Home Entertainment Celebrities

‘ഈ ലോകത്തിലെ ഏറ്റവും നല്ല ഭർത്താവാണ് എന്റെ അണ്ണൻ, സത്യം അറിയാതെ ആരും സംസാരിക്കരുത്’; തന്നെ തല്ലുന്നയാളല്ല അഖിൽ മാരാർ എന്ന് ഭാര്യ രാജക്ഷ്മി

859

അഞ്ചാം സീസൺ മലയാളം ബിഗ്‌ബോസ് പുരോഗമിക്കവെ വാർത്തകളിൽ നിറയുകയാണ് മത്സരാർത്ഥിയായ അഖിൽ മാരാർ. കഴിഞ്ഞ ആഴ്ച സഹമത്സരാർത്ഥി ശോഭയോട് സംസാരിക്കവെ തന്റെ ഭാര്യയെ തല്ലിയിട്ടുണ്ടെന്ന് അഖിൽ മാരാർ ശോഭയോട് പറഞ്ഞത് വൻ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇതോടെ ഈ ആഴ്ചയിൽ മത്സരാർത്ഥികളെ കാണാനെത്തിയ മോഹൻലാൽ ഇക്കാര്യം ചോദ്യം ചെയ്തിരുന്നു.

മോഹൻലാൽ അഖിലിനോട് സംസാരിച്ചത്, ‘കുഞ്ഞുണ്ണി മാഷിന്റെ ഒരു കവിതയുണ്ട്. വാക്കിനെക്കാൾ തൂക്കമില്ലീ ഭൂമിക്ക് പോലും. അതായത് നമ്മൾ വാക്കുകൾ ഉപയോഗിക്കുന്നത് വളരെ സൂക്ഷിച്ച് വേണമെന്നാണ് പറയുന്നത്’, എന്ന് പറഞ്ഞാണ്.

Advertisements

തുടർന്ന് ശോഭയും അഖിലും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ കാണിക്കുകയും, ഭാര്യയെ തല്ലുന്നത് വലിയ ക്രെഡിറ്റ് ആയിട്ടാണോ കണക്കാക്കുന്നത് എന്ന് മോഹൻലാൽ അഖിലിനോട് ചോദിക്കുകയും ചെയ്യുകയാണ്.

ALSO READ- ഇനി സിനിമയിലേക്ക് ഇല്ലെന്ന് തീരുമാനിച്ചു; പോത്ത് കച്ചവടം നടത്തി ജീവിക്കാൻ പദ്ധതിയിട്ടു; നിർമ്മാണത്തിലേക്ക് ഒടുവിൽ പിന്നെയുമെത്തിയെന്ന് സാന്ദ്ര തോമസ്

ഇത് കോടിക്കണക്കിന് ആൾക്കാർ കാണുന്നതല്ലേ. എല്ലാ സ്ത്രീകളുടെയും കഥ ഒന്നാണ് എന്ന് പറയാൻ അഖിൽ മാരാറിന് പറയാൻ സ്വാതന്ത്ര്യം ഉണ്ടോ. ഇത്രയും വലിയൊരു പ്ലാറ്റ് ഫോമിൽ ഞാൻ ഭാര്യയെ തല്ലിയിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയുന്നു. അങ്ങനെ പറയാൻ പാടുണ്ടോ എന്നും മോഹൻലാൽ ചോദ്യം ചെയ്തിരുന്നു.

കൂടാതെ, ശോഭയോടും ദേവുവിനോടും അഭിപ്രായം ചോദിക്കുകയും ചെയ്യുന്നുണ്ട്. നമ്മൾ വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിച്ച് സംസാരിക്കണം. ഇതൊരു നല്ല പ്രവണതല്ല. എന്നോട് വ്യക്തിപരമായി സംസാരിക്കുന്നത് പോലെയല്ല. ലക്ഷക്കണക്കിന് ആൾക്കാർ കാണുന്നതല്ലേ. നിങ്ങളുടെ കുടുംബത്തിലുള്ളവരും അത് കേട്ട് കൊണ്ടിരിക്കയല്ലേ. അത് മോശമായ കാര്യമാണ് അഖിൽ. നിങ്ങൾ സൂക്ഷിച്ച് സംസാരിക്കേണ്ടിയിരിക്കുന്നു എന്നാണ് അഖിലിനോട് മോഹൻലാൽ സംസാരിക്കുന്നത്.

ഇതിനിടെ, അഖിലിനെ പിന്തുണച്ച് ഭാര്യ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ രാജലക്ഷ്മി അഖിൽ ഭർത്താവിനെ പിന്തുണയ്ക്കുകയാണ്. സുഹൃത്തുക്കൾക്ക് വേണ്ടി പങ്കുവച്ച കുറിപ്പിലാണ് രാജലക്ഷ്മി ഇക്കാര്യം പറയുന്നത്.

ALSO READ-ദേശീയ അവാർഡ് പ്രതീക്ഷിച്ചിട്ട് കിട്ടിയില്ല; അങ്ങനെ ഡാൻസ് പഠിക്കൽ തുടങ്ങി; അവാർഡിന് പരിശ്രമം ഇനിയും തുടരുമെന്ന് നവ്യ നായർ

‘എല്ലാ ദമ്പത്യ ജീവിതത്തിലും ഉണ്ടാകുന്ന അതേ പ്രശ്‌നങ്ങളും കൊച്ചു കൊച്ചു പിണക്കങ്ങളും ഒക്കെ ഞങ്ങൾക്കിടയിലും ഉണ്ടാകാറുണ്ട്. എന്ന് കരുതി അത് വലിയ സംഭവമാക്കി മാറ്റേണ്ടതില്ല ആരും. ഞങ്ങൾക്കിടയിലെ പിണക്കങ്ങൾ പോലും ഞങ്ങൾ ആസ്വദിക്കുന്നുണ്ട്. ഈ ലോകത്തിലെ ഏറ്റവും നല്ല ഭർത്താവാണ് എന്റെ അണ്ണൻ.

‘ഞങ്ങൾ രണ്ടുപേരും പരസ്പരം ബഹുമാനിക്കുകയും സ്വതന്ത്ര്യം കൊടുക്കുകയും ചെയ്യുന്നവരാണ്. എൻറെ അണ്ണൻ എന്നെ എറ്റവും നന്നായി കുഞ്ഞിനെപ്പോലെ നോക്കിയിരുന്ന കാലമായിരുന്നു ഞങ്ങളുടെ ഗർഭകാലം.’

‘സാധാരണ ജീവിതത്തിൽ ഉണ്ടാകുന്ന വഴക്കുകൾക്ക് ഇടയിൽ ഞങ്ങൾ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാറും ദേഷ്യപ്പെടാറുമുണ്ട്. എല്ലാവരുടെയും വീട്ടിൽ നടക്കുന്നതാണ് അതും. അഖിൽ മാരാർ ഒരു മനുഷ്യനാണ്. എൻറെ ഗർഭകാലത്ത് എൻറെ അണ്ണൻ എന്നെ അടിച്ചു എന്നത് തീർത്തും പൊള്ളയായ കാര്യമാണ്. സത്യം അറിയാതെ ആരും സംസാരിക്കരുത്. ഇത് വീട്ടിലിരിക്കുന്ന ഞങ്ങളെ എത്രത്തോളം വേദനിപ്പിക്കും എന്ന് ആലോചിക്കണം’ – രാജലക്ഷ്മി അഖിൽ പറയുന്നു.

Advertisement