Home Entertainment Celebrities

ദേവാസുരം എന്ന ഹിറ്റ് സിനിമ കണ്ടിട്ട് അമ്മ പറഞ്ഞത് എന്തൊരു പൊട്ടപടമാണെന്നായിരുന്നു, തുറന്നുപറഞ്ഞ് നിരഞ്ജന

3453

വളരെ പെട്ടെന്ന് തന്നെ ഒരുപിടി മികച്ച സിനിമകളിലൂടെ മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ യുവനടിയാണ് നിരഞ്ജന അനൂപ്. ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ ഇതിനോടകം നിരഞ്ജന അഭിനയിച്ചു കഴിഞ്ഞു. രഞ്ജിത് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലോഹം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് നിരഞ്ജന അനൂപ് അരങ്ങേറിയത്.

Advertisements

ചെറുപ്പം മുതല്‍ കുച്ചിപ്പുഡി അഭ്യസിച്ച താരം സൂപ്പര്‍ നടിമാരായ മഞ്ജുവാര്യര്‍ക്കും ശോഭനയ്ക്കും ഒപ്പം വേദി പങ്കിട്ടിട്ടുള്ള നര്‍ത്തകി കൂടിയാണ്. അഭിനയമികവില്‍ മറ്റ് മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും നിരഞ്ജനയ്ക്ക് ഉണ്ടായി. ലോഹം എന്ന ചിത്രത്തിനു ശേഷം 2017 ല്‍ കെയര്‍ ഓഫ് സൈറ ബാനു, ഗൂഢോലോചന, പുത്തന്‍പണം,ബി ടെക്, ചതുര്‍മുഖം, കിങ് ഫിഷ് എന്നീ ചിത്രങ്ങളിലും നിരഞ്ജന അഭിനയിച്ചു.

Also Read: അവളെന്റെ സുഹൃത്താണ്; എനിക്ക് അവളിൽ എന്തെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാൻ മുഖത്ത് നോക്കിപ്പറയും; പിന്നിൽ നിന്ന് തന്ത്രം മെനയാറില്ല, ഐശ്വര്യയെ കുറിച്ച് ജയ ബച്ചൻ

ഐവി ശശി മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ദേവാസുരം സിനിമയ്ക്ക് കാരണക്കാരനായ മുല്ലശ്ശേരി രാജുവിന്റെ പേരക്കുട്ടി കൂടിയാണ് നിരഞ്ജന. അമ്മ നാരായണി അറിയപ്പെടുന്ന നര്‍ത്തകിയാണ്. കുറച്ച് സിനിമകളിലൂടെ തന്നെ നിരഞ്ജനയ്ക്ക് ശ്രദ്ധ ലഭിക്കുകയുണ്ടായി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ മോഹന്‍ലാല്‍ തകര്‍ത്ത് അഭിനയിച്ച ദേവാസുരം സിനിമകണ്ടതിന് ശേഷമുള്ള തന്റെ അമ്മയുടെ പ്രതികരണത്തെ കുറിച്് പറയുകയാണ് നിരഞ്ജന. സംവിധായകന്‍ രഞ്ജിത്തിനോട് ഇതൊന്തൊരു പൊട്ട പടമാണെന്നായിരുന്നു അമ്മ പറഞ്ഞതെന്ന് നിരഞ്‌ന പറയുന്നു.

Also Read: അവസാനം അജിത് സർ ഭയന്നത് പോലെ സംഭവിച്ചു; അദ്ദേഹം ആ പെൺകുട്ടിയുമായി പ്രണയത്തിലായി; അജിത് ശാലിനി പ്രണയത്തെ കുറിച്ച് സംവിധായകൻ ശരൺ

ആ കഥ സ്വന്തം അമ്മയുടെയും അച്ഛന്റെയുമാണെന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നുവെന്നും എന്നാല്‍ മുത്തശ്ശിയും മാമിയുമൊക്കെ അതേപ്പറ്റി ചര്‍ച്ച ചെയ്തിരുന്നത് അമ്മയ്ക്ക് അറിയില്ലായിരുന്നുവെന്നും ചിത്രത്തില്‍ മുഴുവന്‍ അടിയും ഇടിയും ബഹളവുമൊക്കെയാണെന്നായിരുന്നു അമ്മ പറഞ്ഞതെന്നും നിരഞ്ജന പറയുന്നു.

തന്റെ അമ്മയെ കണ്ടാല്‍ ആദ്യ നോട്ടത്തില്‍ ഭയങ്കര പാവമായിട്ടാണ് തോന്നുന്നത്. എന്നാല്‍ ഭയങ്കര കുഴപ്പക്കാരിയാണെന്നും എവിടെ പോയാലും അമ്മ തന്റെയൊപ്പം വരുമെന്നും പക്ഷേ ഇപ്പോള്‍ താന്‍ അതൊക്കെ നിര്‍ത്തിച്ചുവെന്നും എപ്പോഴും കൂടെ വരേണ്ടെന്ന് താന്‍ പറഞ്ഞുവെന്നും നിരഞ്ജന പറയുന്നു.

Advertisement