Home Entertainment Celebrities

എന്റെ ആദ്യ ഭർത്താവിനെ ആണ് ഞാൻ ദ്രോഹി എന്ന് വിളിക്കുക; എന്റെ കുഞ്ഞിനെ നശിപ്പിച്ചത് അയാളാണ്; പറ്റിച്ച് പോയവരെ എല്ലാം അങ്ങനെ വിളിക്കാനാണ് താത്പര്യം തുറന്ന് പറച്ചിലുമായി ചാർമിള

190

ധനം എന്ന സിനിമയിലൂടെ സിബി മലയിൽ മലയാളത്തിന് പരിചയപ്പെടുത്തിയ നടിയാണ് ചാർമിള. ഒയിലാട്ടം എന്ന സിനിമയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്ന് വരുന്നത് തന്നെ. എന്നാൽ താരത്തിന്റെ ജീവിതം വിചാരിച്ചത്രെ സുഖകരമായിരുന്നില്ല. പ്രണയിച്ചവരിൽ നിന്നും, വിവാഹം കഴിച്ചവരിൽ നിന്നും ചതിയാണ് തനിക്ക് ഏറ്റ് വാങ്ങേണ്ടി വന്നതെന്ന് പലപ്പോഴായി പല അഭിമുഖങ്ങളിലും താരം തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ നടിയായ ഷക്കീലയുമൊത്ത് നടത്തിയ താരത്തിന്റെ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ജീവിതത്തിൽ ഒരിക്കലും കാണരുതെന്ന് ആഗ്രഹിക്കുന്ന വ്യക്തി ആരാണെന്ന ഷക്കീലയുടെ ചോദ്യത്തിന് അത് കിഷോർ സത്യ ആണെന്നാണ് ചാർമിള പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; എന്റെ ആദ്യത്തെ ഭർത്താവ് കിഷോർ സത്യയാണ് അങ്ങനെ ഒരാൾ.പ്രശസ്തനാവാൻ വേണ്ടി മാത്രമാണ് അയാൾ എന്നെ വിവാഹം കഴിച്ചത്. എന്നെ അയാൾ ചതിക്കുകയായിരുന്നു. എന്റെ പേരും പ്രശസ്തിയും ഉപയോഗിച്ചാണ് അയാൾ സിനിമയിലേക്ക് വരുന്നത് തന്നെ.

Advertisements

Also Read
കമലഹാസന് വേണ്ടി കാത്തിരിക്കുന്ന ശ്രീവിദ്യയുടെ ആത്മാവ്; വീട്ടിൽ ഇപ്പോഴും ആത്മാവുണ്ടെന്ന് തന്നെയാണ് ജോലിക്കാർ പറയുന്നത്; ജ്യോതിഷിയുടെ പ്രവചനം വെളിപ്പെടുത്തി ശാന്തിവിള ദിനേശ്

ഷാർജയിൽ റേഡിയോ ഡിജെ ആയി ജോലി ചെയ്യുകയാണെന്ന് പറഞ്ഞാണ് അയാൾ എന്നെ അങ്ങോട്ട് കൊണ്ടുപോകുന്നത്. എന്നാൽ വിചാരിച്ചത് പോലെ ആയിരുന്നില്ല കാര്യങ്ങൾ. അയാൾക്ക് അവിടെ ജോലി ശരിയാക്കി കൊടുത്തത് സുഹൃത്തിന്റെ ഭാര്യയായിരുന്നു. സുഹൃത്ത് അവിടെ ഇല്ലാതിരുന്ന സമയത്ത് ഇരുവരും അവിടെ ഒരുമിച്ച് ജീവിക്കുകയായിരുന്നു. ഞാൻ പ്രോഗ്രാമുകൾ ചെയ്യും എന്ന് പറഞ്ഞ് അയാൾ പലരിൽ നിന്നും പൈസ വാങ്ങിയിരുന്നു.

എന്നോട് അവൻ അഭിനയിക്കണ്ട എന്ന് പറഞ്ഞിരുന്നു. ആ കാരണം കൊണ്ട് തന്നെ കാശ്മീരം പോലുള്ള നല്ല സിനിമകളുടെ ഭാഗമാകാൻ എനിക്ക് കഴിയാതെ വന്നു. ഇതിനിടയിൽ ഞാൻ ഗർഭിണി ആയി. ഇതിനെ കുറിച്ച് സുഹൃത്തിന്റെ ഭാര്യയുമായി സംസാരിച്ച അയാൾ പറഞ്ഞത് ഞാൻ അയാളിൽ നിന്ന് അബദ്ധത്തിൽ ഗർഭിണി ആയി എന്നാണ്. തുടർന്ന് അവളുടെ നിർദ്ദേശപ്രകാരം ആ കുഞ്ഞിനെ നശിപ്പിക്കാൻ അയാളെന്നെ നിർബന്ധിച്ചു.

Also Read
എന്റെ ഭാർത്താവ് എന്റെ ശത്രുവായി മാറിയിരിക്കുന്നു എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ച നടി; തന്നേക്കാൾ ഏഴ് വയസ്സിന് ഇളയതായ ഭർത്താവിനെ ഉപേക്ഷിച്ച മനീഷ കൊയ്‌രാളയുടെ ജീവിതം ഇങ്ങനെ

അവസാനം ഞാനെന്റെ അച്ഛനോട് ഉപദേശം ചോദിച്ചു. അവന് വേണ്ട എങ്കിൽ ആ കുഞ്ഞിനെ നീ നശിപ്പിച്ചേക്ക്. നിനക്കിനിയും ദൂരം പോകാനുണ്ട് എന്നാണ് അന്ന് അച്ഛൻ പറഞ്ഞത്. ആ സംഭവത്തിന് ശേഷം ഞാനവനെ ഡിവോഴ്‌സ് ചെയ്യാൻ തീരുമാനിച്ചു. പറ്റിച്ചിട്ട് പോയോരൊടൊക്കെ പണം ചോദിച്ചിട്ടുണ്ടോ എന്ന ഷക്കീലയുടെ ചേദ്യത്തിന് ഞാൻ തെരുവിൽ ഇറങ്ങി പിച്ച എടുക്കേണ്ടി വന്നാലും അവരോട് ഒരു ചില്ലിക്കാശ് പോലും ചോദിക്കില്ല. അവരെ പുരുഷ വേശ്യകളാണെന്ന് വിശേഷിപ്പിക്കാം. അവരിൽ നിന്നും പത്ത് പൈസ വാങ്ങിക്കുന്നത് എനിക്ക് തന്നെ നാണക്കേടാണ്. ഇത സത്യമായി പറയുന്നതാണെന്ന്’, നടി വ്യക്തമാക്കുന്നുണ്ട്.

Advertisement