ജീവിതത്തില്‍ പലതരത്തിലുള്ള പ്രതിസന്ധികളെ നേരിടുകയാണ് നടി ഭാവന. ഏറ്റവും ഒടുവിലായി താരം ഗോള്‍ഡന്‍ വിസ സ്വീകരിക്കാനെത്തിയപ്പോഴത്തെ വസ്ത്രധാരണത്തിന്റെ പേരിലും നിരവധി പഴി കേട്ടു. സഹികെട്ട് ഇതിന് എതിരേയും പ്രതികരിച്ചിരിക്കുകയാണ് താരം.
മലയാള സിനിമയില്‍ തിളങ്ങിയ താരം കന്നഡ, തമിഴ് സിനിമാ ലോകത്തും ഏറെ പേരെടുത്ത നടിയാണ്. ഹിറ്റ് സിനിമകളുടെ ഭാഗമാകാനുള്ള ഭാഗ്യം താരത്തെ നിരവധി തവണയാണ് തേടിയെത്തിയത്. കന്നഡ ചലച്ചിത്ര നിര്‍മ്മാതാവയ നവീനെയാണ് താരം ജീവിത പങ്കാളിയാക്കിയിരിക്കുന്നതും. വിവാഹത്തിന് ശേഷമുള്ള ഇടവേളയ്ക്ക് ശേഷം ഭാവന സിനിമയിലേക്ക് മടങ്ങിയെത്തുന്നത് കന്നഡയിലൂടെയായിരുന്നു. ഇപ്പോള്‍ താരം മലയാളത്തിലേക്കും തിരിച്ചു വരവിനൊരുങ്ങുകയാണ്.
‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ആണ് ഭാവനയുടേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രം. ഇടവേളയ്ക്ക് ശേഷം ഭാവന തിരിച്ചെത്തുന്ന ചിത്രത്തില്‍ ഷറഫുദ്ദീനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ ആദില്‍ മൈമൂനത്ത് സിനിമ സംവിധാനം ചെയ്യുന്നത്.
ഇപ്പോഴിതാ തനിക്ക് സിനിമയില്‍ നിന്നും ലഭിച്ച സൗഹൃദങ്ങളെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് താരം. സിനിമയില്‍ എത്ര കാലം ഉണ്ടാകുമെന്ന് അറിയില്ലെങ്കിലും സിനിമ സമ്മാനിച്ച സൗഹൃദങ്ങള്‍ വിലപ്പെട്ടതാണെന്നു പറയുകയാണ് ഭാവന.
ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിലാണ് തന്റെ സിനിമാ സൗഹൃദങ്ങളെ കുറിച്ച് താരം മനസ് തുറന്നത്. തനിക്ക് കുറെ നല്ല സൗഹൃദങ്ങളുണ്ട്. ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അവര്‍ നല്കിയ കരുത്തും കരുതലും വലുതാണ്. എത്രകാലം സിനിമയില്‍ നില്‍ക്കുമെന്നൊന്നും അറിയില്ല.
എന്നാല്‍, സിനിമ സമ്മാനിച്ച സൗഹൃദങ്ങള്‍ വിലപ്പെട്ടതാണ്. താന്‍ വിട്ടുനിന്നപ്പോഴും നീ എവിടെയാ, നീ ഓക്കെയല്ലേ എന്നൊക്കെ വിളിച്ച് അന്വേഷിച്ചവരും മുടങ്ങാതെ എല്ലാ വര്‍ഷവും പിറന്നാള്‍ ആശംസകള്‍ അറിയിച്ചവരും ഒക്കെയുണ്ടെന്ന് ഭാവന പറയുന്നു.
ഒരിക്കല്‍ കേക്കെല്ലാം വാങ്ങിയാണ് ജയേട്ടന് വീട്ടില്‍ വന്നതെന്നും ആസിഫുമായി എന്തും പറയാവുന്ന എടാ പോടാ ബന്ധമുണ്ടെന്നുമാണ് ഭാവന പറയുന്നത്. തനിക്ക് സുപ്രിയയും പൃഥ്വിയുമായി സൗഹൃദമാണ്.
മഞ്ജു ചേച്ചി, സംയുക്ത ചേച്ചി, ഗീതു ചേച്ചി, പാര്‍വതി, ശില്പ, മൃദുല, ഷഫ്ന, രമ്യ, സയനോര, നന്ദുച്ചേട്ടന്‍, ബാബുച്ചേട്ടന്, മിയ, കൃഷ്ണ പ്രഭ അങ്ങനെ അടുപ്പം സൂക്ഷിക്കുന്ന ഒരുപാട് പേരുണ്ട് ഭാവന വെളിപ്പെടുത്തുന്നു.
അതേസമയം താന്‍ സിനിമയില്‍ അഭിനയിക്കാനെത്തും മുമ്പേ സിനിമയിലുള്ളവരാണ് ചാക്കോച്ചനും ജയേട്ടനുമെല്ലാം. അവരോടൊക്കെ സ്നേഹം കലര്‍ന്നൊരു ബഹുമാനമാണ് ഉള്ളതെന്നും ഭാവന പറയുന്നു.