അവര്‍ക്ക് കുഴപ്പമില്ല, ആസ്വദിക്കുകയാണ്, പിന്നെ നിങ്ങള്‍ക്കെന്താ, ശ്രുതി ലക്ഷ്മിയുടെ കഴുത്തില്‍ ഉമ്മ കൊടുക്കുന്ന അഞ്ചൂസിന്റെ സീന്‍ വൈറല്‍, പ്രതികരിച്ച് പ്രേക്ഷകര്‍

5665

ബിഗ് ബോസ് മലയാളത്തിന് ഇപ്പോള്‍ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികള്‍ക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോള്‍ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അവസാനം നടന്ന അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ചത്.

ഇരുപത് മത്സരാര്‍ഥികളുമായി നടന്ന നാലാം സീസണില്‍ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു. മൂന്നാംസ്ഥാനമാണ് റിയാസ് സലിമിന് ലഭിച്ചത്.

Advertisements

അതേസമയം, ബിഗ് ബോസ് നാലാം സീസണില്‍ വിജയികളായില്ലെങ്കിലും നിരവധി പേരാണ് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. ഇപ്പോഴിതാ അഞ്ചാം സീസണ്‍ ബിഗ് ബോസ് ആരംഭിച്ചിരിക്കുകയാണ്. ഇത്തവണത്തെ മത്സരാര്‍ത്ഥികളില്‍ പലരും ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുള്ളവരാണ്.

Also Read: അങ്ങനെ കളയാനൊന്നും എന്റെ കൈയ്യിൽ പൈസയില്ല; കാറിൽ ആരോ ഒരാൾ ക്രീം കോരിയൊഴിച്ചു; റേ സി സം തന്നെയാണത്: ലിന്റു റോണി

ട്രാന്‍സ് ലെസ്ബിയന്‍ സമൂഹത്തില്‍ നിന്നുള്ള ഒത്തിരി ആളുകള്‍ ബിഗ് ബോസില്‍ പങ്കെടുത്തിട്ടുണ്ട്. പലരും ഷോയില്‍ താന്‍ ലെസ്ബിയന്‍ ആണെന്നോ ഗേ ആണെന്നോ ഒരു മടിയുമില്ലാതെ തുറന്നുപറഞ്ഞിട്ടുമുണ്ട്. ഇ്ത്തവണത്തെ സീസണിലും അങ്ങനെ തുറന്നുപറച്ചിലുണ്ടായിട്ടുണ്ട്.

സീരിയല്‍ താരം അഞ്ചൂസ് താനൊരു ലെസ്ബിയന്‍ ആണെന്ന് തുറന്നുപറഞ്ഞിരുന്നു. ഷോയിലെ മറ്റ് മത്സരാര്‍ത്ഥികളായ ലച്ചുവിനോടും റെനീഷയോടുമൊക്കെ വലിയ അടുപ്പമാണ് താരത്തിന്. റെനീഷ അഞ്ചൂസിനെ പലതവണ വാണ്‍ ചെയ്തിട്ടുമുണ്ട്.

Also Read: ലിയോ പാൻ ഇന്ത്യൻ സിനിമയാക്കാൻ വിജയ്ക്ക് താൽപര്യം ഉണ്ടായിരുന്നില്ല; എല്ലാ ഭാഷകളിലേയും താരങ്ങളെ കൊണ്ട് പാൻ ഇന്ത്യൻ സിനിമ എടുക്കാനാകില്ല: നിർമ്മാതാവ്

റെനീഷയും അഞ്ചൂസും പ്രണയത്തിലാണോ എന്നാണ് പലരും ചോദിക്കുന്നതെന്നും അത് തനിക്ക താത്പര്യമില്ലെന്നും റെനീഷ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ശ്രുതിലക്ഷ്മിയും അഞ്ചൂസും തമ്മിലുള്ള ഒരു കിച്ചണ്‍ സീന്‍ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ശ്രുതിയുടെ കഴുത്തില്‍ അഞ്ചൂസ് ചുംബിക്കുന്നതാണ് സീന്‍.

ഇത് കണ്ട് പലരും മോശമായ ഭാഷയിലാണ് സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചത്. അഞ്ചൂസ് അവസരം മുതലെടുക്കുകയാണെന്നാണ് പലരും പറഞ്ഞത്. എന്നാല്‍ ഒരു ഉമ്മ കഴുത്തില്‍ കൊടുത്തെന്നല്ലോ ഉള്ളൂവെന്നും അതിനെന്താണെന്നും മറ്റ് ചിലരും ചോദിക്കുന്നു.

Advertisement