Home Entertainment Celebrities

കുറച്ച് ജോലി ചെയ്ത് പെട്ടെന്ന് പണമുണ്ടാക്കാൻ പറ്റുന്നത് മോഡലിംഗിലാണ്; എന്നാൽ സിനിമ അങ്ങനെയല്ല: ഫഹദിന്റെ നായിക അഞ്ജന ജയപ്രകാശ് പറയുന്നു

158

മലയാള സിനിമയിലെ ഏറ്റവും ലേറ്റസ്റ്റ് റിലീസാണ് അഖിൽ സത്യൻ ഒരുക്കിയ ഫഹദ് ഫാസിൽ നായകനായ പാച്ചുവും അത്ഭുത വിളക്കും. കഴിഞ്ഞദിവസം റിലീസായ ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത് മോഡലായ അഞ്ജന ജയപ്രകാശാണ്. തമിഴിലടക്കം സിനിമയും വെബ് സീരീസും ചെയ്ത താരമാണ് അഞ്ജന.

ഇപ്പോഴിതാ താരം നൽകിയ ഒരു അഭിമുഖമാണ് വൈറലാകുന്നത്. അഭിനയത്തേക്കാളും എളുപ്പമുള്ള ജോലി മോഡലിങ്ങാണെന്നാണ അഞ്ജനയുടെ വാക്കുകളാണ് വൈറലാകുന്നത്.

Advertisements

സിനിമയെ അപേക്ഷിച്ച് കുറച്ച് ജോലി ചെയ്ത് പെട്ടെന്ന് പൈസ കിട്ടുന്ന ഫോർമാറ്റാണ് മോഡലിംഗെന്നും സിനിമ അങ്ങനെയല്ലെന്നും താരം പറയുന്നു. എന്നാൽ, സിനിമയിൽ അഭിനയിക്കുമ്പോൾ ഒരുപാട് കാലം ആളുകൾ ഓർത്തിരിക്കുമെന്നും പരസ്യത്തിലാണ് അഭിനയിക്കുന്നതെങ്കിൽ ആളുകൾ വേഗം മറന്നുപോകാനാണ് സാധ്യതയെന്നും അഞ്ജിന വിശദീകരിക്കുന്നു.

ALSO READ- എന്റെ ഏറ്റവും നല്ല സുഹൃത്താണ് അവൾ; ഞങ്ങൾ ലെസ്ബിയൻസ് അല്ല; വേദനിപ്പിക്കരുത്; ഞങ്ങൾക്കും കുടുംബമുണ്ട്: മഞ്ജു പത്രോസ്

കുറച്ച് ജോലിയിൽ പെട്ടെന്ന് പൈസ കിട്ടുന്ന ഷോർട്ട് ഫോർമാറ്റാണ് മോഡലിംഗ്. ഒരു ദിവസം ഒരു പരസ്യം ചെയ്താൽ അതോടെ വർക്ക് കഴിയും. അങ്ങനെ നോക്കുമ്പോൾ മോഡലിങ് ആണ് എളുപ്പം. എന്നാൽ സിനിമയിലോ വെബ് സീരീസിലോ ചെയ്യുന്ന കഥാപാത്രങ്ങൾ ആയിരിക്കും ആൾക്കാർ ഒരുപാട് കാലം ഓർക്കുക. പരസ്യം കണ്ടാൽ ഇന്ന് അത് കാണും നാളെ നമ്മൾ മറക്കുമെന്നാണ് സ്ഥിതി.

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തന്റെ കഥാപാത്രം, ക്വീൻ എന്ന വെബ് സീരീസിൽ ജയലളിതക്ക് വേണ്ടി ചെയ്ത കഥാപാത്രമാണ്. ജയലളിതയുടെ ചെറുപ്പകാലം അഭിനയിച്ചത് താനാണ്. ഒരുപാട് പേര് അഭിനന്ദനം അറിയിച്ചുകൊണ്ട് വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്നുവെന്നും അഞ്ജന പറയുന്നു.

Advertisement