Home Entertainment Celebrities

ഭർത്താവിനൊപ്പം കരിപുരണ്ട അടുക്കളയിൽ! സൂപ്പർതാരങ്ങളുടെ നായികയായ ആതിര ഇന്ന് ജീവിക്കുന്നത് കാറ്ററിംഗ് നടത്തി; അഭിമാനമെന്ന് താരം

406

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഡയറക്ടർ വിനയൻ ഒരുക്കിയ ദാദാസാഹിബ് ഉൾപ്പെടെ അഞ്ചോളം സിനിമയിൽ അഭിനയിച്ച താര സുന്ദരി ആയിരുന്നു രമ്യ എന്ന ആതിര. ദാദാസാഹിബിൽ മമ്മൂട്ടിയുടെ നായികയായാണ് ആതിര അരങ്ങേറിയത്.

പിന്നീടു കരുമാടിക്കുട്ടൻ, ഭർത്താവുദ്യോഗം, അണുകുടുംബം, കാക്കി നക്ഷത്രം എന്നീ സിനിമകൾ ചെയ്തു. അണു കുടുംബത്തിൽ സുരേഷ്ഗോപി ആയിരുന്നു നായകൻ. പിന്നീട് ആതിരയെ മലയാള സിനിമയി കാണാനില്ലായിരുന്നു. വിവാഹത്തോടെ താരം സിനിമാ വിടുകയായിരുന്നു. പിന്നെ ആതിരയെ അധികമാരും കണ്ടിരുന്നില്ല. താരത്തിന്റെ യഥാർഥ പേര് രമ്യ ഗായത്രി എന്നാണ്.

Advertisements

എന്നാലിപ്പോൾ ഭർത്താവിനൊപ്പം കരി പുരണ്ട അടുക്കള ജീവിതവുമായി കാറ്ററിംഗ് സർവീസുമായി താരം മുന്നോട്ട് പോവുകയാണ് ആതിര. രാമമംഗലം ഇളമണ്ണ് മനയാണ് താരത്തിന്റെ കുടുംബം. ഇപ്പോൾ ആതിരയോട് ആരെങ്കിലും നായികയായ 5 സിനിമകളോ 500 പേരുടെ സദ്യയോ ഏതാണ് മധുരം എന്ന് ചോദിച്ചാൽ ഒരു മടിയും കൂടാതെ ആതിര എന്ന രമ്യ പറയും 500 പേരുടെ സദ്യയെന്ന്.

ALSO READ- സമാധാനത്തിന്റെ ഈ മാസത്തിലാണോ ഡാൻസ്? പൂർണ ഗർഭിണിയല്ലേ കുഞ്ഞിന്റെ കാര്യം നോക്കൂ; ദസറയിലെ ഗാനത്തിന് ചുവടുവെച്ച ഷംനയ്ക്ക് വിമർശനം

ആതിര എന്ന പേരിൽ സിനിമയിൽ സജീവമായ രമ്യയ്ക്ക് പുതിയ തൊഴിലിനോട് എത്ര ഇരട്ടി ആദരവ് കൂടുതലാണ.് ഇന്ന് ഞാനും ചേട്ടനും മതി 500 പേരുടെ സദ്യ ഉണ്ടാക്കാൻ. വിവാഹത്തോടെ ഞാൻ രക്ഷപ്പെട്ടു. സിനിമയിൽ സജീവമായി നിൽക്കുന്ന ഒരു നടിക്ക് നല്ലൊരു കുടുംബജീവിതം കഴിയുമോ എനിക്ക് സംശയമുണ്ട്. എനിക്ക് എന്നും മനസ്സമാധാനം നിറഞ്ഞ ജീവിതം ഉണ്ട് എന്നും ആതിര തുറന്നു പറയുന്നു.

രമ്യയുടെ ഭർത്താവ് വിഷ്ണു നമ്പൂതിരി ഒരു പാചക വിദഗ്ധൻ കൂടിയാണ്. കോട്ടയം സ്വദേശിയാണ് അദ്ദേഹം. 2004 ൽ വിവാഹം ചെയ്തു വരുമ്പോൾ അറിയാവുന്നത് ചായയും ന്യൂഡിൽസും ഉണ്ടാക്കാൻ മാത്രമായിരുന്നു. എന്നാൽ പാചകം ഒന്നൊന്നായി പഠിച്ച് മൂന്നു വർഷത്തിനുള്ളിൽ രമ്യ ഗായത്രി കേറ്ററിംഗ്‌സിന്റെ അടുക്കളയിലേക്ക് ചേക്കേറുകയും ചെയ്തു.

പെട്ടെന്നുതന്നെ റിസൾട്ട് അറിയാൻ കഴിയുന്ന ബിസിനസാണ് ഇതെന്നാണ് ആതിര പറയുന്നത് ഭക്ഷണം വീടുകളിലെത്തിച്ച് നമ്മുടെ വീട്ടിലെത്തുമ്പോഴേക്കും നമുക്ക് പ്രതികരണം അറിയാം ഇന്ന് നല്ല ഭക്ഷണം നൽകിയാലേ നാളെ നമുക്ക് വിളി വരൂ എന്നുമാണ് രമ്യ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലുടെ തുറന്നു പറഞ്ഞത്.

ALSO READ-അച്ഛൻ ഉപേക്ഷിച്ചപ്പോൾ അമ്മ സുഖം തേടി പോയില്ല, ഞങ്ങളെ വളർത്തി, അമ്മയെ എല്ലായിടത്തും കൊണ്ടുപോകുന്നതിന് നിങ്ങൾക്കെന്താണ്? വി മർ ശകരോട് സുജിൻ

ഇന്ന് ഭർത്താവിനോടൊപ്പം സദ്യവട്ടത്തിന്റെ എല്ലാ കാര്യങ്ങളിലും സജീവയാണ് രമ്യ. വലിയ സദ്യ ആണെങ്കിൽ സഹായികൾ ഉണ്ടാകും കൃത്യമായ പ്ലാൻനീങ്ങിലൂടെ സാധനങ്ങൾ വാങ്ങുന്നത് മുതൽ ഇല വെട്ടി സദ്യ വിളമ്പി പാത്രങ്ങൾ കഴുകി വീട്ടിലെത്തിക്കുന്നതുവരെയും ചെയ്യണം.

സിനിമ വിട്ടെങ്കിലും ഇന്ന് ആതിര എന്ന നടിയെ തിരിച്ചറിയുന്നവർ നിരവധിപേരാണ്. ചിലർക്കൊപ്പം നിന്ന് ഫോട്ടോ എടുക്കണം അയ്യോ എന്തിനാണ് സിനിമ വിട്ടത് സീരിയൽ എങ്കിലും ചെയ്തുകൂടെ എന്ന ചോദ്യങ്ങളുമായി ചിലരെങ്കിലും എത്തുന്നുണ്ട്. എന്നാൽ അവർക്ക് ഒരു പുഞ്ചിരിയോടെ തന്നെയാണ് താരം മറുപടി നൽകുന്നത്.

അതേസമയം, തനിക്കിന്ന് സിനിമയേക്കാൾ ഇഷ്ടമാണ് പാചകമെന്നും ഈ തൊഴിൽ ചെയുന്നതിനു തനിക്ക് യാതൊരു നാണക്കേടും ഇല്ലന്നുമാണ് ആതിര പറയുന്നത്. താൻ വളരെ സന്തോഷത്തോടെയും ആത്മാർഥതയോടെയും ആണ് ഈ തൊഴിൽ ചെയ്യുന്നതെന്നും ആതിര തുറന്നുപറയുന്നു.

Advertisement