Home Entertainment Celebrities

13 വർഷമായി പ്രണയിക്കുന്ന ബാല്യകാല സുഹൃത്തുമായി കീർത്തിയുടെ വിവാഹം; തുറന്ന് പറഞ്ഞ് മേനക സുരേഷ്

2395

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടിയായി മാറിയ താരപുത്രിയാണ് കീർത്തി സുരേഷ്. നിർമ്മാതാവ് ജി സുരേഷ് കുമാറിന്റെയും നടി മേനകയുടേയും മകളായ കീർത്തി 2000 ൽ പുറത്തിറങ്ങിയ പൈലറ്റ്‌സ് എന്ന ചിത്രത്തിലൂടെ ആണ് ബാലതാരമായി മലയാളത്തില എത്തിയത്.

പിന്നീട് നായികയായി തമിഴിലും തെലുങ്കിലും മലയാളത്തിലും തന്റേതായ ഇടം കീർത്തി സുരേഷ് സ്ഥാപിച്ചെടുക്കുകയാണ്. ദേശീയ അവാർഡ് ഉൾപ്പെടെ നേടിയെടുത്ത നടി തെലുങ്ക് സിനിമയിൽ സജീവമാണ് ഇപ്പോൾ. തെലുങ്കിൽ മഹാനടി എന്ന സിനിമയിയൂലൂടെയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കീർത്തി നേടിയത്.

Advertisements

ഫാഷൻ ഡിസൈനിൽ ലണ്ടനിൽ നിന്നുമാണ് കീർത്തി ബിരുദം നേടിയത്. പിന്നീടാണ് നായികയായി ചലച്ചിത്രരംഗത്തേക്ക് തിരിച്ചു വന്നത്. 2013ൽ പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ കീർത്തി സുരേഷ് നായികായി എത്തിയത്.

Also Read
തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് മേഘ്‌ന വിൻസെന്റ്, എനിക്ക് നിങ്ങളോട് പറയാതിരിക്കാനാവില്ലെന്നും താരം

അതേ സമയം അടുത്തിടെയാണ് നടിയെ കുറിച്ചുള്ള ചില ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത്. ഇപ്പോഴിതാ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളോട് പ്രതികരിക്കുകയാണ് നടിയുടെ അമ്മ മേനക സുരേഷ്. കീർത്തി സുരേഷ് തന്റെ ബാല്യ കാല സുഹൃത്തുമായി 10 വർഷമായി ബന്ധത്തിൽ ആണെന്ന് ആയിരുന്നു വാർത്തകൾ പ്രചരിച്ചത്.

ഇരുവരുടെയും മാതാപിതാക്കൾ ഗ്രീൻ സിഗ്‌നൽ നൽകിയെന്നും ഉടനെ ഇവരുടെ വിവാഹം നടക്കും എന്നും വാർത്തകൾ വന്നിരുന്നു. ഈ വാർത്തകളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് മേനക സുരേഷ്. കീർത്തിയുടെ വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ പൂർണ്ണമായും തെറ്റായതാണ് എന്നാണ് മേനക പ്രതികരിച്ചത്.

ഈ വിഷയത്തെ കുറിച്ച് കൂടുതൽ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മേനക പറഞ്ഞു.ടൈംസ് ഓഫ് ഇന്ത്യയോട് ആയിരുന്നു മേനകയുടെ പ്രതികരണം. മേനകയുടെ പ്രതികരണം വന്നതോടെ കീർത്തിയുടെ ആരാധകർ ആശ്വാസത്തിൽ ആയിരിക്കുകയാണ്.

Also Read
തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് മേഘ്‌ന വിൻസെന്റ്, എനിക്ക് നിങ്ങളോട് പറയാതിരിക്കാനാവില്ലെന്നും താരം

Advertisement