Home Entertainment Celebrities

ഇപ്പോള്‍ സ്റ്റാര്‍ മാജിക്കില്‍ മണ്ടത്തരം പറയാത്തത് എന്തുകൊണ്ടാണ്; പ്രേക്ഷകരുടെ ആശങ്കയ്ക്ക് മറുപടി പറഞ്ഞ് ശ്രീവിദ്യ മുല്ലച്ചേരി

137

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. ഇപ്പോള്‍ മിനി സ്‌ക്രീനിലും താരമാണ് ശ്രീവിദ്യ. ഒരു പഴയ ബോംബ് കഥ, ഒരുട്ടനാടന്‍ ബ്ലോഗ്, മാഫി ഡോണ തുടങ്ങിയ ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ടെങ്കിലും ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന ടെലിവിഷന്‍ ഗെയിം ഷോയിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്.

സ്റ്റാര്‍ മാജിക്കില്‍ താരത്തിന്റെ കുട്ടിത്തം നിറഞ്ഞ സംസാരവും കൗണ്ടറുകളുമൊക്കെ പ്രേക്ഷകര്‍ക്ക് വളരെ താത്പര്യമാണ്. കാസര്‍ഗോഡുകാരിയായ ശ്രീവിദ്യ മോഡലിംഗ് രംഗത്തും സജീവമാണ്. സോഷ്യല്‍ മീഡിയയിലും ഏരെ സജീവമായ താരത്തിന് സ്വന്തമായി യൂടൂബ് ചാനലും ഉണ്ട്.

Advertisements

ഇപ്പോഴിതാ താരം യൂട്യൂബ് വീഡിയോയില്‍ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്റ്റാര്‍ മാജിക് പരിപാടിയെ കുറിച്ചും കല്യാണവും പ്രണയവും കാമുകനെ കുറിച്ചുമൊക്കെയാണ് താരത്തിന്റെ വീഡിയോയില്‍ പറയുനന്ത്.

ALSO READ- വീട്ടിലെ എല്ലാ പണികളും ചെയ്യുന്നത് ഭര്‍ത്താവാണ്; ചിട്ടി റോബോട്ടിനെ പോലെ എല്ലാം ചെയ്ത് തീര്‍ക്കാന്‍ പറയുമെന്ന് അഞ്ജലി

സ്റ്റാര്‍ മാജിക് തനിക്ക് എന്നും തന്റെ രണ്ടാമത്തെ വീടാണെന്നാണ് താരം പറയുന്നത്. ഈ ഒരു അനുഭവം വേറെ ഒരു ഷൂട്ടിങ് ലൊക്കേഷനില്‍ പോയാലും കിട്ടില്ലെന്നുമാണ് താരം പറയുന്നത്. പരിപാടിയില്‍ ഇപ്പോള്‍ പഴയത് പോലെ മണ്ടത്തരങ്ങള്‍ ഒന്നും പറയുന്നില്ലെന്ന് പ്രേക്ഷകര്‍ പറഞ്ഞിരുന്നുവെന്നും താരം വെളിപെടുത്തുന്നുണ്ട്.

എന്നാല്‍ മണ്ടത്തരം പറയുന്നത് മനപ്പൂര്‍വ്വം അല്ലെന്നും പഴയത് പോലെ ആകുവാന്‍ ശ്രമിക്കാമെന്നും താരം വീഡിയോയിലൂടെ പറയുന്നുണ്ട്. മാസത്തില്‍ ഒരാഴ്ച മാത്രമേ സ്റ്റാര്‍ മാജിക് ഷൂട്ട് ഉണ്ടാകാറുള്ളുവെന്നും താരം പറഞ്ഞു. താന്‍ ഒരിക്കലും അനുസരിക്കാത്ത കാര്യത്തെ കുറിച്ച് താരത്തിന്റെ അമ്മയാണ് പറയുന്നത്.

ALSO READ- പൈസ കുറവായിരിക്കും എന്ന് പറയും, നായകന് ഇതൊന്നും ബാധകമല്ല, എന്നെ പോലെ ഉള്ളവരുടെ സാലറി എടുത്ത് അവര്‍ക്ക് കൊടുക്കും; വിവേചനം പറഞ്ഞ് നടി

ആര് പറയുന്ന ഒരു കാര്യവും അനുസരിക്കില്ല എന്നാണ് താരത്തിനെ കുറിച്ച് അമ്മ പറയുന്നത്. പ്രത്യേകിച്ച് വീട്ടിലെ പണി എടുക്കാന്‍ ആര് എത്ര തവണ പറഞ്ഞാലും കേള്‍ക്കില്ലെന്നാണ് അമ്മയുടെ വാക്കുകള്‍.


ഇപ്പോള്‍ ഏടത്തിയമ്മ വന്നതോടെ ഗോസ്സിപ് പറയാനും സിനിമയ്ക്ക് പോകാനും കൂടെ ഒരാളെ കിട്ടിയ സന്തോഷമാണെന്നും താരം പറഞ്ഞു. മനസ്സ് ഡൗണ്‍ ആയിരിക്കുമ്പോള്‍ പോലും താന്‍ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും താരം പറഞ്ഞു.ണം ചെയ്യാനാണ് ശ്രമിക്കാറുള്ളത് എന്നും പറഞ്ഞു.

Advertisement