ഞാന്‍ എനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കും, ഒന്നും എന്നെ ബാധിക്കില്ല, തുറന്നടിച്ച് ഗോപി സുന്ദര്‍

691

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിയാകനും ഗായകനുമാണ് ഗോപി സുന്ദര്‍. മലയാളത്തിന്റെ പ്രിയ ഗായിക അമൃത സുരേഷുമായുള്ള ഗോപിസുന്ദറിന്റെ വിവാഹം വലിയ വാര്‍ത്ത ആയിരുന്നു. വര്‍ഷങ്ങളായി ഗായിക അഭയ ഹിരണ്‍മയിയും ആയി ലിവിങ് ടുഗദര്‍ ജീവിതം നയിച്ചതിന് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു.

Advertisements

അതിന് ശേഷമായാണ് ഗോപി സുന്ദറിന്റെ ജീവിതത്തിലേക്ക് അമൃത സുരേഷ് എത്തിയത്. അതിനും മുമ്പ് ഭാര്യ പ്രിയയെയും രണ്ടുമക്കളേയും തഴഞ്ഞാ യിരുന്നു ഗോപി സുന്ദര്‍ അഭയ ഹിരണ്‍മയിയുമായി അടുത്തത്. അമൃതാ സുരേഷ് ആവട്ടെ നടന്‍ ബാലയും ആയുള്ള വിവാഹ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷമാണ് ഗോപി സുന്ദറുമായി അടുത്തത്.

Also Read:ഇത്തവണ തോറ്റാല്‍ ഇനി മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി, വന്‍ഭൂരിപക്ഷത്തോടെ സുരേഷ് ഗോപി വിജയിക്കുമെന്ന് ഉറപ്പിച്ച് ബിജെപിയും

എന്നാല്‍ ഈ ബന്ധവും വേര്‍പിരിഞ്ഞുവെന്നും ഗോപി സുന്ദര്‍ മറ്റൊരു പ്രണയത്തിലാണെന്നും തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു. ഗായിക പ്രിയ നായര്‍ എന്ന മയോനക്കൊപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞത്.

ഇരുവരും പെരുമാനി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനും പ്രീമിയറിനും എത്തിയതിന്‍രെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കൂടാതെ നടിയും മോഡലുമായ അദ്വൈത പത്മകുമാറിനൊപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

Also Read:പുകവലിയും മദ്യപാനവുമില്ല, എഴുന്നേല്‍ക്കുന്നത് വെളുപ്പിന് അഞ്ചിന്, ഇന്നും ചെറുപ്പം നിലനിര്‍ത്തുന്നത് എങ്ങനെയെന്ന് പറഞ്ഞ് ജഗദീഷ്, കൈയ്യടിച്ച് ആരാധകര്‍

അദ്വൈതയ്‌ക്കൊപ്പം നടത്തിയ ഗോപി സുന്ദറിന്റെ യാത്രകളുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഇപ്പോഴിതാ മുമ്പൊരിക്കല്‍ പ്രണയത്തെ കുറിച്ച് ഗോപി സുന്ദര്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ആകെ കുറച്ച് കാലമാണ് നമ്മള്‍ ജീവിക്കുന്നതെന്നും ആ കാലം ഇഷ്ടമുള്ളത് പോലെ ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കല്‍ പിന്നെന്ത് ജീവിതമാണെന്നും ഗോപി സുന്ദര്‍ പറയുന്നു.

താന്‍ ഇപ്പോള്‍ തന്റേതായ കാര്യങ്ങളുമായി സന്തോഷത്തോടെ ജീവിക്കുകയാണ്. തന്നെ ഒന്നും ബാധിക്കുന്നില്ലെന്നും സിനിമയില്‍ ചാന്‍സ് ഉണ്ടോ ഇല്ലെയോ എന്നൊന്നും തന്നെ ബാധിക്കുന്നില്ലെന്നും തനിച്ചാണെങ്കിലും താന്‍ ഹാപ്പിയാണെന്നും ഗോപി സുന്ദര്‍ പറയുന്നു.

Advertisement