Home Entertainment Celebrities

‘ഞാനിപ്പോഴാണ് എന്റെ ഉള്ളിലെ കുഞ്ഞിന്റെ ജെൻഡർ അറിഞ്ഞത്; എട്ടുവർഷത്തെ കാത്തിരിപ്പിന് ഒടുവിൽ കുഞ്ഞ് വരുന്നു’; സന്തോഷം പങ്കുവെച്ച് ലിന്റുവും റോണിയും

850

ടെലിവിഷൻ പരമ്പരകളിലൂടെ താരമായി മാറിയ നടിയാണ് ലിന്റു റോണി. ഇപ്പോൾ അഭിനയിത്തിൽ സജീവമല്ലെങ്കിലും ഇൻസ്റ്റഗ്രാം റീൽസിലൂടെ തന്റെ സാന്നിധ്യം സോഷ്യൽ മീഡിയയിൽ അറിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നിലവിൽ വിദേശത്ത് സ്ഥിര താമസമാക്കിയിരിക്കാണ് ലിന്റു. കഴിഞ്ഞ ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരിക്കുകയാണ് ലിന്റു.

താനൊരു അമ്മയാകാനായി പോകുന്നു എന്നാണ് താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ജൂൺ മാസത്തിൽ കുഞ്ഞതിഥി എത്തുമെന്നും താരം പറഞ്ഞിരുന്നു. എട്ട് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ലിന്റുവിനും ഭർത്താവും കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നത്.

Advertisements

ഇപ്പോഴിതാ താരം പുതിയൊരു വീഡിയോയിൽ കുഞ്ഞിന്റെ ജെൻഡർ വെളിപ്പെടുത്തുകയാണ്. ജെൻഡർ റിവീൽ പാർട്ടിയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന താരത്തിൻരെ വീഡിയോ വൈറലാണ്. ഇപ്പോൾ ലണ്ടനിലാണ് ലിന്റുവും ഭർത്താവും താമസിക്കുന്നത്.

ALSO READ- സ്നേഹിച്ചാൽ മറ്റാർക്കും കൊടുക്കാതെ തമിഴ് ചെക്കന്മാർ സ്‌നേഹിക്കും; തമിഴ് മാട്രിമോണിയിൽ നിന്നാണ് വരനെ തിരയുന്നത്; അച്ഛനെ പോലെ സ്‌നേഹിക്കുന്നയാൾ മതി: ആർദ്ര ദാസ്

ലിന്റുവിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധി പേരാണ് പാർട്ടിക്കെത്തിയത്. ആണായാലും പെണ്ണായാലും ആരോഗ്യത്തോടെ ആളിങ്ങെത്തിയാൽ മതിയെന്നായിരുന്നു റോണി പറഞ്ഞത്. വരാനിരിക്കുന്നത് ആണാണോ പെണ്ണാണോ എന്നെനിക്കറിയില്ല. അതറിയുന്നവളാകട്ടെ എന്നോടൊന്നും പറയുന്നുമില്ല. ചത്താലും പറയില്ലെന്നായിരുന്നു ലിന്റുവിന്റെ കൂട്ടുകാരി പറഞ്ഞത്. മോനെ കിട്ടുന്നതാണ് കൂടുതൽ നല്ലതെന്നായിരുന്നു ഒരാളുടെ കമന്റ്. ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നായിരുന്നു ചോദ്യങ്ങൾ. അവരവരുടെ ആഗ്രങ്ങൾ ഓരോരുത്തരും പറയുന്നതാണ് വീഡിയോ.

അതേസമയം, പിറക്കാനിരിക്കുന്ന കുഞ്ഞ് ഗേൾ എന്നായിരുന്നു ലിന്റുവിന്റെ മമ്മി പറഞ്ഞത്. ഡാഡി പറയുന്നത് ആൺകുട്ടിയായിരിക്കുമെന്നാണ്. അതേസമയം, കൊച്ചിയിൽ നിന്നും എനിക്ക് വേണ്ടി കൊടുത്തുവിട്ട ഉടുപ്പാണിതെന്നായിരുന്നു കോസ്റ്റിയൂമിനെക്കുറിച്ച് ലിന്റു പറഞ്ഞത്.

ALSO READ- മമ്മൂക്ക പോയതോടെ നഷ്ടമായത് നല്ലൊരു അയൽക്കാരനെ; സുൽഫത്ത് എനിക്ക് സുലുക്കുട്ടിയാണ്; താര കുടുംബവുമായുള്ള ബന്ധം പറഞ്ഞ് കുഞ്ചൻ

ജെൻഡർ പരസ്യമാക്കിയതിന് ശേഷമായി ലിന്റു കരഞ്ഞിരുന്നു. എന്തിനാണ് കരയുന്നത്, ഒരു മോനെ നമ്മൾ ആഗ്രഹിച്ചതല്ലേ എന്നായിരുന്നു ഡാഡി ചോദിച്ചത്. ബോയ് ആയാലും ഗേൾ ആയാലും കരഞ്ഞ് പോവുമെന്നായിരുന്നു ലിന്റു പറയുന്നത്.

അതേസമയം,ഞാനിപ്പോഴാണ് ഉള്ളിലുള്ള ആൾ ആൺകുട്ടിയാണെന്ന് അറിഞ്ഞത്. അതിൽ സന്തോഷമുണ്ട്. ആഗ്രഹിച്ചത് പോലെ തന്നെ ഈ ചടങ്ങ് മനോഹരമാക്കാൻ കഴിഞ്ഞു. ഈ ലൊക്കേഷനൊക്കെ കണ്ടുപിടിച്ച് കാര്യങ്ങളെല്ലാം സെറ്റാക്കിയത് റോണിയായിരുന്നു. എപ്പോഴും എന്നെ സർപ്രൈസ് തന്ന് ഞെട്ടിക്കാറുണ്ട് അദ്ദേഹമെന്നാണ് ലിന്റു പറയുന്നത്.

Advertisement