Home Entertainment Celebrities

അച്ഛന്റെ സ്ഥാനത്ത് നിന്ന് ചടങ്ങുകള്‍ നടത്തി മകന്‍ വിഷ്ണു, വിടപറഞ്ഞ നടന്‍ കോട്ടയം പ്രദീപിന്റെ മകള്‍ വിവാഹിതയായി, ചിത്രങ്ങള്‍ വൈറല്‍

544

മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരങ്ങളില്‍ ഒരാളായിരുന്നു കോട്ടയം പ്രദീപ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയില്‍ എത്തിയ കോട്ടയം പ്രദീപ് ആദ്യം അഭിനയിച്ചത് 2001ല്‍ ഐവി ശശി സംവിധാനം ചെയ്ത ഈ നാടു ഇന്നലെ വരെ എന്ന സിനിമയിലായിരുന്നു.

ഒരു എല്‍ഐസി ജീവനക്കാരനായിരുന്ന പ്രദീപ്. സിനിമയോടുള്ള തന്റെ അടങ്ങാത്ത ഇഷ്ടം കൊണ്ടാണ് ചെറിയ വേഷങ്ങള്‍ ചെയ്‌തെങ്കിലും തന്റെ ഇഷ്ട മേഖലയിലേക്ക് എത്തിയത്.

Advertisements

ആട് ഒരു ഭീകര ജീവിയാണ്, അമര്‍ അക്ബര്‍ അന്തോണി, ടു ഹരിഹര്‍ നഗര്‍,ഒരു വടക്കന്‍ സെല്‍ഫി,കുഞ്ഞി രാമായണം, ലൈഫ് ഓഫ് ജോസൂട്ടി,വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍,കട്ടപ്പനയിലെ ഋതിക് റോഷന്‍, അടി കപ്യാരെ കൂട്ടമണി, ആറാട്ട് തുടങ്ങിയ സിനിമയിലെല്ലാം അഭിനയിച്ചു.

Also Read: ഗര്‍ഭിണിയാണെന്ന് പറഞ്ഞപ്പോള്‍ സുരേഷട്ടന്‍ ഭക്ഷണം വാരി തന്നു, രാധികചേച്ചിയുടെയും സുരേഷേട്ടന്റെയും സന്തോഷം കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു, ദേവിക പറയുന്നു

സിനിമയില്‍ നിറസാന്നിധ്യമായി മാറിയ കോട്ടയം പ്രദീപിന്റെ വിയോഗം മലയാളി സിനിമാപ്രേമികളെയും സിനിമാലോകത്തെയും ഒന്നടങ്കം തളര്‍ത്തിയിരുന്നു. ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് 2022 ഫെബ്രുവരിയായിലാണ് അദ്ദേഹം അന്തരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു കോട്ടയം കോട്ടയം പ്രദീപ് എന്ന അതുല്യ കലാകാരന്റെ മകള്‍ വൃന്ദയുടെ വിവാഹം.

വൃന്ദയുടെ വരന്‍ തൃശൂര്‍ ജില്ലയിലെ ഇരവ് സഹദേവന്റെയും വിനയയുടെയും മകന്‍ ആഷിക്കാണ്. കോട്ടയം പ്രദീപിനും ഭാര്യ മായയ്ക്കും രണ്ട് മക്കളാണ്. വൃന്ദയും വിഷ്ണുവും. അച്ഛന്‍ പോയതോടെ സഹോദരിയുടെ വിവാഹം അച്ചന്റെ സ്ഥാനത്തു നിന്ന് നടത്തിക്കൊടുത്തിരിക്കുകയാണ് വിഷ്ണു.

Also Read; വല്യുപ്പ മൂന്ന് കെട്ടി 16 മക്കളുമായി സുഖമായി ജീവിക്കുന്നു, പിന്നെ രണ്ട് കെട്ടിയാല്‍ എന്താണ്, ബഷീര്‍ ബഷിയുടെ വീഡിയോക്ക് താഴെ കമന്റുമായി ആരാധകന്‍

വൃന്ദയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. സിനിമാ രാഷ്ട്രീയ മേഖലകലില്‍ നിന്നുള്ളവരെല്ലാം വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വിവാഹക്കാര്യം വിഷ്ണുവാണ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. പെങ്ങളുടെ കല്യാണം കഴിഞ്ഞു, പ്രാര്‍ത്ഥനയോടെ നന്ദി എന്ന് കുറിച്ചുകൊണ്ടായിരുന്നു വിഷ്ണു ചിത്രങ്ങള്‍ പങ്കുവെച്ചത്.

Advertisement