Home Entertainment Celebrities

അമ്മയുടെ വലിയ ആഗ്രഹം, താന്‍ കല്യാണം കഴിക്കാന്‍ റെഡിയാണെന്ന് തിങ്കള്‍ ബാല്‍, ആലോചനകള്‍ ക്ഷണിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ്

242

അവതാരകയായ തിങ്കള്‍ ഭല്‍ ഇന്ന് പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ബിഗ് ബോസ് മൂന്നിലെ മത്സരാര്‍ത്ഥിയായിരുന്ന ഡിംപല്‍ ഭലിന്റെ സഹോദരിയാണ് തിങ്കള്‍. വളരെ രസകരമായ തിങ്കളിന്റെ സംസാര ശൈലി ആളുകളെ പിടിച്ചിരുത്തുന്നതാണ്.

Advertisements

മലയാളി ഹൗസ് എന്ന പരിപാടിയിലൂടെയാണ് തിങ്കള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. ഇന്ന് സോഷ്യല്‍മീഡിയയിലും ഏറെ സജീവമാണ് താരം. തിങ്കള്‍ വിവാഹിതയല്ല. എന്നാല്‍ താന്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചുവെന്ന് അറിയിച്ചിരിക്കുകയാണ് താരം ഇപ്പോള്‍.

Also Read: ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടില്ല; എല്ലാം ഒരു പാഠമാണ് തുറന്ന് പറഞ്ഞ് നാഗചൈതന്യ

താന്‍ അമ്മയ്ക്ക് വേണ്ടി കല്യാണം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് തിങ്കള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മാട്രിമോണിയല്‍ പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ടും താരം പങ്കുവെച്ചിട്ടുണ്ട്.

അമ്മയുടെ ആഗ്രഹപ്രകാരം തനിക്ക് വരനെ അന്വേഷിക്കുന്നുണ്ടെന്നും അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഈ പോസ്റ്റിന് താഴെ തിങ്കളിന്റെ സഹോദരിയായ നയന കമന്റ് ചെയ്തിട്ടുണ്ട്.

Also Read: മന്ത്ര തന്നെ ആ വേഷം ചെയ്യണമെന്ന് വിജയ്ക്ക് നിർബന്ധമായിരുന്നു; അവസാനം അണിയറ പ്രവർത്തകർ അവരെ തന്നെ സിനിമയിൽ കാസ്റ്റ് ചെയ്തു; ലൗ ടുഡെയിൽ മന്ത്ര എത്തിയത് അങ്ങനെ

ആ പയ്യനെ ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു നയനയുടെ കമന്റ്. ഇതിന് തിങ്കള്‍ മറുപടി നല്‍കുകയും ചെയ്തു. നാളെ നിനക്ക് വേണ്ടി താന്‍ മറ്റൊരു പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യുമെന്നായിരുന്നു തിങ്കള്‍ നയനയ്ക്ക് നല്‍കിയ മറുപടി.

Advertisement