ഏതാണ്ട് മുപ്പത്തിയൊന്നോളം വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താര സുന്ദരിയാണ് നടി ശ്വേതാ മേനോന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയത് 1991 ല്‍ പുറത്തിറങ്ങിയ അനശ്വരം എന്ന സിനിമയിലൂടെ മലയാള എത്തിയ നടി പിന്നീട് നിരവധി സിനിമകളില്‍ വേഷമിട്ടു.
പരസ്യരംഗത്തും മോഡലിങ് രംഗത്ത് നിന്നും തിളങ്ങി നിന്നിരുന്ന ശ്വേതാ മേനോന്‍ ആമീര്‍ ഖാന്‍ അടക്കമു ള്ളവര്‍ക്ക് ഒപ്പം ബോളിവുഡ് സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കാ മ സൂ ത്ര യുടെ പരസ്യത്തിലൂടെ ആണ് താരം ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിയെടുത്തത്.
കോഴിക്കോടാണ് ശ്വേത മേനോന്റെ സ്വദേശം. ശ്വേതയുടെ പിതാവ് ഇന്ത്യന്‍ വ്യോമ സേനയില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ ആയിരുന്നു ശ്വേതയുടെ പഠനം. അനശ്വരം എന്ന മലയാള ചിത്രത്തിലൂടെ ആണ് ശ്വേത സിനിമാ ജീവിതത്തിനു തുടക്കം കുറിക്കുന്നത്. ഇഷ്‌ക് ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം.
മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ശ്വേതാ മേനോന് ലഭിച്ചിട്ടുണ്ട്. മലയാളത്തില്‍ സൂപ്പര്‍താരങ്ങള്‍ക്ക് എല്ലാം കൂടെ അഭിനയിച്ചിട്ടുള്ള താരം ചില വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിവാദങ്ങളെ മാനിക്കാതെ സിനിമയില്‍ തനിക്ക് തന്റേതായ സ്ഥാനം ഉണ്ടെന്ന് വിശ്വസിച്ച് മുന്നേറുവാണ് താരം ഇപ്പോള്‍.
ഇപ്പോഴിതാ ബ്ലെസ്സിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ കളിമണ്ണ് എന്ന ചിത്രത്തിനെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത. ഈ സിനിമ വലിയ വിവാദമായിരുന്നു. ശ്വേതയുടെ യഥാര്‍ത്ഥ പ്രസവം ചിത്രത്തില്‍ കാണിച്ചിരുന്നു. വലിയ വിമര്‍ശനങ്ങളാണ് ഇതിനെതിരെ ഉയര്‍ന്നത്.
എന്നാല്‍ ചിത്രത്തില്‍ മുഴുവന്‍ പ്രസവവും കാണിച്ചിട്ടില്ലെന്ന് ശ്വേത പറയുന്നു.ഭര്‍ത്താവിനോട് ഈ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുന്നതിന് മുമ്പേ കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നും മകള്‍ വലുതാവുമ്പോള്‍ ഈ രംഗങ്ങള്‍ അവള്‍ക്ക് കാണിച്ച് കൊടുക്കാമല്ലോയെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.
എങ്ങനെയാണ് അവള്‍ ജനിച്ചതെന്ന് അവള്‍ മനസ്സിലാക്കണം, അച്ഛനമ്മമാരെ ബഹുമാനിക്കണമെന്നും പ്രസവത്തിന്റെ എത്ര പോഷന്‍സാണ് ചിത്രത്തില്‍ വരികയെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.