അങ്ങനെ കളയാനൊന്നും എന്റെ കൈയ്യിൽ പൈസയില്ല; കാറിൽ ആരോ ഒരാൾ ക്രീം കോരിയൊഴിച്ചു; റേ സി സം തന്നെയാണത്: ലിന്റു റോണി

424

ടെലിവിഷൻ പരമ്പരകളിലൂടെ താരമായി മാറിയ നടിയാണ് ലിന്റു റോണി. ഇപ്പോൾ അഭിനയിത്തിൽ സജീവമല്ലെങ്കിലും ഇൻസ്റ്റഗ്രാം റീൽസിലൂടെ തന്റെ സാന്നിധ്യം സോഷ്യൽ മീഡിയയിൽ അറിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നിലവിൽ വിദേശത്ത് സ്ഥിര താമസമാക്കിയിരിക്കാണ് ലിന്റു. കഴിഞ്ഞ ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരിക്കുകയാണ് ലിന്റു.

താനൊരു അമ്മയാകാനായി പോകുന്നു എന്നാണ് താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ജൂൺ മാസത്തിൽ കുഞ്ഞതിത്ഥി എത്തുമെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ താരം തനിക്ക് ലണ്ടൻ ജീവിതത്തിനിടയിലൊരു മോശം അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.

Advertisements

തനിക്ക് ഗിഫ്റ്റായി അച്ചൻ തന്ന കാറിൽ ആരോ ക്രീം കോരി ഒഴിച്ചെന്നാണ് ലിന്റു പറയുന്നത്. ടസ്‌ക്കോയിൽ വെച്ചാണ് ഇത് സംഭവിച്ചത്. ഷോപ്പിംഗ് കഴിഞ്ഞ് ഞാൻ തിരിച്ച് ഇറങ്ങി വന്നപ്പോൾ കണ്ട കാഴ്ചയായാിരുന്നു അത്. കാറിൽ നിന്നും ഇറങ്ങാൻ നേരത്ത് ഒരു പുള്ളിക്കാരിയെ കണ്ടിരുന്നു. എന്തൊക്കെയോ പറഞ്ഞ് പോവുന്നുണ്ടായിരുന്നു. നമ്മുടെ കാർ നോക്കിയാണല്ലോ അവർ എന്തൊക്കെയോ പറയുന്നതെന്ന് ആ സമയത്ത് തന്നെ ഇച്ചായൻ പറഞ്ഞിരുന്നു. പിന്നീട് ഷോപ്പിംഗ് കഴിഞ്ഞ് ഞങ്ങൾ ഇറങ്ങി വന്നപ്പോഴാണ് ക്രീം കോരി ഒഴിച്ചനിലയിൽ കാർ കണ്ടത്.

ALSO READ- ലിയോ പാൻ ഇന്ത്യൻ സിനിമയാക്കാൻ വിജയ്ക്ക് താൽപര്യം ഉണ്ടായിരുന്നില്ല; എല്ലാ ഭാഷകളിലേയും താരങ്ങളെ കൊണ്ട് പാൻ ഇന്ത്യൻ സിനിമ എടുക്കാനാകില്ല: നിർമ്മാതാവ്

ക്യാമറ ചെക്ക് ചെയ്‌തെങ്കിലും ഇത് കാണിക്കില്ലെന്നായിരുന്നു അവർ പറഞ്ഞത്. അങ്ങനെയാണ് കേസ് രജിസ്റ്റർ ചെയയ്തത്. പെയിന്റാണോ വേറെ വല്ലതുമാണോ എന്ന് നമുക്കറിയില്ല. ഗ്ലാസൊന്നും കാണാനാവില്ലായിരുന്നു. പിന്നെ പോലീസിൽ പറഞ്ഞു.പിറ്റേ ദിവസം പള്ളിയിൽ പോവാനുണ്ടായിരുന്നതിനാൽ അത് കഴുകാൻ നോക്കിയിരുന്നെങ്കിലും അത് പോയില്ലെന്നും ലിന്റു പറയുന്നു.

കൂടാതെ, ഇങ്ങനെത്തെ സംഭവങ്ങൾ വരുമ്പോൾ കേസ് കൊടുക്കണം. പ്രശ്നമാവുമല്ലോ എന്ന് കരുതി മടിച്ച് നിൽക്കരുത്. എന്തിനാണ് അതിന് ശേഷം വണ്ടി ഓടിച്ചതെന്നൊക്കെ പലരും തന്നോട് ചോദിച്ചിരുന്നു. ഫിസിക്കലി എന്തെങ്കിലും ചെയ്തോ എന്ന് ചോദിച്ചിരുന്നു. ഇത് റേസിസം തന്നെയാണ്. അവർ മോശം വാക്കുകൾ ഉപയോഗിക്കുന്നുണ്ടായിരുന്നു. അപ്പോഴേ ഞങ്ങൾക്ക് സംശയമായിരുന്നു. എന്നാലും ഇങ്ങനെയൊരു അനുഭവം ജീവിതത്തിൽ ആദ്യമായാണെന്നും ലിന്റു റോണി പറഞ്ഞു.

ALSO READ- സമൂഹം എന്ത് കരുതും എന്ന് വിചാരിച്ചിട്ടാണ് പലരും രണ്ടാമത് വിവാഹം ചെയ്യാത്തത്; ഒറ്റപ്പെട്ട് ജീവിക്കുന്നവരെ വിവാഹത്തിന് മക്കളൊന്ന് പിന്തുണയ്ക്കണം: യമുന

‘മാത്രമല്ല, പാവങ്ങളല്ലേ, ഇഷ്ടം പോലെ കാശുണ്ടല്ലോ, വിട്ടേക്ക് എന്ന് നേരത്തെ കേസ് കൊടുത്തപ്പോൾ ചിലർ പറഞ്ഞിരുന്നു. മമ്മിയുടെ ബാഗ് മോഷണം പോയപ്പോൾ പരാതിപ്പെട്ടിരുന്നു. അങ്ങനെ കളയാനൊന്നും എന്റെ കൈയ്യിൽ പൈസയില്ല.’

ഈയൊരു അനുഭവം ആർക്കും വരാതിരിക്കട്ടെയെന്നാണ് ലിന്റു പറയുകയാണ്. ഡയറക്ടായിട്ട് അവരോട് ചോദിക്കാനോ പറയാനോ നിന്നിരുന്നേൽ കേസ് നേരെ തിരിച്ചായേനെ. റേസിസം അനുഭവങ്ങൾ കുറവാണ്. അങ്ങനെ വല്ലതും സംഭവിച്ചാൽ പോലീസ് വഴി നീങ്ങുന്നതാണ് നല്ലതെനന്ും താരം പറയുകയാണ്.

Advertisement