Home Entertainment Celebrities

ഫൈവ് ഫിംഗേഴ്‌സ് എന്നാല്‍ ശരത്ത് ആയിരുന്നു; ആ ഏറ്റവും വലിയ ആഗ്രഹം ബാക്കിയാക്കിയാണ് അവന്‍ പോയത്; കണ്ണീരോടെ കൂട്ടുകാരായ സോണിയയും ശ്രീക്കുട്ടിയും

447

മലയാളം മിനി സ്‌ക്രീന്‍ സീരിയലുകളില്‍ നിരവധി കഥാപാത്രങ്ങളെ അവതരപ്പിച്ച് ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സോണിയ ശ്രീജിത്ത്. സോണിയ എന്ന പേരിനേക്കാളും ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചയം നാന്‍സി എന്ന പേരാകും.

കാരണം കുമാര സംഭവത്തിലൂടെയാണ് എത്തിയതെങ്കിലും ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് പരമ്പരയായ ഓട്ടോഗ്രാഫില്‍ അഭിനയിച്ചതോടെയാണ് മലയാളികളുടെ സ്വന്തം നാന്‍സിയായി സോണിയ ശ്രീജിത്ത് മാറിയത്. മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ ഓരോരുത്തര്‍ക്കും സ്‌കൂള്‍ ജീവിതത്തിന്റെ നൊസ്റ്റാള്‍ജിയ സമ്മാനിക്കുന്ന പരമ്പര ആയിരുന്നു ഓട്ടോഗ്രാഫ്.

Advertisements

അഞ്ചു സുഹൃത്തുക്കളും, അവരുടെ കലപിലകളും കുസൃതിയും സൗഹൃദവും എല്ലാം കൂടി കലര്‍ന്ന പരമ്പരയില്‍ നാന്‍സി എന്ന കഥാപാത്രമായി എത്തിയത് സോണിയ ആണ്. സീരിയലില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് രഞ്ജിത്ത് രാജ്, ശാലിന്‍ സോയ, ശ്രീക്കുട്ടി, സോണിയ, അംബരീഷ്, ശരത് കുമാര്‍ തുടങ്ങിയവരായിരുന്നു.

ALSO READ- കളയിലെ ഇന്റിമേറ്റ് സീനിനെ കുറിച്ച് താന്‍ ചോദിച്ചതോടെ സംവിധായകന് പോലും പേടി തുടങ്ങി; ഒടുവില്‍ സീന്‍ എടുക്കുന്നില്ലെന്ന് രോഹിത് പറഞ്ഞു: വെളിപ്പെടുത്തി ദിവ്യ പിള്ള

അതേ സമയം സോണിയ ഏറ്റെടുത്ത കഥാപാത്രങ്ങളത്രയും മലയാള സീരിയല്‍ പ്രേമികള്‍ ഓര്‍ത്തിരിക്കുന്ന സീരിയലുകള്‍ ആണ്. അത് കൊണ്ട് തന്നെ വിവാഹ ശേഷം അഭിനയത്തില്‍ നിന്നും താരം വിട്ടുനിന്നെങ്കിലും ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുകയാണ്.

സീരിയലിലെ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ചിരുന്ന ശരത് കുറച്ചു വര്‍ഷങ്ങള്‍ മുന്‍പായിരുന്നു ഒരു വാഹനാപകടത്തില്‍ മരിച്ചത്. പ്രിയപ്പെട്ട സുഹൃത്തിന്റെ വേര്‍പാട് താരങ്ങളെ ഏറെ തകര്‍ത്തിരുന്നു.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ഓട്ടോഗ്രാഫില്‍ ശരത്തിനൊപ്പം അഭിനയിച്ചിരുന്ന സോണിയയും ശ്രീക്കുട്ടിയും ശരത്തിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ്. ഫൈവ് ഫിംഗഴ്സ് എന്നു പറയുമ്പോള്‍ ഏറ്റവും മിസ്സ് ചെയ്യുന്നത് ശരത്തിനെയാണെന്ന് താരങ്ങള്‍ പറയുന്നു.

ഇപ്പോഴും തങ്ങളുടെ കൂടെയുണ്ടെന്ന് വിശ്വസിക്കുന്നുണ്ടെന്നാണ് താരങ്ങള്‍ പറയുന്നു. ഈ അടുത്തായിരുന്നു അവന്റെ അനിയന്റെ വിവാഹം നടന്നതെന്നും അന്ന് തങ്ങള്‍ എല്ലാവരും ഒരുമിച്ചു കൂടിയിരുന്നെന്നും താരങ്ങള്‍ പറഞ്ഞു.

ALSO READ- മലയാളികളുടെ പ്രിയപ്പെട്ട നായിക ഇന്ന് മലയാളികളെ പേ ടിപ്പിക്കുന്ന വില്ലന്റെ ഭാര്യ; പൂജ ബത്രയുടെ ഭര്‍ത്താവാര് എന്ന് അറിഞ്ഞ് ഞെട്ടി ആരാധകര്‍!

അതേസമം, തനിക്ക് സ്വന്തം അനിയനെ പോലെ ആയിരുന്നു ശരത് എന്നും തന്റെ കല്യാണം കഴിഞ്ഞ ശേഷം എപ്പോഴും തന്നോട് ചോദിക്കുന്നത് അവന്‍ എപ്പോഴാണ് ഒരു അമ്മാവന്‍ ആകുന്നത് എന്നായിരുന്നു. പക്ഷെ അവന്‍ മരിച്ച ശേഷമാണ് താന്‍ ഗര്‍ഭിണിയായതെന്നും താരം പറയുകയാണ്,

കൂടാതെ, തനിക്ക് ജനിച്ച ശേഷം ശരത്തിന്റെ വീട്ടില്‍ പോയിരുന്നെന്നും ശരത്തിന്റെ മുറിയില്‍ കുഞ്ഞിനെ ഇരുത്തിയിരുന്നെന്നും താരം പറഞ്ഞു. തനിക്ക് ഒരു അനിയന്റെ സ്ഥാനത്ത് വെച്ച് അത്രയും ഇഷ്ടമായിരുന്നു ശരത്തിനെ എന്നും സോണിയ പറയുകയാണ്. എന്നാല്‍ ഇപ്പോള്‍ ശ്രീക്കുട്ടി ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സസ്‌നേഹം സീരിയലിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. രണ്ട് പേരും വലിയൊരു ഇടവേളയ്ക്ക് ശേഷം ആയിരുന്നു അഭിനയ രംഗത്തേക്ക് തിരിച്ചു എത്തിയത്.

Advertisement