Home Entertainment Celebrities

ആശുപത്രിയിൽ നിന്നും വീട്ടിലെത്തി; മര ണ ത്തിന് സാധ്യതയുള്ള മേജർ സർജറിയുണ്ടെന്ന് ബാല; ഒപ്പം സന്തോഷ വാർത്തയും പങ്കുവെച്ച് താരം

1661

സിനിമാ രംഗത്ത് വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന, മലയാളം സിനിമാ ആരാധകർക്ക് ഏറെ സുപരിചിതൻ ആയ നടൻ ആണ് ബാല. തമിഴ് നാട് സ്വദേശി ആണെങ്കിലും മലയാള സിനിമകളിൽ നിരന്തരം അഭിനയിച്ച് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ബാല.

നായകനായും വില്ലനായും സഹനടനായും എല്ലാം നിരവധി സിനിമകളിൽ ബാല അഭിനയിച്ചിട്ടുണ്ട്. അൻപ് എന്ന തമിഴ് സിനിമയിലൂടെ ആണ് ബാല അഭിനയ ലോകത്തേക്ക് എത്തിയത്. തുടർന്ന് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ബിഗ് ബിയിലൂടെ മലയാള സിനിമയിലേക്കും എത്തിയ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്.

Advertisements

മലയാളം, തമിഴ് ഭാഷകളിൽ സജീവമായി മുന്നേറിയിരുന്ന സമയത്തായിരുന്നു ബാല ഗായികയായ അമൃത സുരേഷിനെ വിവാഹം കഴിച്ചത്. പിന്നീട് വേർ പിരിയുകയായിരുന്നു. ശേഷം തന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെ ബാല രാണ്ടാമത് വിവാഹം കഴിക്കുകയായിരുന്നു. ഇതിനിടെ, ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കരൾ രോഗത്തെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ ആരോഗ്യനില തൃപ്തികരം ആണെന്നാണ് ലഭിക്കുന്ന വിവരം. താരത്തിന് രണ്ട് ദിവസത്തിനകം ശസ്ത്രക്രിയയും നിശ്ചയിച്ചിരിക്കുകയാണ്.

ALSO READ- ‘രണ്ടാം വിവാഹം നബി ആയിട്ട് തുടങ്ങിയതാണ്; എന്റെ ഭാര്യമാർ തമ്മിൽ അടിച്ചു പിരിയുന്നത് കാണാൻ ആണ് അധികമാളുകളും കാത്തിരിക്കുന്നത്’; ബഷീർ ബഷി പറയുന്നത്

ഇപ്പോൾ ആശുപത്രിവാസം കഴിഞ്ഞ് വീട്ടിൽ എത്തിയ ബാല സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ഇരുവരും തങ്ങളുടെ രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചത്. അതോടൊപ്പം വീഡിയോയിൽ പറയുന്നത് രണ്ടു ദിവസം കഴിഞ്ഞ് തനിക്കൊരു മേജർ സർജറിയുണ്ടെന്നും എന്നാൽ അത് തനറെ മരണത്തിനുള്ള സാധ്യത ആണെന്നുമൊക്കെയാണ്.

പക്ഷെ തനിക്ക് അതിനേക്കാൾ ഏറെ അക്കാര്യം അതിജീവിക്കാനുള്ള വലിയ സാധ്യതയാണുള്ളതെന്നും ബാല പറഞ്ഞു. വീഡിയോയിൽ ബാലയുടെ ചിറ്റമ്മയേയും ചിറ്റപ്പനെയും കാണാം. ഇപ്പോൾ ഒരുമിച്ച് കേക്ക് മുറിച്ച് വിവാഹ വാർഷികം ആഘോഷിക്കുന്ന തിരക്കിലാണ്. ഒരു മാസമായി താൻ ആശുപത്രിയിൽ ആയിരുന്നെന്നും ഇപ്പോൾ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത് തന്റെ ഭാര്യ എലിസബത്തിന്റെ നിർബന്ധപ്രകാരം ആണെന്നും ബാല പറയുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കൊണ്ട് മാത്രമാണ് താൻ ഇപ്പോൾ ആശുപത്രിവാസം കഴിഞ്ഞ് ആരോഗ്യത്തോടെ തിരിച്ചു വന്നതെന്നും ബാല പറയുകയാണ്.

ALSO READ- അച്ഛൻ സ്ഥിരമായി ഉപദ്രവിക്കും; അമ്മയ്ക്ക് ഒരുപാടുപേരുമായി അവിഹിതം; പ്രണയബന്ധവും തക ർ ന്നു; ദയനീയാവസ്ഥ വെളിപ്പെടുത്തി ശ്രുതി രജനികാന്ത്

ആദ്യ വിവാഹ വാർഷികത്തിന് തങ്ങൾ ഡാൻസ് കളിക്കുന്ന വീഡിയോയാണ് പങ്കുവെച്ചതെന്നും താരം പറഞ്ഞു. എന്നാൽ ഇത്തവണ ഡാൻസ് കളിയ്ക്കാൻ കഴിയാത്ത കൊണ്ടാണ് ഇങ്ങനെ വീഡിയോ ചെയ്യുന്നതെന്നും ബാല പറയുന്നുണ്ട്. ഈ സമയത്ത്, മൂന്നാം വിവാഹ വാർഷികത്തിൽ വീണ്ടും ഡാൻസുമായി എത്തുമെന്നും ബാലയും എലിസബത്തും വീഡിയോയിലൂടെ പറയുകയാണ്. ഇരുവർക്കും ആശംസകളുമായി നിരവധി പേർ എത്തിയിരിക്കുകയാണ്.

Advertisement