Home Entertainment Celebrities

എങ്ങനെ ആ കുട്ടി ഇതിനെ അതിജീവിക്കും, ജീവിച്ചു കൊതി തീരാതെയാണല്ലോ മോനെ നിന്റെ മടക്കം, പ്രണവിന്റെ വേര്‍പാടില്‍ വേദന നിറഞ്ഞ കുറിപ്പുമായി സീമ ജി നായര്‍

290

മലയാളികള്‍ക്കിടയില്‍ വലിയ വാര്‍ത്തയായിരുന്നു പ്രണവും ഷഹാനയും വിവാഹിതരായത്. ചുരുങ്ങിയ നാളുകൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെയും ജനങ്ങളുടെ സ്‌നേഹം പിടിച്ചു പറ്റിയവരാണ് പ്രണവും ഷഹാനയും. അതുകൊണ്ടുതന്നെ പ്രണവിന്റെ അകാലവിയോഗം പ്രണവിനെയും ഷഹാനയെയും സ്നേഹിക്കുന്നവരെ ഒന്നടങ്കം തകര്‍ത്തിരിക്കുകയാണ്.

Advertisements

ജീവിതത്തെ മാറ്റിമറിച്ച ഒരു ബൈക്ക് അപകടത്തില്‍ നെഞ്ചിനു താഴേക്ക് തളര്‍ന്നുപോയ പ്രണവിന് കൂട്ടായി ഷഹാന കൂടെയുണ്ടായിരുന്നു. എന്നും, ഇവര്‍ രണ്ടുപേരും എല്ലാ പ്രണയ ജോഡികള്‍ക്കും മാതൃകയാണെന്ന് തന്നെ പറയാം. നെഞ്ചിനു താഴെ തളര്‍ന്നുപോയ പ്രണവിന്റെ ജീവിതത്തിലേക്ക് കടന്നുവരാന്‍ ഷഹാനയ്ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല.

Also Read;ആ സീരിയല്‍ കണ്ട് കുറേ സ്ത്രീകള്‍ എന്നെ അടിക്കാന്‍ വന്നു, കുറേ ശപിക്കുകയും ചെയ്തു, അനുഭവം തുറന്നുപറഞ്ഞ് യമുന റാണി

വാഹനാപകടങ്ങളില്‍ പരിക്ക് പറ്റി കിടപ്പിലായവര്‍ക്കെല്ലാം ധൈര്യം നല്‍കി മുന്നേറാന്‍ പ്രണവ് വലിയ പ്രചാദനമാണ് നല്‍കി. ഇപ്പോഴിതാ പ്രണവിന്റെ വിയോഗത്തില്‍ വേദന നിറഞ്ഞ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ സീമ ജി നായര്‍.

താന്‍ ഒരിക്കലെങ്കിലും ഈ പ്രിയപ്പെട്ടവരെ കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും പ്രണവിന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ തനിക്ക് വിശ്വസിക്കാനായില്ലെന്നും സീമ ജി നായര്‍ പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സീമ ഇക്കാര്യം പറഞ്ഞത്.

Also Read: കുക്കിങ് ഇഷ്ടപ്പെട്ടാല്‍ മാത്രമേ നല്ല വീട്ടമ്മയാവൂ എന്ന ആനി, സ്ത്രീകള്‍ക്ക് മാത്രമുള്ള ജോലിയല്ല അടുക്കളപ്പണിയെന്ന് ചുട്ട മറുപടിയുമായി നവ്യയും, വൈറലായി വീഡിയോ, രൂക്ഷവിമര്‍ശനം

ഷഹാനയുടെ മുഖം നെഞ്ചില്‍ ടാറ്റു ചെയ്ത പ്രണവിന്റെ വീഡിയോ താന്‍ കണ്ടിരുന്നുവെന്നും ജീവിച്ച് കൊതി തീരാതെയാണല്ലോ മോനേ നിന്റെ മടക്കമെന്നും ഷഹാന എങ്ങനെ ഇത് സഹിക്കുമെന്നും ആ കുട്ടി ഇതിനെ എങ്ങനെ അതിജീവിക്കുമെന്നും സീമ വേദനയോടെ പറയുന്നു.

സീമ ജി നായരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

”പ്രണവിന് ആദരാഞ്ജലികള്‍. ഒരിക്കലെങ്കിലും ഈ പ്രിയപ്പെട്ടവരെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ ദിവസം ഷഹാനയുടെ മുഖം നെഞ്ചില്‍ ടാറ്റു ചെയ്ത വീഡിയോ കണ്ടപ്പോള്‍ അടുത്ത് തന്നെ ഒന്ന് കാണണമെന്ന് ആഗ്രഹിച്ചു.

പക്ഷെ ഇപ്പോള്‍ കേട്ടത് വിശ്വസിക്കാന്‍ പറ്റുന്നില്ല. രാവിലെ മുതലുള്ള ഓട്ടം കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ ന്യൂസില്‍ കണ്ടത് ഇത്. ജീവിച്ചു കൊതി തീരാതെയാണല്ലോ മോനെ നിന്റെ മടക്കം. ആ കുട്ടി എങ്ങനെ ഇതിനെ അതിജീവിക്കും.”

Advertisement