Home Entertainment Celebrities

ബിഗ് ബോസ് തുടങ്ങുമ്പോള്‍ ഒപ്പം ആയിരം ഫേക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പിറക്കുന്നു, പിന്നില്‍ പ്രവര്‍ത്തിക്കുന്നത് കുട്ടികള്‍, ബിഗ് ബോസ് പിആര്‍ വര്‍ക്കിനെ കുറിച്ച് വെളിപ്പെടുത്തലുമായി ആര്യ

129

മലയാളികളായ മിനിസ്‌ക്രീന്‍ ബിഗ്സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന പരിപാടിയില്‍ എത്തിയതോടെ ബഡായ് ആര്യ എന്ന പേരിലാണ് നടി ആര്യ അറിയപ്പെടുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ പങ്കെടുത്തതോട് കൂടി ആര്യയ്ക്ക് കൂടുതലും വിമര്‍ശനങ്ങളാണ് ലഭിച്ചത്.

Advertisements

തോപ്പില്‍ ജോപ്പന്‍, അലമാര, ഹണി ബി 2, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധര്‍വന്‍, ഉള്‍ട്ട, ഉറിയടി തുടങ്ങി നിരവധി സിനിമകളില്‍ ആര്യ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസില്‍ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്ബോസ് മലയാളം പതിപ്പിലെ ആദ്യ സീസണിലും താരം പങ്കെടുത്തിരുന്നു.

Also Read: പ്രണവിനെ ഭയങ്കര ഇഷ്ടം, ഏറ്റവും ക്രഷ് തോന്നിയ നടന്‍, തുറന്നുപറഞ്ഞ് സ്‌നിഷ

75 ദിവസമായിരുന്നു താരം ബിഗ് ബോസ് ഹൗസിലുണ്ടായിരുന്നത്. ഇപ്പോഴിതാ ബിഗ് ബോസിനെ കുറിച്ച് ആര്യ പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. തനിക്ക് ബിഗ് ബോസില്‍ പോയതിന് ശേഷം ഒത്തിരി സൈബര്‍ അറ്റാക്കുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും തന്റെ കുഞ്ഞിനെ പറ്റി വരെ ഒരു കരുണയുമില്ലാതെ പറഞ്ഞുവെന്നും താരം പറയുന്നു.

എല്ലാം ഫേക്ക് അക്കൗണ്ടുകളില്‍ നിന്നാണ് അറ്റാക്കുണ്ടായത്. ഒരാള്‍ക്ക് തന്നെ ഒത്തിരി ഫേക്ക് ഐഡികള്‍ ഉണ്ടാവുമെന്നും 10, 12 ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളാണ് ഇങ്ങനെ ഉണ്ടാക്കുന്നവരിലേറെയെന്നും ഇതൊരു ബിസിനസ്സാണെന്നും പോക്കറ്റ് മണിക്ക് വേണ്ടിയാണെന്നായിരുന്നു ഒരു കുട്ടിയെ പിടിച്ചപ്പോള്‍ പറഞ്ഞതെന്നും താരം പറയുന്നു.

Also Read: അച്ഛനെ പോലെ ഭർത്താവിനെയും സൂക്ഷിക്കുക; വഞ്ചനക്ക് പേര് കേട്ടവനാണ് റൺബീർ കപൂർ; ആലിയക്ക് ഉപദേശവുമായി ആരാധകർ

അതേസമയം ആര്യ തന്റെ നഷ്ട പ്രണയത്തെ കുറിച്ചും മനസ്സുതുറന്നു. ബിഗ് ബോസില്‍ പോകുമ്പോള്‍ തന്നെ വളരെ സന്തോഷത്തോടെ യാത്രയാക്കിയ ആളായിരുന്നുവെന്നും എന്നാണ് അയാള്‍ തന്റെ കൂട്ടുകാരിക്കൊപ്പം പോയി എന്നും താന്‍ തകര്‍ന്നുപോയ സമയമായിരുന്നു അതെന്നും ആര്യ പറയുന്നു.

Advertisement