Home Entertainment Celebrities

ഒരാള്‍ പ്രശസ്തിയിലെത്തിയാല്‍ മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ പ്രചരിപ്പിക്കാനും ആളുണ്ടാകും; വിവാഹം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ഹണി റോസ്

431

വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തില്‍ കൂടി എത്തി പിന്നീട് മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഹണി റോസ്. ഇതിനോടകം തന്നെ നിരവധി വ്യത്യസ്ത വേഷങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കാനും ഹണി റോസിന് സാധിച്ചിട്ടുണ്ട്.

ബോയ്ഫ്രണ്ട് എന്ന ചിത്രത്തില്‍ കൂടിയാണ് അഭിനയ ജീവിതം തുടങ്ങുന്നതെങ്കലും ഹണി റോസിനെ എല്ലാവരും ശ്രദ്ധിച്ച് തുടങ്ങിയത് അനൂപ് മേനോന്‍ നായകനായി എത്തിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയില്‍ കൂടിയാണ്. ഈ ചിത്രത്തില്‍ ധ്വനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

Advertisements

honey-rose

മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും കന്നഡിയിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. മോഡേന്‍ വേഷങ്ങളിലും നാടന്‍ വേഷങ്ങളിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങില്‍ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു.

ALSO READ- എന്ത് ചെയ്യണം എന്ന് അറിയില്ല; ഒരുപാട് പേര് വിളിക്കുന്നുണ്ട്; ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണം എന്ന് സീമ ജി നായര്‍

തമിഴ്, തെലുങ്ക്,കന്നട എന്നീ ചിത്രങ്ങളിലും ഹണി റോസ് അഭിനയിച്ചിട്ടുണ്ട്. ഇന്ന് ഉദ്ഘാടന വേദികളിലെല്ലാം സജീവസാന്നിധ്യമാണ് ഹണി റോസ്. വസ്ത്ര ധാരണത്തിന്റെ പേരില്‍ നേരിടുന്ന ബോഡി ഷെയ്മിങിനെ കുറിച്ച് ഹണി റോസ് മുന്‍പും പറഞ്ഞിരുന്നു. ഇപ്പോഴിതാ എല്ലാവരും സാരിയില്‍ അതിസുന്ദരിയാണ് എന്ന് പറയാറുണ്ടെന്ന് പറയുകയാണ് ഹണി. ‘സാരിയില്‍ ഞാന്‍ സുന്ദരിയാണെന്ന് പറയുന്നവരുണ്ട്.

honey-rose-3

പക്ഷേ സാരി ഉടുക്കുന്നത് എനിക്ക്വഅത്ര ഇഷ്ടമല്ല. രാവിലെ മുതല്‍ വൈകിട്ടു വരെ സാരിയുടുത്ത് നടക്കുക വളരെ ബുദ്ധിമുട്ടാണ്. സിനിമയില്‍ സാരി ധരിക്കുന്ന കഥാപാത്രം കിട്ടല്ലേ എന്നു പ്രാര്‍ഥിക്കാറുണ്ടെന്നും ഹണി പറയുന്നു. കൂടാതെ ഗൗണ്‍ ഇഷ്ടമാണന്നും കുറെ നാള്‍ ഗൗണ്‍ ആയിരുന്നു വേഷമെന്നും ഹണി വ്യക്തമാക്കി.

ALSO READ- താലി കെട്ടുന്നതിന് തൊട്ടുമുന്‍പും പറഞ്ഞു പിന്‍മാറാന്‍; വിവാഹത്തിന് പിന്നാലെ ജോബിയെ നോക്കി കുഞ്ഞിനെ എന്താ എടുക്കുന്നില്ലേ എന്ന് ചോദിച്ചവരുണ്ട്; ജോബിയും സൂസനും പറയുന്നു

ഇപ്പോള്‍ തനിക്ക് ഏറ്റവും ഇഷ്ടം പാന്റ്സ് ആണെന്നും ഹണി പറഞ്ഞു. അതാണ് കൂടുതല്‍ കംഫര്‍ട്ടബിള്‍. പിന്നെ വിമര്‍ശിച്ച് വരുന്ന കമന്റുകള്‍ ഒന്നും ഞാന്‍ കാര്യമാക്കാറില്ലെന്നും അതൊക്കെ നോക്കിയാല്‍ തന്റെ ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയില്ലെന്നുമാണ് ഹണി പറയുന്നത്.

മുന്‍പ് പറഞ്ഞകാര്യങ്ങള്‍ എടുത്ത് പ്രശസ്തിയിലെത്തിയ ആളെ കുറിച്ച് പ്രചരിപ്പിക്കാനും ആളുണ്ടാകുമെന്ന് ഹണി പറയുന്നു. വിവാഹിതയാവാന്‍ താല്‍പര്യമില്ലെന്ന് ഞാന്‍ എപ്പോഴാണ് പറഞ്ഞതെന്ന് ഓര്‍മ്മയില്ലെന്നും ചിലപ്പോള്‍ കരിയറിന്റെ തുടക്കത്തില്‍ പറഞ്ഞിട്ടുണ്ടാകാം എങ്കിലും മനുഷ്യരല്ലേ മനോഭാവം മാറുമല്ലോയെന്നും പണി വിശദീകരിക്കുന്നു.

honey-rose-8

എനിക്ക് വിവാഹം കഴിക്കാന്‍ ആഗ്രഹം ഉണ്ട്. പ്രണയിക്കാനും എനിക്ക് ഇപ്പോള്‍ ആഗ്രഹം ഉണ്ട്. നിലവില്‍ തനിക്ക് പ്രണയമൊന്നുമില്ലെ ങ്കിലും പ്രണയത്തെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാനെന്നാണ് ഹണി വിശേഷിപ്പിക്കുന്നത്.

honey-rose

ഇഷ്ടം തോന്നുന്നൊരു വ്യക്തി വന്നാല്‍ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്യും. നല്ലൊരു പ്രണയ ചിത്രത്തിന്റെ ഭാഗമാവണമെന്ന ആഗ്രഹവും തനിക്കുണ്ട്
എന്നും താരം പറയുന്നു.

Advertisement