Home Entertainment Celebrities

കുഞ്ഞുണ്ട് എന്ന കാരണത്താൽ മുൻനിര നടന്മാരുടെ സിനിമയിൽ നിന്നും മാറ്റി നിർത്തുന്നു; സൗകര്യങ്ങൾ ഒരുക്കി വിളിക്കുന്നവരും ഉണ്ട്: ശിവദ

253

വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താര സുന്ദരിയാണ് നടി ശിവദ. ജയസൂര്യ നായകനായ സു സു സുധി വാത്മീകം എന്ന സിനിമയിലെ കല്യാണി എന്ന കഥാപാത്രത്തിലൂടെയാണ് ശിവദ മലയാളികളുടെ മനസ്സ് കീഴടക്കിയത്.

നിരവധി തമിഴ് ചിത്രങ്ങളിലും താരം നായികാ വേഷമണിഞ്ഞിട്ടുണ്ട്. 2009ൽ പുറത്തിറങ്ങിയ ആന്തോളജി ചിത്രമായ കേരള കഫേയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് ശിവദ സിനിമയിൽ എത്തിയത്. അതേ സമയം മഴ എന്ന മ്യൂസിക് ആൽബത്തിലൂടെയാണ്, താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്.

Advertisements

സോഷ്യൽ മീഡിയകളിലും വളരെയധികം സജീവമായ താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുള്ള താരം ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും സിനിമയിലെത്തിയിരിക്കുകയാണ്.

ALSO READ- ലിവറൊക്കെ കഴുകിയാണോ വന്നതെന്ന് ചോദിക്കും; കുടലാണ് കഴുകിയതെന്ന് താൻ പറയും; ആ വീഡിയോ അയച്ചു തരുന്നവർക്ക് വായിച്ചപുസ്തകം തിരിച്ചയയ്ക്കും: നവ്യ നായർ

ഇപ്പോഴിതാ കല്യാണം കഴിഞ്ഞ് ഒരു കുഞ്ഞുണ്ട് എന്ന കാരണത്താൽ തന്നെ മുൻനിര നടന്മാരുടെ സിനിമയിൽ നിന്നും മാറ്റി നിർത്തിയുരുന്നെന്ന് തുറന്നുപറയുകയാണ് ശിവദ. ഇതിന് അതിജീവിച്ച് ഇപ്പോഴാണ് താൻ ഏറ്റവും കൂടുതൽ മലയാളം തമിഴ് സിനിമകൾ ചെയ്യുന്നതെന്നും താരം പറയുന്നു. കുഞ്ഞൊക്കെ ആയില്ലേ എന്ന് പറഞ്ഞ് സിനിമകളിൽ അവസരം നഷ്ടപ്പെട്ടിട്ടുണ്ട്. കൂടുതലും തമിഴ് ഇന്റസ്ട്രിയിൽ നിന്നാണ്. മലയാളത്തിൽ നിന്നും അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ശിവദ പറയുന്നു.

അതേ സമയം നിങ്ങൾ ഈ കഥാപാത്രം ചെയ്താൽ നന്നാവും എന്ന് പറഞ്ഞ് എന്നെ തേടി വന്ന കഥാപാത്രങ്ങളും ഉണ്ട്. നമ്മളെ ചിലർ തഴയുകയും മറ്റു ചിലർ എല്ലാ സൗകര്യങ്ങളോടും കൂടെ വിളിക്കുകയും ചെയ്യുന്നത് ഒരു പ്ലസ് ആണെന്നും താരം തുറന്നുപറയുന്നു.

ALSO READ- എല്ലാവരെയും മോനെ എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണ്: ലാലേട്ടൻ വെളിപ്പെടുത്തിയ കാരണം കേട്ടോ

വിവാഹശേഷമാണ് കൂടുതലും സിനിമയിൽ സജീവമായത്. എന്നാൽ മുൻനിര നടന്മാരുടെ സിനികൾ കിട്ടാറില്ലെന്നും പക്ഷേ ഒത്തിരി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്നും തന്നെ കൊണ്ട് ചെയ്യാൻ പറ്റുന്നുവെന്നത് കൊണ്ടല്ലേ അത്തരം റോളുകൾ തേടിയെത്തുന്നതെന്നും ശിവദ പറയുന്നു.

ഗർഭം ധരിച്ച സമയത്തും അഭിനയിച്ചിട്ടുണ്ട്. മോൾക്ക് മൂന്ന് മാസം പ്രായമുള്ളപ്പോൾ ചെയ്ത സിനിമയും ഉണ്ട്. ആ റോളിലേക്ക് വിളിച്ചപ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നു, കുഞ്ഞുണ്ട് മൂന്ന് മാസം ആയതേയുള്ളൂ എന്ന്. എന്നാൽ അവർ പറഞ്ഞത്, ഈ റോൾ ശിവദ തന്നെ ചെയ്യണം, ഒറ്റ റിക്വസ്റ്റ് മാത്രമേയുള്ളൂ, വരുമ്പോൾ കുഞ്ഞിനെയും എടുത്തിട്ട് വരണം എന്നായിരുന്നെന്നും താരം വെളിപ്പെടുത്തുന്നു. വളരെ പോസിറ്റീവ് ആയിരുന്നു ആ സിനിമ ലൊക്കേഷനെന്നും താരം പറഞ്ഞു.

തന്റെ ഭർത്താവ് മുരളി ആണെങ്കിലും എന്തിനും സപ്പോർട്ട് ചെയ്യുന്ന ആളാണ്. കല്യാണത്തിന് മുൻപേ അക്കാര്യം സംസാരിച്ചിരുന്നു. ഒരു തരത്തിലും തന്റെ കരിയറിനെ വിവാഹം ബാധിക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്. ഒരു സിനിമ ഹിറ്റായ ഉടനെ ആയിരുന്നു വിവാഹം, അതിന് ശേഷം അഭിനയത്തിൽ എല്ലാം വളരെ സപ്പോർട്ട് ആണ് മുരളിയെന്നും ശിവദ പറയുകയാണ്.

Advertisement