Home Entertainment Celebrities

അച്ഛന്റെ കൈയ്യില്‍ മുറുകെ പിടിച്ച് അഭിരാമിയും അമൃതയും, മരണത്തിന് തൊട്ടുമുമ്പെടുത്ത ചിത്രം വേദനയോടെ പങ്കുവെച്ച് താരം

1836

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. അമൃതയുടെ സഹോദരി അഭിരാമി സുരേഷും മലയാളികള്‍ക്ക് ഇന്ന് സുപരിചിതയാണ്.

Advertisements

ഇരുവരും സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. കഴിഞ്ഞ ദിവസമാണ് അമൃതയുടെയും അഭിരാമിയുടെയും പിതാവ് വിടവാങ്ങിയത് അമൃത തന്നെയാണ് അച്ഛന്റെ വിയോഗ വാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്.

Also Read: കോളേജില്‍ ജൂനിയര്‍, കണ്ടതും പരിചയപ്പെട്ടതും കോഴ്‌സ് കഴിഞ്ഞ് ഇറങ്ങിയപ്പോള്‍, 10 വര്‍ഷത്തെ പ്രണയവും പിന്നീട് വിവാഹവും, പ്രണയകഥ വിവരിച്ച് ദേവ് മോഹന്‍

ഞങ്ങടെ പൊന്നച്ഛന്‍ ഇനി ഭഗവാന്റെ കൂടെ എന്ന ക്യാപ്ഷനോടെയാണ് അച്ചന്റെ ചിത്രവും പങ്കുവെച്ച് വിയോഗവാര്‍ത്ത അറിയിച്ച്ത്. നിരവധി താരങ്ങളും ആരാധകരും നേരിട്ടും സോഷ്യല്‍മീഡിയയിലൂടെയും ആദരാഞ്ജലികള്‍ നേര്‍ന്നു.

ഇപ്പോഴിതാ അച്ഛനൊപ്പം അവസാനമായി എടുത്ത ഫോട്ടോ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് അഭിരാമി. ഫോട്ടോയില്‍ ആരുടെയും മുഖം കാണിക്കുന്നില്ല, അമൃതയുടെയും അമ്മയുടെയും അഭിരാമിയുടെയും അച്ഛന്‌റെയും കൈകള്‍ ഒന്നിച്ച് മുറുകെ പിടിച്ചിരിക്കുകയാണ്.

Also Read: എനിക്ക് പറയാനുള്ളത് ഞാന്‍ പറയും, അത് ഊതിപ്പെരുപ്പിച്ച് ചര്‍ച്ചയാക്കേണ്ട കാര്യമില്ല, അതിനെപ്പറ്റി ഇരുന്ന് സംസാരിക്കാനും നാല് ഇന്റര്‍വ്യൂ കൊടുക്കാനോ എനിക്ക് താത്പര്യമില്ല, തുറന്നടിച്ച് നിഖില വിമല്‍

ഇന്‍സ്റ്റഗ്രാമില്‍ അഭിരാമി പങ്കുവെച്ച ചിത്രത്തിന് എന്നെന്നേക്കും എന്നാണ് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ സുരേഷിന് ആദരാഞ്ജലികള്‍ നേര്‍ന്ന് കമന്റിട്ടത്.

Advertisement