Home Entertainment Celebrities

കലാരംഗത്ത് നിന്ന് വിവാഹം വേണ്ട എന്ന് തീരുമാനിച്ചിരുന്നു, അമ്മയുടെ നിർബന്ധം കൊണ്ടാണ് 25 ആം വയസ്സിൽ വിവാഹത്തിന് സമ്മതിച്ചത്; മനസ്സ് തുറന്ന് വിന്ദുജ മേനോൻ

525

പവിത്രം സിനിമയിലൂടെ മീനാക്ഷിയായി വന്ന് പ്രേക്ഷകരുടെ മനം കവർന്ന താരമാണ് വിന്ദുജ മേനോൻ. 16 ആം വയസ്സിൽ അഭിനയിക്കാനെത്തിയ നടി ഇതുവരെ 28 ഓളം മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ച് കഴിഞ്ഞു. അതിന് ശേഷം അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിൽ മിനി സ്‌ക്രീനിലാണ് താരത്തെ ആരാധകർ കണ്ടത്.

ഇപ്പോഴിതാ വിന്ദുജ തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സീ കേരളത്തിനു നല്കിയ അഭിമുഖത്തിലെ താരത്തിന്റെ വാക്കുകൾ ഇങ്ങനെ; 25 വയസ്സൊക്കെ ആയപ്പോഴാണ് എനിക്ക് വിവാഹലോചന വരുന്നത്. അന്ന് ഞാൻ വിവാഹത്തിന് തീരെ തയ്യാറല്ലായിരുന്നു. എനിക്ക് വിവാഹം കഴിക്കേണ്ട എന്ന് ഞാൻ അമ്മയോട് പറഞ്ഞു.

Advertisements

Also Read
സങ്കടങ്ങളെല്ലാം മറക്കുന്നത് ചിരിയിലൂടെയാണ്, ചില കാര്യങ്ങളിൽ സ്ത്രീകളെ വിശ്വസിക്കാൻ പറ്റില്ല; ബാലയുടെ തുറന്ന് പറച്ചിലുകൾ വൈറലാകുന്നു

എനിക്ക് സിനിമ ആസ്വാദിക്കാനായിരുന്നു താത്പര്യം. കാശും, പബ്ലിസിറ്റിയൊന്നുമല്ലാതെ സിനിമ ചെയ്യണം, ആസ്വാദിക്കണം എന്നൊക്കയെയാിരുന്നു മനസ്സിൽ. പക്ഷേ എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് പറഞ്ഞ് അമ്മ എന്നെ ബ്രെയിൻ വാഷ് ചെയ്തു. രാജേഷിന്റെ ജാതകം മാത്രമേ എന്റെ ജാതകവുമായി ചേർന്നിട്ടുള്ളു. അത് മാത്രമാണ് നോക്കിയതും.

കലാരംഗത്ത് നിന്ന് ആരെയും വിവാഹം കഴിക്കാൻ എനിക്ക് താത്പര്യമില്ലായിരുന്നു. മറ്റൊരു രംഗത്തുള്ള ആളെ വിവാഹം കഴിക്കാനായിരുന്നു ഇഷ്ടം. രാജേഷ് ഐടി ഫീൽചിൽ നിന്നുമുള്ള വ്യക്തിയാണ്. ഞാൻ സിനിമാ ഫാൽചിൽ നിന്നും. അതുകൊണ്ട് രണ്ട് പേർക്കും വ്യത്യസ്ത ചിന്തകളാണ്. വിവാഹത്തോടെ എനിക്ക് കൂടുതൽ ഡാൻസിൽ ശ്രദ്ധിക്കാൻ സാധിച്ചു.

Also Read
എനിക്ക് അഭിപ്രായം പറയാനായി പേടിയില്ല, പക്ഷെ പ്രൊഫഷനിൽ ഞാൻ ഏറ്റവും കൂടുതൽ പേടിക്കുന്നത് മറ്റൊന്നാണ്; തുറന്ന് പറച്ചിലുമായി ഒമർ ലുലു

സിനിമാരംഗത്ത് നിന്ന് എനിക്ക് പ്രൊപ്പോസലുകൾ വന്നിട്ടില്ലേ എന്ന് ചോദിച്ചാൽ ഉണ്ട്. പക്ഷേ അപ്പോഴേക്കും ഞാൻ രാജേഷുമായി എൻഗേജ്ഡ് ആയിരുന്നു. രാജേഷ് വന്ന് എന്നോട് സംസാരിച്ചപ്പോൾ എനിക്കിഷ്ടം ആയി. പക്ഷെ കല്യാണത്തിന് നിമിത്തം ആയത് സ്ത്രി എന്ന സീരിയലിലെ സുനിത എന്ന കഥാപാത്രമാണ് .

Advertisement