Home Entertainment Celebrities

കുഞ്ഞ് ജീവനു വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് പ്രണവ് മോഹന്‍ലാല്‍, സോഷ്യല്‍മീഡിയയിലൂടെ പണം ചോദിക്കാതെ പണക്കാരനായ അച്ഛനോട് പോയി ചോദിക്കൂ എന്ന് കമന്റുകള്‍

1689

പ്രണവ് മോഹന്‍ലാല്‍ അഥവാ അപ്പു എന്ന് ഏവരും സ്‌നേഹത്തോടെ വിളിക്കുന്ന താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ ആകാംഷയോടെ കാത്തിരിയക്കുന്ന ഒന്നാണ്. എന്നും എപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുള്ള ആളാണ്, അത് കൂടുതല്‍ ആ പെരുമാറ്റവും സ്വഭാവ സവിശേഷതകളും കൊണ്ടാണ്.

താര പുത്രനായി അപ്പു ജനിച്ചത് തന്നെ സമ്പന്നതയുടെ നടുവിലാണ്. പക്ഷെ ആ പണവും പ്രതാപവും, ആര്‍ഭാടങ്ങളും ഒന്നും ആ താര പുത്രനെ ബാധിച്ചിരുന്നില്ല, എന്നും ഒരു സാധാരണക്കാരനായി ജീവിക്കാന്‍ അയാള്‍ ആഗ്രഹിച്ചു. അച്ഛന്റെ താര പദവിയും സമ്പാദ്യവും പ്രണവ് എന്ന വ്യക്തി ഒരു അലങ്കാരമാക്കി മാറ്റിയിരുന്നില്ല.

Advertisements

അതുകൊണ്ടുകൂടിയാണ് പ്രണവ് കൂടുതലും ആരാധകര്‍ക്ക് പ്രിയപെട്ടവനാകുന്നത്. സമൂഹ മാധ്യമങ്ങളില്‍ അത്ര സജീവമായിരുന്ന ആളല്ല പ്രണവ്, എന്നാല്‍ ഹൃദയം സിനിമക്ക് ശേഷം അപ്പു പതിവിലും കൂടുതല്‍ ആക്റ്റീവ് ആയി ഇന്ന്‍സ്റ്റയില്‍ കാണപ്പെട്ടു.

Also Read: വാങ്ങുന്നത് 10കോടി, പ്രതിഫലത്തിന്റെ കാര്യത്തില്‍ മോഹന്‍ലാലിനെ പിന്നിലാക്കി മമ്മൂട്ടി, ആസ്തിയിലും ലാലേട്ടന്‍ പിറകില്‍

ആദ്യമായി തന്റെ തന്നെ ചിത്രങ്ങള്‍ അപ്പു പോസ്റ്റ് ചെയ്തതെല്ലാം വളരെ ആവേശത്തിടെയാണ് ആരാധകര്‍ ഏറ്റെടുത്തത്, ഏകാനായി യാത്രകള്‍ ചെയ്യാനാണ് അപ്പു കൂടുതലും ഇഷ്ടപ്പടുന്നത്. യാത്രയുടെ ചിത്രങ്ങളൂം മറ്റും ഇപ്പോള്‍ താരം സോഷ്യല്‍മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്.

ഇപ്പോഴിതാ പ്രണവിന്റെ വ്യത്യസ്തമായ ഒരു സോഷ്യല്‍മീഡിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ഒരു കുറിപ്പാണിത്. നിര്‍വ്വാണ്‍ എന്ന 15 മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള ക്രൗഡ് ഫണ്ടിങിന്റെ ഭാഗമായിട്ടായിരുന്നു പ്രണവിന്റെ പോസ്റ്റ്.

Also Read: ആ അത്ഭുതം എന്റെ ജീവിതത്തിലും സംഭവിച്ചു, സന്തോഷം കൊണ്ട് മതിമറന്ന് ശ്രീനിഷ, വൈറലായി പുതിയ പോസ്റ്റ്

താന്‍ പൊതുവേ ഇത്തരം കാര്യങ്ങള്‍ ചെയ്യാറില്ലെന്നും പക്ഷേ ഈ കുരുന്നിനെ തനിക്കറിയാമെന്നും എല്ലാവരും കഴിയുന്ന സഹായങ്ങള്‍ ചെയ്യണമെന്നും നിര്‍വ്വാണിനെ സഹായിക്കണമെന്നുമായിരുന്നു പ്രണവ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

പ്രണവിന്റെ കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റ് ചെയ്തത്. പണക്കാരനായ അച്ഛന്റെ കൈയ്യില്‍ നിന്നും പണം വാങ്ങിക്കൊടുത്തൂടെ എന്ന് പലരും ചോദിക്കുന്നു. അതേസമയം, പിതാവിന്റെ കാശ് പിതാവിന്റെ കാശായി മാത്രം കാണുന്നവര്‍ക്ക് ഈ കുറിപ്പ് കണ്ടാല്‍ കുറ്റമൊന്നും പറയാന്‍ തോന്നില്ലെന്ന് മറ്റു ചിലരും കമന്റ് ചെയ്തു.

Advertisement