Home Entertainment Celebrities

ഏഴ് വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷം പങ്കുവെച്ച് നടി മുക്ത

443

ഒറ്റ നാണയം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന നടിയാണ് എൽസ ജോർജ്ജ്. മലയാളികൾക്ക് എൽസ മുക്തയാണെങ്കിൽ തമിഴ് പ്രേക്ഷകർക്ക് താരം ഭാനുവാണ്. ആദ്യ ചിത്രം ഒറ്റ നാണയമാണെങ്കിലും താരം ശ്രദ്ധിക്കപ്പെടുന്നത് അച്ഛനുറങ്ങാത്ത വീടിലൂടെയാണ്.

വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട നിന്ന താരം ഇപ്പോൾ സീരിയലുകളിൽ സജീവമാണ്. മുക്തക്ക് എതിരെ സ്വന്തം അച്ഛൻ നടത്തിയ പരാമർശങ്ങളെല്ലാം ഒരു കാലത്ത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇന്ന് സോഷ്യൽമീഡിയയി്ൽ ഒത്തിരി സജീവമാണ് മുക്ത.

Advertisements

തന്റെയും കുടുംബത്തിന്റെയും പുത്തൻ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. മുക്തയുടെ മകളും സോഷ്യൽമീഡിയയിൽ താരമാണ്.

ALSO READ- ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് നടക്കുന്നത്; അച്ഛനും അമ്മയും അനിയത്തിയുമെല്ലാം ഉറങ്ങിയതിന് ശേഷം പുറത്തേക്കിറങ്ങി വേണം ചെയ്യാൻ: അച്ചു സുഗന്ധ്

ഇപ്പോഴിതാ താരം തന്റെ ജീവിതത്തിലെ ഏറെ സന്തോഷകരമായ വാർത്ത ആരാധകരുമായി പങ്കുവെയ്ക്കുതയാണ്. ഏഴ് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മുക്ത ഇപ്പോഴിതാ ബിഗ് സ്‌ക്രീനിലേയ്ക്ക് തന്നെ തിരിച്ചെത്തുകയാണ്. ഈ വിശേഷമാണ് പങ്കു വയ്ക്കുന്നത്. കുരുവി പാപ്പ എന്ന ചിത്രത്തിലൂടെയാണ് മുക്ത സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

താരം തിരിച്ചെത്തുന്ന ഈ ചിത്രത്തിൽ വിനീതാണ് നായകനായി എത്തുന്നത്. ഷെല്ലി കിഷോറും പ്രധാന വേഷത്തിലെത്തുന്നു. ഇടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക്. വിനീതെന്ന മികച്ച നടനോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷമെന്നും സിനിമയുടെ അണിയറ പ്രവർത്തകർക്ക് നന്ദിയെന്നും താരം ലൊക്കേഷൻ ചിത്രങ്ങൾക്കൊപ്പം സോഷ്യൽമീഡിയയിൽ കുറിച്ചു.

സീറോ പ്ലസ് എന്റർ ടെയ്ൻമെന്റ്സിന്റെ ബാനറിൽ ബഷീർ കെ കെ നിർമ്മിക്കുന്ന സിനിമയാണ് കുരുവി പാപ്പ.ജോഷി ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിവാഹ ശേഷംമുക്ത അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുന്നത് ഏറെ നാളുകൾക്ക് ശേഷമാണ്. ഏറെ കാലത്തിന് ശേഷമാണ് വിനീതും സിനിമയിലേയ്ക്ക് എത്തുന്നത്.

സ്‌ക്രീനിലേക്ക് താരം കൂടത്തായി എന്ന സീരിയലിലൂടെ ആയിരുന്നു തിരിച്ചെത്തിയത്. ഇപ്പോഴിതാ വീണ്ടും ബിഗ് സ്‌ക്രീനിലും സജീവമായിരിക്കുകയാണ് താരം. നടൻ വിനീതിന്റെ അടുത്താണ് തന്റെ മകൾ കിയാര നൃത്തം പഠിക്കുന്നതെന്ന് താരം മുൻപ് വെളിപ്പെടുത്തിയിരുന്നു.

Advertisement