Home Entertainment Celebrities

15ാം വിവാഹവാര്‍ഷിക ദിനത്തില്‍ പുതിയ സന്തോഷം പങ്കുവെച്ച് നടി സുചിത്ര, ആശംസകളുമായെത്തി ആരാധകര്‍

265

നിരവധി ഹിറ്റ് സീരിയലുകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടിയാണ് സുജിത ധനുഷ്. അല്‍പ്പ സ്വല്‍പ്പം മീരാ ജാസ്മിന്റെ ഛായയുള്ള താരം തുടക്കം മുതല്‍ക്കേ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് സീരിയലായ ഹരിചന്ദനത്തില്‍ സുജിത അവതരിപ്പിച്ച ഉണ്ണിമായ എന്ന കഥാ പാത്രത്തെ മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. ആരാധകന്റെ കണ്ണു നിറക്കുന്ന അഭിനയം ആയിരുന്നു സുജിത കാഴ്ച്ച വെച്ചത്.

Also Read: ആ നടി പേരെടുത്ത് വിളിച്ചത് ഇഷ്ടമായില്ല, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റില്‍ വെച്ച് അന്ന് മുരളി ശരിക്കും പൊട്ടിത്തെറിച്ചു, വെളിപ്പെടുത്തലുമായി സംവിധായകന്‍

അതേസമയം ഹരി ചന്ദനം എന്ന സീരിയലിനു ശേഷം സുജിത മലയാളം സീരിയലുകളില്‍ ഒന്നും കണ്ടിട്ടില്ല. ഇതിനുള്ള കാരണം പല തവണ ആരാധകര്‍ സുജിതയുടെ സോഷ്യല്‍മീഡിയ പേജുകളില്‍ തെരഞ്ഞെങ്കിലും ഒന്നും കണ്ടെത്താന്‍ ആയില്ല.

സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിരുന്നിട്ടും ഈ ചോദ്യങ്ങള്‍ക്ക് ഇതുവരെ സുജിത മറുപടിയൊന്നും നല്‍കിയിരുന്നില്ല. ഇപ്പോഴിതാ സുജിതയുടെ ഏറ്റവും പുതിയ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സുജിത. വിദേശ രാജ്യങ്ങളില്‍ കറങ്ങാന്‍ പോയതിന്റെ ചിത്രങ്ങളാണ് സുജിത പങ്കുെവച്ചിരിക്കുന്നത്.

Also Read: തുണിയുടെ അളവ് കുറയുന്നു, കലികാലം, അനശ്വരയുടെ പുതിയ ചിത്രത്തിന് താഴെ രൂക്ഷവിമര്‍ശനം, പിന്നാലെ വന്നത് കിടലന്‍ മറുപടി

വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണെന്ന് പറഞ്ഞ സുജിത ഇറ്റസ് ഔര്‍ ഡേ,വെഡ്ഡിങ് ഡേ എന്നീ അടിക്കുറിപ്പോടെയാണ് ഭര്‍ത്താവുമൊത്തുള്ള ചിത്രങ്ങള്‍ പങ്കു വച്ചിരിക്കുന്നത്. സാരിയില്‍ വളരെ സുന്ദരിയായിട്ടാണ് സുചിത എത്തിയത്. ചിത്രങ്ങള്‍ ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്.

Advertisement