Home Entertainment Celebrities

നടി ധന്യ ബാലകൃഷ്ണനും സംവിധായകന്‍ ബാലാജിയും അതീവ രഹസ്യമായി വിവാഹിതരായി; വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായെന്ന് വെളിപ്പെടുത്തല്‍

892

‘ഏഴാം അറിവ്’, ‘കാതലില്‍ സൊതപ്പുവതു എപ്പോഴും’, ‘നീതാനെ എന്‍ പൊന്‍വസന്തം’, ‘രാജാ റാണി’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മനം കവര്‍ന്ന താരമാണ് ധന്യ ബാലകൃഷ്ണന്‍. നിരവധി ചിത്രങ്ങളിലെ സഹതാര വേഷങ്ങളിലൂടെ പ്രശസ്തയാണ് താരം. ഇപ്പോഴിതാ താരത്തിന്റെ വിവാഹ വാര്‍ത്തയാണ് പുറത്തെത്തയിരിക്കുന്നത്. ഈ വാര്‍ത്തയറിഞ്ഞ് ആരാധകരെല്ലാം ഞെട്ടിയിരിക്കുകയാണ്.

തമിഴ് സംവിധായകനായ ബാലാജിയും നടി ധന്യ ബാലകൃഷ്ണനും വിവാഹിതരായതായാണ് പുറത്തെത്തിയ റിപ്പോര്‍ട്ട്. ഇരുവരും നീണ്ടനാളത്തെ പ്രണയത്തിന് ശേഷം രഹസ്യമായി വിവാഹം രജിസ്റ്റര്‍ ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisements

അതേസമയം, ബാലാജി മോഹന്റെ സോഷ്യല്‍ മീഡിയയില്‍ ധന്യ ബാലകൃഷ്ണന്‍ അദ്ദേഹത്തെ കൈകൂപ്പി നില്‍ക്കുന്ന ചിത്രം ഈയടുത്ത് പോസ്റ്റ് ചെയ്തിരുന്നു. ഇത് ഇരുവരും തമ്മിലുള്ള ബന്ധത്തെ കാണിക്കുന്നതാണ് എന്നാണ് ആരാധകര്‍ പറയുന്നത്.

ബാലാജി മോഹന്‍ 2022 ജനുവരിയിലാണ് നടി ധന്യയെ വിവാഹം കഴിച്ചതെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ഇന്റര്‍നെറ്റില്‍ വാര്‍ത്തകള്‍ വരുന്നത് വരെ അത് രഹസ്യമാക്കി വയ്ക്കുകയായിരുന്നു എന്നാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

ALSO READ- ഭര്‍ത്താവിന് ഒരു പണി കൊടുക്കാന്‍ ചോദ്യങ്ങളുമായി ശരണ്യ ആനന്ദ്; ഒടുവില്‍ ഭര്‍ത്താവിനോട് തോറ്റ് തുന്നംപാടി നാണക്കേടും; വൈറലായി ആരാധകരുടെ വേദികയുടെ വീഡിയോ

എന്നാല്‍ ബാലാജി മോഹനോ ധന്യ ബാലകൃഷ്ണനോ ഇതുവരെ വാര്‍ത്ത സ്ഥിരീകരിച്ച് രംഗത്ത് വന്നിട്ടില്ല. ഇരുവരും ഇക്കാര്യം തുറന്നുപറയുന്നത് വരെ കാത്തിരിക്കാമെന്നാണ് ആരാധകരുടെ നിലപാട്.

അതേസമയം, ധന്യ ബാലകൃഷ്ണന്‍ ഇപ്പോള്‍ തന്റെ പുതിയ തെലുങ്ക് ചിത്രമായ ‘ജഗമേമയ’യുടെ പ്രമോഷനുകളുടെ തിരക്കിലാണ്. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ നേരിട്ട് പ്രീമിയര്‍ ചെയ്യുകയും ചെയ്തിരിക്കുകയാണ്.

ALSO READ-എല്ലാ സമയത്തും മറ്റുള്ളവരെ ബോധ്യപ്പെടുത്താനാകില്ല; മറ്റുള്ളവര്‍ക്ക് മുന്നില്‍ തെളിയിച്ച് കൊടുക്കുന്ന പരിപാടി ഞാന്‍ എന്നേ അവസാനിപ്പിച്ചു: പൃഥ്വിരാജ്

കൂടാതെ ഭര്‍ത്താവ് ബാലാജി മോഹന്‍ ആകട്ടെ പുതിയ ഹിന്ദി ചിത്രമായ ‘ക്ലിക്ക് ശങ്കര്‍’ സംവിധാനം ചെയ്യുന്ന തിരക്കിലാണ്. ബാലാജിയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ക്ലിക്ക് ശങ്കര്‍. കഴിഞ്ഞ മേയിലാണ് ‘ക്ലിക്ക് ശങ്കറി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയത്. ചിത്രത്തിന്റെ അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുകയാണ്.

Advertisement