Home Entertainment Celebrities

സോഷ്യല്‍മീഡിയയില്‍ വരുന്നതെല്ലാം മോശം കമന്റുകള്‍, അമ്മയെ പറ്റി മോശം വാക്കുകള്‍ കേട്ടാല്‍ എങ്ങനെ ഒരു മകന് സഹിക്കാന്‍ പറ്റും, തുറന്നുപറഞ്ഞ് ഭുവനേശ്വരി

452

തെന്നിന്ത്യന്‍ സിനിമയില്‍ ഒത്തിരി ആരാധകരെ സ്വന്തമാക്കിയ നടിയായിരുന്നു ഭുവനേശ്വരി. ഗ്ലാമറസ് റോളുകളിലാണ് താരം കൂടുതലും പ്രത്യക്ഷപ്പെട്ടത്. ബോയ്‌സ് എന്ന ചിത്രത്തിലൂടെയായിരുന്നു ഭുവനേശ്വരി ശ്രദ്ധിക്കപ്പെട്ടത്.

Advertisements

ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമായിരുന്നു ബോയ്‌സ്. തമിഴ് സിനിമയില്‍ മാത്രമല്ല തെലുങ്കിലും താരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തന്നെ കുറിച്ചുള്ള ഗോസിപ്പ് വാര്‍ത്തകള്‍ മകനെ വേദനിപ്പിച്ചുവെന്ന് പറയുകയാണ് ഭുവനേശ്വരി.

Also Read: പണമോ വലിയ ജീവിതമോ കണ്ടിട്ടല്ല അയാള്‍ക്കൊപ്പം പോയത്, പക്ഷേ ആ സ്‌നേഹ ബന്ധത്തില്‍ അപകടം സംഭവിച്ചു, അനുശ്രീയെ കുറിച്ച് കൈനോട്ടക്കാരന്‍ പറഞ്ഞതിങ്ങനെ

കുടുംബ ജീവിതം നന്നായി മുന്നോട്ട് കൊണ്ടുപോകണമെന്നായിരിക്കും എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കുന്നതെന്നും എന്നാല്‍ തനിക്ക് അതിന് സാധിച്ചിട്ടില്ലെന്നും ഭുവനേശ്വരി ബിഹൈന്‍ഡ്വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

തനിക്ക് ഒരു മകനുണ്ട്. അടുത്തിടെയാണ് അവന്‍ വിവാഹിതനായതെന്നും അവന്‍ ഇപ്പോള്‍ വേറെയാണ് താമസിക്കുന്നതെന്നും തങ്ങള്‍ തമ്മില്‍ നല്ല സൗഹൃദത്തിലാണ് കഴിയുന്നതെന്നും ഭുവനേശ്വരി പറയുന്നു. മകന്റെ പിന്തുണയില്ലായിരുന്നുവെങ്കില്‍ താന്‍ ഈ അവസ്ഥയില്‍ എത്തില്ലായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

Also Read: എങ്ങനെ ആ കുട്ടി ഇതിനെ അതിജീവിക്കും, ജീവിച്ചു കൊതി തീരാതെയാണല്ലോ മോനെ നിന്റെ മടക്കം, പ്രണവിന്റെ വേര്‍പാടില്‍ വേദന നിറഞ്ഞ കുറിപ്പുമായി സീമ ജി നായര്‍

മരുമകള്‍ക്കും തന്നോട് വലിയ സ്‌നേഹമാണ്. ഈ മേഖലയില്‍ ജോലി ചെയ്തിരുന്നത് കൊണ്ട് സോഷ്യല്‍മീഡിയയില്‍ തന്നെ കുറിച്ച് മോശം കമന്റുകളാണ് വന്നിരുന്നത്. അത് മകനെ വേദനിപ്പിച്ചിരുന്നുവെന്നും എന്നാല്‍ അവന് എല്ലാം മനസ്സിലായത് കൊണ്ട് തന്നെ ആശ്വസിപ്പിക്കാറുണ്ടായിരുന്നുവെന്നും അവന്റെ വാക്കുകള്‍ അത്ഭുതത്തോടെയാണ് താന്‍ കേട്ടിരുന്നതെന്നും ഭുവനേശ്വരി പറയുന്നു.

Advertisement