Home Entertainment Celebrities

വീട്ടില്‍ കയറി വന്ന് രണ്ട് പേര്‍ ഉപദ്രവിച്ചു, തുറന്നുപറഞ്ഞ് ലച്ചു, തളര്‍ന്നുവീണ് ദേവു, ദുരന്ത വാര്‍ത്ത കേട്ട് കണ്ണീരടക്കാനാവാതെ ബിഗ് ബോസ് കുടുംബം

316

ബിഗ് ബോസ് മലയാളത്തിന് ഇപ്പോള്‍ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികള്‍ക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോള്‍ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അവസാനം നടന്ന അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ചത്.

ഇരുപത് മത്സരാര്‍ഥികളുമായി നടന്ന നാലാം സീസണില്‍ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു. മൂന്നാംസ്ഥാനമാണ് റിയാസ് സലിമിന് ലഭിച്ചത്.

Advertisements

അതേസമയം, ബിഗ് ബോസ് നാലാം സീസണില്‍ വിജയികളായില്ലെങ്കിലും നിരവധി പേരാണ് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. ഇപ്പോഴിതാ അഞ്ചാം സീസണ്‍ ബിഗ് ബോസ് ആരംഭിച്ചിരിക്കുകയാണ്. ഇത്തവണത്തെ മത്സരാര്‍ത്ഥികളില്‍ പലരും ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുള്ളവരാണ്.

Also Read: പാര്‍വതിയുടെ വീട്ടിലേക്ക് ഞാനായിരുന്നു കോള്‍ ചെയ്തിരുന്നത്, അവരുടെ അമ്മയോട് ഞാന്‍ ചെയ്തത് വലിയ ചതി, തുറന്നുപറഞ്ഞ് സിദ്ദിഖ്

അവരില്‍ ഒരാളാണ് ലച്ചു. തന്റെ ജീവിത കഥ പങ്കുവെക്കുകയാണ് ലച്ചു പുതിയ എപ്പിസോഡില്‍. ഇതിന്റെ പ്രൊമോ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കഥ കേട്ട് മറ്റ് മത്സരാര്‍ത്ഥികള്‍ ഷോക്കായി ഇരിക്കുന്നത് വീഡിയോയില്‍ കാണാം.

ചിരിച്ച് കളിച്ച് സന്തോഷത്തോടെ നടക്കുന്ന ലച്ചുവിന്റെ ജീവിതത്തില്‍ ഇത്രയും ദുരന്തങ്ങളുണ്ടായിട്ടുണ്ടാവുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.വീട്ടില്‍ കയറി വന്ന് രണ്ട് പേര്‍ തന്നെ ഉപദ്രപിച്ചുവെന്ന് ലച്ചു പറയുന്നുണ്ട്.

Also Read: എന്നെ ഒളിച്ചോടാന്‍ സഹായിച്ചത് സുരേഷേട്ടനാണെന്നായിരുന്നു വാര്‍ത്തകള്‍, അതിലെ സത്യാവസ്ഥ ഇതാണ്, തുറന്നുപറഞ്ഞ് ജോമോള്‍

ഇതിനിടെ ദേവുവിന് വയ്യാതാവുന്നത് വീഡിയോയില്‍ കാണാം. ലച്ചുവിന്റെ കഥ കേട്ട് ടെന്‍ഷനായി ഹെല്‍ത്ത് ഇഷ്യൂ ഉണ്ടായതാണോ എന്ന് വീഡിയോ കണ്ട് പലരും സംശയിക്കുന്നു. എന്തായാലും പ്രൊമോ വീഡിയോ കണ്ട് പുതിയ എപ്പിസോഡിനായി ആകാംഷയിലാണ് ആരാധകര്‍.

Advertisement