Home Entertainment Celebrities

തെലുങ്കിൽ നിന്ന് പ്രിയ വാര്യർക്ക് വന്നിരിക്കുന്നത് വമ്പൻ ഓഫർ; ഒരുങ്ങുന്നത് സൂപ്പർ താരങ്ങൾക്കൊപ്പമുള്ള ചിത്രം

132

അഡാർ ലൗ എന്ന ചിത്രത്തിലെ കണ്ണിറുക്കലിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ വാര്യർ. മാണിക്യ മലരായ പൂവി എന്ന ഗാനം റിലീസായി,ഒറ്റ രാത്രി കൊണ്ടാണ് രാജ്യം ഒട്ടാകെ അറിയപ്പെടുന്ന നടിയായി താരം മാറിയത്. അതിന് ശേഷം വിങ്ക് ഗേൾ എന്നാണ് പ്രിയ വാര്യർ അറിയപ്പെടുന്നത് തന്നെ. തെന്നിന്ത്യയിലെ പല സൂപ്പർ താരങ്ങളെയും പിന്നിലാക്കിക്കൊണ്ട് പ്രിയയുടെ ഫോളോവേഴ്സ് ലിസ്റ്റ് നിറഞ്ഞു.

ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി ചിത്രത്തിലാണ്, അഡാർ ലവിന് ശേഷം പ്രിയ അഭിനയിച്ചത്. എന്നാൽ ചില കാരണങ്ങളാൽ ഈ ചിത്രം പുറത്തിറങ്ങിയില്ല. അന്തരിച്ച നടി ശ്രീദേവിയുടെ പേരിലുള്ളതിനാൽ തന്നെ ഭർത്താവ് ബോണി കപൂർ ചിത്രത്തിനെതിരെ സ്റ്റേ കൊടുത്തു എന്നാണ് വാർത്തകൾ. പിന്നീട് പ്രിയയുടെ റിലീസായ ചിത്രം തെലുങ്കിൽ ഇറങ്ങിയ ചെക്ക് ആണ്.

Advertisements

Also Read
ആ ഗോസിപ്പിൽ എനിക്ക് സന്തോഷം; പക്ഷെ എന്റെ സെലിബ്രിറ്റി ക്രഷ് ശോഭനയാണ്; അൻസൺന്റെ വിശേഷങ്ങൾ ഇങ്ങനെ

അതിനു ശേഷം ഇഷ്‌ക് നോട്ട് എ ലവ് സ്റ്റോറി എന്ന ചിത്രത്തിലും പ്രിയ നായികയായി. ഈ രണ്ടു ചിത്രങ്ങളും വലിയ വിജയമായില്ലെങ്കിലും പ്രിയ ഒരുപാട് ആരാധകരെ സ്വന്തമാക്കിയിരുന്നു.ഏറ്റവും ഒടുവിലായി മലയാളത്തിൽ 4 ഇയേഴ്‌സ് എന്ന ചിത്രമാണ് പ്രിയയുടേതായി പുറത്തിറങ്ങിയത്. ഹിന്ദി കന്നഡ മലയാളം ഭാഷകളിലായി ഏഴോളം ചിത്രങ്ങൾ അണിയറയിലുമുണ്ട്.

അതേസമയം, പ്രിയക്ക് തെലുങ്കിൽ നിന്നും വലിയൊരു അവസരം ലഭിച്ചിരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. പവൻ കല്യാൺ, സായ് ധരം തേജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രിയ പ്രകാശ് വാര്യർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് വിവരം.

Also Read
മലയാളത്തിലെ എക്കാലത്തേയും സൂപ്പർ പ്രണയ ജോഡികൾ വീണ്ടും ഒന്നിക്കുന്നു; മോഹൻലാൽ-ശോഭന കൂട്ടുകെട്ടിന്റെ ചിത്രം ഉടനെ

ചിത്രത്തിൽ കേതിക ശർമ്മയാണ് സായി ധർമ്മ തേജിന്റെ നായികയായി എത്തുന്നത്, അതേസമയം നായിക ഇല്ലാതെയാണ് പവൻ കല്യാൺ അഭിനയിക്കുന്നത്. സമുദ്രകനി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രിയക്ക് ശ്രദ്ധേയ വേഷമാകും എന്നാണ് റിപ്പോർട്ടുകൾ. ഈ സിനിമ ഹിറ്റായാൽ പ്രിയക്ക് തന്റെ കരിയറിൽ ലഭിക്കുന്ന മറ്റൊരു ബ്രേക്കായിരിക്കും ഇതെന്നും റിപ്പോർട്ടുകളുണ്ട്.

Advertisement