Home Entertainment Celebrities

മോഹന്‍ലാലിന്റെ പകരക്കാരനാവാന്‍ കഴിവുള്ള ഒരേയൊരാള്‍, അഭിനയം കൊണ്ട് അമ്പരപ്പിക്കുന്ന ആ യുവനടനെക്കുറിച്ച് സത്യന്‍ അന്തിക്കാട് പറയുന്നു

25933

മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരനായ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. നിരവധി സൂപ്പര്‍ഹിറ്റ് ഫാമിലി എന്റര്‍ടെയിന്‍മെന്റ് സിനിമകളൊരുക്കിയാണ് സത്യന്‍ അന്തിക്കാട് മലയാളത്തിന്റെ സൂപ്പര്‍ സംവിധായകനായി മാറിയത്.

ഏറ്റവുമൊടുവില്‍ ജയറാമും മീരാ ജാസ്മിനും പ്രധാനവേഷത്തില്‍ എത്തിയ മകള്‍ എന്ന സിനിമയാണ് സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൂടെ തിയറ്ററുകളിലേക്ക് എത്തിയത്. ഇപ്പോഴിതാ അദ്ദേഹം സംവിധാനം ചെയ്ത ആദ്യ സിനിമ പുറത്തിറങ്ങിയിട്ട് നാല്‍പത് വര്‍ഷം തികഞ്ഞിരിക്കുകയാണ്.

Advertisements

കുറുക്കന്റെ കല്യാണം എന്ന സിനിമയിലൂടെ തുടങ്ങിയ സംവിധാന ജീവിതം നാല്‍പത് വര്‍ഷം പൂര്‍ത്തിയായി. ഈ കാലയളവിലെ സിനിമകളെ പറ്റിയും നടന്മാരെ പറ്റിയും ഒരു അഭിമുഖത്തിലൂടെ സംവിധായകന്‍ സംസാരിച്ചിരുന്നു. അക്കൂട്ടത്തില്‍ സത്യന്‍ അന്തിക്കാട് നടന്‍ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

Also Read: നടിയുടെ ആരോപണവും അര്‍ണവുമായുള്ള ബന്ധവും ആരാധകരെ നഷ്ടപ്പെടുത്തി; എന്നാല്‍ ഈ അഭിമാന നേട്ടത്തോടെ എല്ലാം മാറി മറിയുമെന്ന പ്രതീക്ഷയില്‍ അന്‍ഷിത

ഇപ്പോഴിതാ സത്യന്‍ അന്തിക്കാട് പുതുമുഖ താരങ്ങളെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. പ്രണവ് മോഹന്‍ലാലിനെക്കുറിച്ചും സംവിധായകന്‍ സംസാരിച്ചു. തനിക്ക് ഏറ്റവും ഇഷ്ടമുള്ള ആളാണ് പ്രണവെന്നും ഇപ്പോഴും ഒരു കുട്ടിയാണെന്നും ആര്‍ക്കും മുഖം തരാതെ നടക്കുന്ന ആളാണെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

മലയാളസിനിമയില്‍ തന്നെ ഏറ്റവും വിസ്മയിപ്പിച്ചിട്ടുള്ള നടന്‍ മോഹന്‍ലാലാണ്. അദ്ദേഹത്തിന് പകരക്കാരനായി താന്‍ കാണുന്നത് ഫഹദ് ഫാസിലിനെ ആണെന്നും ഫഹദിന്റെ അഭിനയം എപ്പോഴും ലാലിനെ ഓര്‍മ്മിപ്പിക്കാറുണ്ടെന്നും സംവിധായകന്‍ പറയുന്നു.

Also Read: കുശുമ്പും ഏഷണിയും കഷണ്ടിയും ഒന്നുമില്ല, സ്‌നേഹം മാത്രം; പുതിയ വീഡിയോയുമായി സുചിത്ര നായര്‍; ഏറ്റെടുത്ത് ആരാധകര്‍!

കാമറക്ക് മുന്നലെത്തിയാല്‍ സെക്കന്റുകള്‍ കൊണ്ട് ഫഹദ് ക്യാരക്ടറായി മാറും, അതൊരു വല്ലാത്ത കഴിവാണെന്നും വളരെ ഇന്റിമസി ഫീല്‍ ചെയ്യുന്ന ആക്ടറാണ് ദുല്‍ഖറെന്നും മുന്നൊരുക്കളൊന്നുമില്ലാതെ നാച്ചുറലായി അഭിനയിക്കുന്ന ആളാണ് നിവിനെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. ടൊവിനോയുടെ മിന്നല്‍ മുരളി തന്നെ അത്ഭുതപ്പെടുത്തിയെന്നും ടൊവിനോക്കൊപ്പം ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നംു സംവിധായകന്‍ പറയുന്നു.

Advertisement