Home Entertainment Celebrities

എന്റെ തല ഉപയോഗിച്ച് ചിലർ ഭക്ഷണം വാങ്ങാൻ കാശുണ്ടാക്കുന്നതിൽ എനിക്ക് സന്തോഷമെയുള്ളു; കണ്ണടച്ച് ആരേയും വിശ്വസിക്കരുത്, ഉപദേശവുമായി ദിയ കൃഷ്ണ

1205

നടൻ കൃഷ്ണകുമാറിന്റെ മകളാണ് നടിയും ഇൻസ്റ്റഗ്രാം താരവുമായ ദിയ കൃഷ്ണ. ദിയ കൃഷ്ണയും കാമുകനും തമ്മിൽ വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകളാണ് കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നില്ക്കുന്നത്. ഇപ്പോഴിതാ തനിക്ക് കിട്ടിയ നിരവധി ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദിയ കൃഷ്ണ.

ദിയയുടെ യൂട്യൂബ് ചാനലിലൂടെയാണ് താരം ജീവിതത്തെ കുറിച്ച് സംസാരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; എന്റെ ജീവിതത്തിൽ നടക്കാത്ത കാര്യങ്ങൾ വരെ അവിടുന്നും ഇവിടുന്നും ഞാൻ കേട്ടു. രാജമൗലി ഇവരെ കണ്ടാൽ കഥയെഴുതാൻ കൂട്ടികൊണ്ട് പോകും.’ ലൈഫിലെ ഒരുപാട് പ്രശ്‌നങ്ങൾ ഒറ്റയ്ക്ക് ഫേസ് ചെയ്യേണ്ടി വന്നപ്പോൾ ഞാൻ വളരെ സ്‌ട്രോങായി ഈ ചെറിയ പ്രായത്തിൽ തന്നെ.’

Advertisements

Also Read
സിൽക്ക് സ്മിത മ രി ച്ചെന്ന് അറിഞ്ഞപ്പോൾ സുരേഷ്ഗോപി സ്റ്റക്കായി പോയി, ഷൂട്ടിങ് നിർത്തിവെച്ചു; താരത്തിന്റെ നല്ലമനസിനെ കുറിച്ച് ദിനേശ് പണിക്കർ

ആദ്യമൊക്കെ എനിക്ക് എന്നെ മോശമാക്കിയുള്ള വാർത്തകൾ കാണുമ്പോൾ സങ്കടം വരുമായിരുന്നു. ഇപ്പോൾ അത് ഇല്ല. പിന്നെ എന്റെ തല ഉപയോഗിച്ച് ചിലർ ഭക്ഷണം വാങ്ങാൻ കാശുണ്ടാക്കുന്നതിൽ എനിക്ക് സന്തോഷമെയുള്ളു.എനിക്ക് ആരുടേയും പേര് പറഞ്ഞ് അവരെ കരിവാരി തേക്കുന്ന സ്വഭാവമില്ല. പബ്ലിക്ക് ഫിഗേഴ്‌സിനെ കുറിച്ച് നെഗറ്റീവ് വീഡിയോകൾ വരും.’

‘ഒരാൾ എന്നെ കുറിച്ച് ചെയ്ത ഒരു വീഡിയോ ഞാൻ കണ്ടിരുന്നു. ഞാൻ സോഷ്യൽമീഡിയയിൽ പബ്ലിക്കാക്കി വെച്ച കാര്യങ്ങളെ കുറിച്ച് ആളുകൾ പിന്നീട് ചോദിച്ചാൽ ഞാൻ അതിന് മറുപടി പറയണമെന്ന് യാതൊരു നിർബന്ധവുമില്ല. ഞാൻ ഒരാളെ ടാർഗെറ്റ് ചെയ്ത് ക്ലിപ്പിങ്‌സും മറ്റും ഇട്ട് കരിവാരിതേക്കാൻ ശ്രമിക്കുന്നുവെന്നും പറഞ്ഞ് കേട്ടു. അത് ശരിയല്ല.’

Also Read
മോഹന്‍ലാല്‍ സീരിയലിനും താഴെയുള്ള സിനിമകള്‍ ചെയ്യരുത്; ആന്റണീ, മലയാളികള്‍ക്ക് ബുദ്ധിയുണ്ട്, പഴയകാലമല്ലെന്ന് ശാന്തിവിള ദിനേശ്

എന്റെ ജീവിതത്തിൽ നടന്നുപോയ ഒരു കാര്യവും മാറ്റാൻ എനിക്ക് താൽപര്യമില്ല. എനിക്ക് റിഗ്രറ്റ് ഇല്ല. എല്ലാവരേയും പോലെ കുറെ പൈസ ഉണ്ടാക്കി സക്‌സസ് ആവണമെന്ന് ആഗ്രഹമുണ്ട്.’ഞാൻ ഹോപ്പ്‌ലെസ് റൊമാന്റിക്ക് പേഴ്‌സണാണ്. ട്രൂ ലവ് ഇഷ്ടമുള്ളയാളാണ് ഞാൻ. ഇന്നും ആരെങ്കിലും ഒരു പൂ കൊണ്ട് തന്ന് എന്നെ നോക്കി ചിരിച്ചാൽ ഞാൻ അലിഞ്ഞ് പോകുമെന്നും ദിയ കൃഷ്ണ പറയുന്നുണ്ട്.

Advertisement