Home Entertainment Celebrities

നാടൻ സുന്ദരി; ക്ലാസിക്കൽ നർത്തകി, കൂടാതെ പട്ടുസാരി പ്രേമിയും മോഡലും; സംഗീതജ്ഞൻ എം ജയചന്ദ്രന്റെ ഭാര്യ പ്രിയയുടെ വിശേഷങ്ങൾ ഇങ്ങനെ

325

പ്രമുഖ സംഗീത സംവിധായകനും ഗായകനുമാണ് എം ജയചന്ദ്രൻ. ഒൻപതു തവണ മികച്ച സംഗീത സംവിധായകനായി കേരള സ്റ്റേറ്റ് ഫിലിം അവാർഡ് ലഭിച്ചിട്ടുണ്ട്. മികച്ച ഗായകനായും താരത്തിന് അവാർഡ് കിട്ടിയിട്ടുണ്ടെന്നതാണ് പ്രത്യേകത.

എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലൂടെ നാഷണൽ അവാർഡും താരത്തെ തേടിയെത്തി. ഏകദേശം 126 സിനിമകൾക്കു വേണ്ടി ഇദ്ദേഹം സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം കാരനായ മധുസൂദനൻ ജയചന്ദ്രൻ എന്ന എം ജയ ചന്ദ്രൻ തന്റെ അഞ്ച് വയസു മുതൽ സംഗീത ലോകത്തുണ്ട്. അന്ന് വിദ്യാർത്ഥിയായിരുന്ന അദ്ദേഹം പിന്നീട് സംഗീതത്തിൽ ഗുരുവായി മാറി പലർക്കും.

Advertisements

1992ൽ പുറത്തിറങ്ങിയ വസുധ എന്ന ചിത്രത്തിലൂടെ പിന്നണി ഗായകനായി മലയാള സിനിമയിലേയ്ക്ക് ജയചന്ദ്രൻ എത്തുകയായിരുന്നു. പിന്നീട് ദേവരാജൻ മാഷിന്റെ അസിസ്ന്റായി താരം പ്രവർത്തിച്ചു. പിന്നീട് ചന്ത എന്ന സിനിമയിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. ഇപ്പോൾ സംഗീത സംവിധാനത്തിനൊപ്പം റിയാലിറ്റി ഷോകളിൽ ജഡ്ജിയുമാണ് താരം. ഫ്ളവേഴ്‌സ് ടോപ് സിങ്ങറിൽ ജഡ്ജായിട്ട് എ ജയ ചന്ദ്രൻ എത്തുന്നുണ്ട്..

ALSO READ- ജീവിതത്തിൽ നിന്ന് പഠിച്ചത് ആരെയും അമിതമായി വിശ്വസിക്കരുത് എന്നാണ്; പെൺമക്കളുള്ള മാതാപിതാക്കളോട് പറയാനുള്ളത് ഇത്; ആമി അശോക്

അദ്ദേഹത്തിന്റെ ഭാര്യയാണ് പ്രിയ ജയചന്ദ്രൻ. പ്രിയയെയും എം ജയചന്ദ്രൻ ചെറുപ്പക്കാലത്ത് സംഗീതം പഠിപ്പിച്ചിട്ടുണ്ട്. അങ്ങനെയുള്ള പരിചയമാണ് വിവാഹം വരെയെത്തിയത്. രണ്ട് കുട്ടികളും ദമ്പതികൾക്കുണ്ട്.

മികച്ച നർത്തകിയാണ് പ്രിയ. ഇടയ്ക്ക് എം ജയചന്ദ്രൻ പ്രിയയുടെ നൃത്ത വീഡിയോകൾ പങ്കുവെയ്ക്കാറുണ്ട്. ഒരു റീൽ പങ്കുവച്ചിരിക്കുകയാണ് ഈ താര ദമ്പതികൾ. സത്യഭാമേ എന്ന് തുടങ്ങുന്ന പാട്ടിൻരെ റീലാണ് താരം പങ്കു വച്ചിര്കകുന്നത്. ഈ റീലിൽ മോഡലായാണ് പ്രിയ എത്തിയിരിക്കുകയാണ്. പ്രിയയെക്കുറിച്ച് അധികമാർക്കും അറിയില്ല. അതിസുന്ദരിയായ പ്രിയ നല്ല ഡാൻസറാണെന്നു മാത്രമല്ല, സെറീന എന്ന വസ്ത്ര ബ്രാൻഡിന് വേണ്ടി മോഡലിംഗും ചെയ്തിരിക്കുകയാണ് ഇപ്പോൾ.

ALSO READ- 27വയസായില്ലേ? ഫീൽഡ് ഔട്ട് ആവാൻ ചാൻസ് ഉണ്ട്! അഹങ്കാരം തലയ്ക്ക് പിടിച്ചോ? ലി പ് ലോ ക്ക് കാരണം വൈറൽ ആയ സംയുക്തയ്ക്ക് ഇപ്പോൾ മലയാളം പുച്ഛം; കുറിപ്പ്

പ്രിയ പല തരം പട്ടുസാരികൾ അണിഞ്ഞ് ഈ ബ്രാൻഡിന് മോഡലായിട്ടുണ്ട്, സാരിയുടുത്തുള്ള ഫോട്ടോ ഷൂട്ടുകളാണ് ഇവർ പങ്കുവച്ചിരിക്കുന്നത്. ഓരോ ഫോട്ടോകളും ചേർത്ത് വച്ചാണ് റീൽ ഉണ്ടാക്കിയെടുത്തിരിക്കുന്നത്. മുൻപ് സെറീനയുടെ ഒരു പട്ടു സാരിയണിഞ്ഞ് പ്രിയ നൃത്തം ചെയ്യുന്ന വീഡിയോ എം ജയചന്ദ്രൻ തന്നെ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. അന്ന് അത് വൈറലായിരുന്നു.

Advertisement