെയ്ത സിനിമയായിരുന്നുവെന്നും അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടായിരുന്നുവെന്നും ടൊവിനോ പറഞ്ഞു.

Also Read:13ാമത്തെ വയസ്സിലാണ് അമ്മയെ നഷ്ടമായത്, എന്റെ മൂന്നുപിള്ളാരുടേയും പ്രസവം നോക്കിയത് ഏട്ടന്റെ അമ്മ, വല്ലാതെ മിസ് ചെയ്യുന്നു, പെറ്റമ്മയെ കുറിച്ച് വേദനയോടെ ആനി പറയുന്നു

പുള്ളിക്കു വേണ്ടി താന്‍ എല്ലാം ചെയ്തു കൊടുത്തിട്ട് ഇപ്പോള്‍ താന്‍ വില്ലനാകുന്ന അവസ്ഥയാണ്. വഴക്ക് ഡിസ്ട്രിബ്യൂട്ട് ചെയ്യാനോ ഓടിടി അവസരം കിട്ടിയാല്‍ അതിനോട് സഹകരിക്കാനോ തനിക്ക് ഒരു മടിയുമില്ലെന്നും തനിക്ക് പരിചയപ്പെട്ട കാലത്തേ സനലേട്ടനോട് ഒരിഷ്ടമുണ്ടെന്നും എന്നാല്‍ ഇപ്പോഴത്തെ സനലേട്ടനെ മനസ്സിലാവുന്നില്ലെന്നും ടൊവിനോ പറയുന്നു.

Advertisement