ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞ് പിറന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ; ബിഗ് ബോസ് താരം ഗോപിക

143

മലയാളം ബിഗ് ബോസില്‍ കോമണ്‍ കാറ്റഗറിയില്‍ ആദ്യം എത്തിയ മത്സരാര്‍ത്ഥിയായിരുന്നു ഗോപിക. എന്നാല്‍ ഷോയില്‍ അധികനാള്‍ തുടരാന്‍ ഗോപികക്ക് സാധിച്ചില്ല. ബിഗ് ബോസില്‍ മികച്ച പ്രകടനം കാഴ്ചവച്ചു എങ്കിലും പ്രേക്ഷക സപ്പോര്‍ട്ട് ലഭിച്ചിരുന്നില്ല ഗോപികക്ക് .

Advertisements

അതേസമയം ബിഗ് ബോസില്‍ വെച്ച് തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ഗോപിക സംസാരിച്ചിരുന്നു. ആദ്യത്തെ വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും ഗോപിക പറഞ്ഞിരുന്നു. ഈ അടുത്തായിരുന്നു വീണ്ടും വിവാഹിതയായി എന്ന വാര്‍ത്ത ഗോപിക പങ്കുവെച്ചത്. ഭര്‍ത്താവ് ഷമീറിനൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് വിവാഹം കഴിഞ്ഞത് താരം അറിയിച്ചത്.

ചിത്രം കണ്ടപ്പോള്‍ തന്നെ, ഗര്‍ഭിണിയാണോ, കല്യാണം എപ്പോള്‍ കഴിഞ്ഞു എന്നൊക്കെയുള്ള ചോദ്യങ്ങളും സംശയങ്ങളും വന്ന് നിറഞ്ഞിരുന്നു. അതിന് ഗോപിക പറഞ്ഞ മറുപടി, ‘എല്ലാം ശടപഠേ ശടപഠേ ആയിരുന്നു’ എന്നാണ്.

ഇപ്പോഴിതാ ആ സന്തോഷ വാര്‍ത്ത അറിയിച്ച് എത്തിയിരിക്കുകയാണ് ഗോപിക, വീണ്ടും ഒരു ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നു. അമ്പുവിന് ശേഷം പിറന്ന കണ്മണിയുടെ വീഡിയോയും മുഖം മറച്ച് ഗോപിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ‘ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞ് പിറന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ’ എന്ന് പറഞ്ഞാണ് പോസ്റ്റ്.

 

 

Advertisement