Home Entertainment Celebrities

മാളികപ്പുറത്തിന് ശേഷം വിജയം ആവര്‍ത്തിക്കാന്‍ പമ്പ വരുന്നു, നടന്‍ മോഹന്‍ലാല്‍

1393

മലയാളത്തിന്റെ യുവനടന്‍ ഉണ്ണിമുകുന്ദന്‍ നായകനായി അടുത്തിടെ പുറത്തിറങ്ങിയ മാളികപ്പുറം എന്ന ചിത്രം തകര്‍പ്പന്‍ അഭിപ്രായവും വിജയവും നേടി മുന്നേറുകയാണ് ഇപ്പോള്‍. ഈ അവസരത്തില്‍ സിനിമ കണ്ട അനുഭവം പങ്കുവച്ച് നിരവധി പ്രമുഖരാണ് ദിവസം തോറും രംഗത്ത് വന്നിരുന്നത്.

Advertisements

വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’.

Also Read: ആരാണ് ആരതി പൊടിയെന്ന് ചോദിച്ചവർക്ക് ഇപ്പോൾ ഉത്തരം ഊഹിക്കാൻ കഴിയുന്നുണ്ടോ; മുനവെച്ച് സംസാരിച്ച് ആരതി; കൊണ്ടത് റിയാസിനോ

സിനിമ ഭക്തജനങ്ങള്‍ ഏറ്റെടുത്തതാണ് വിജയ കാരണമെന്ന് നായകന്‍ ഉണ്ണിമുകുന്ദനും പ്രതികരിച്ചിരുന്നു. സിനിമ ഏറ്റെടുത്ത ഭക്തജനങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും താരം പന്തളത്ത് എത്തി നന്ദി പ്രകാശിപ്പിച്ചിരുന്നു. ‘കുഞ്ഞിക്കൂനന്‍’ ഉള്‍പ്പടെയുള്ള മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്റെ മകന്‍ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’.

ഈ വര്‍ഷത്തെ നൂറുകോടി ക്ലബ്ബില്‍ കയറിയ ആദ്യ ചിത്രമായിരിക്കുകയാണ് ഇപ്പോള്‍ മാളികപ്പുറം. ഇപ്പോഴിതാ സിനിമാമേഖലയില്‍ നിന്നും ഒരു സന്തോഷ വാര്‍ത്ത കൂടി പുറത്തുവരികയാണ്. മാളികപ്പുറത്തിന് ശേഷം രചയിതാവ് അഭിലാഷ് പിള്ള തന്റെ സ്വപ്‌ന ചിത്രമായ പമ്പയെ കുറിച്ച് സംസാരിക്കുകയാണ്.

Also Read: സ്വന്തം അച്ഛനാണ്; പക്ഷെ അയാളെ പേടിച്ച് പെപ്പർ സ്‌പ്രേയുമായാണ് ഞാൻ നടക്കുന്നത്; തുറന്ന് പറച്ചിലുമായി ഗ്ലാമി ഗംഗ

താരരാജാവ് മോഹന്‍ലാല്‍ നായകനായാല്‍ മാത്രമേ ഈ ചിത്രം ചെയ്യുകയുള്ളൂവെന്നും പമ്പ ആശിവാര്‍ദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുമെന്നും മോഹന്‍ലാലിന് കഥ കേട്ടിട്ട് ഓകെ ആയിട്ടുണ്ടെന്നുമെന്നുമാണ് വാര്‍ത്തകള്‍.

Advertisement