Home Entertainment Celebrities

ഒരേ വേഷമണിഞ്ഞ് മകള്‍ക്കൊപ്പം തകര്‍ത്തഭിനയിച്ച് അമ്മയും, വേറെ ലെവലെന്ന് പ്രേക്ഷകര്‍, ഡോണയുടെ പുതിയ വീഡിയോ വൈറല്‍

638

മലയാളികള്‍ക്ക് ഇന്ന് സുപരിചിതയായ നടിയാണ് ഡോണ അന്ന. വെബ് സീരിസുകളിലൂടെ എത്തി സീരിയലിലേക്ക് കയറിപ്പറ്റിയ അന്ന കന്യാദാനം എന്ന പരമ്പരയിലൂടെ തിളങ്ങുകയാണിപ്പോള്‍.

Advertisements

ഡോണയ്ക്ക് കോളേജില്‍ പഠിക്കുന്ന സമയത്താണ് അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. മിഴിയോരം എന്ന മ്യൂസിക്കല്‍ ആല്‍ബത്തിലൂടെയാണ് ഡോണ തുടക്കം കുറിച്ചത്. പിന്നീട് യൂട്യൂബ് ചാനലുകളില്‍ അവതാരകയായി എത്തി.

Also Read: മോഹന്‍ലാലിന്റെ പകരക്കാരനാവാന്‍ കഴിവുള്ള ഒരേയൊരാള്‍, അഭിനയം കൊണ്ട് അമ്പരപ്പിക്കുന്ന ആ യുവനടനെക്കുറിച്ച് സത്യന്‍ അന്തിക്കാട് പറയുന്നു

ഇതിന് ശേഷം പ്രണയം ലവ് കാതല്‍, ഇനിയവളെ എന്നീ മ്യൂസിക് വീഡിയോകളും ചെയ്തു. കീടാണു എന്ന ഷോര്‍ട് ഫിലിമിലും ഡോണ അഭിനയിച്ചിട്ടുണ്ട്. ഇതിലൂടെയാണ് ഡോണ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

‘ഏക് സന്തുഷ്ട് കുടുംബ്’, കൂള്‍ ഡ്രിങ്ക്‌സ് തുടങ്ങിയ വെബ്‌സീരീസുകളിലാണ് ഇപ്പോള്‍ ഡോണ അഭിനയിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് ഡോണ. തന്റെ പുതിയ ചിത്രങ്ങളെല്ലാം താരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഡോണയും അമ്മയും ഒന്നിച്ചുള്ള ഒരു വീഡിയോയാണ് വൈറലാവുന്നത്. ഒരേ വേഷത്തിലാണ് അമ്മയും മകളും വീഡിയോയില്‍ എത്തുന്നത്. തമാശരൂപേണയുള്ള ഇരുവരുടെയും ചെറിയ വീഡിയോ ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

Also Read: നടിയുടെ ആരോപണവും അര്‍ണവുമായുള്ള ബന്ധവും ആരാധകരെ നഷ്ടപ്പെടുത്തി; എന്നാല്‍ ഈ അഭിമാന നേട്ടത്തോടെ എല്ലാം മാറി മറിയുമെന്ന പ്രതീക്ഷയില്‍ അന്‍ഷിത

Advertisement