Home Entertainment Celebrities

അച്ഛന് അതിനോട് താത്പര്യം ഉണ്ടായിരുന്നില്ല; എനിക്ക് അവര് തരുന്ന സപ്പോർട്ട് വലുതാണ്; ഹണി റോസും കുടുംബവും മനസ്സ് തുറക്കുന്നു

217

ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ എത്തിയ താരം പിന്നീട് ഒരു പിടി നല്ല മലയാളം സിനിമകളുടെ ഭാഗമായി. ഇപ്പോൾ മലയാളവും കടന്ന് തെലുങ്കിലേക്ക് എത്തി നില്ക്കുകയാണ് നടിയുടെ ഖ്യാതി.

ഇപ്പോഴിതാ താരത്തെ കുറിച്ച് കുടുംബം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബിഹൈൻ വുഡ്‌സിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ കുടുംബം ചില വെളിപ്പെടുത്തലുകൾ നടത്തിയത്. മകളെ സിനിമയിലേക്ക് പറഞ്ഞയക്കുന്നതിനോട് അച്ഛന് താത്പര്യമില്ലായിരുന്നു എന്നാണ് ഹണിയുടെ അമ്മ അഭിമുഖത്തിൽ പറഞ്ഞത്.

Advertisements

Also Read
പ്രമുഖ നടിയെ ട്രോളി സ്‌കിറ്റ് അവതരിപ്പിച്ച് സ്റ്റാർ മാജിക് താരങ്ങൾ; സോഷ്യൽ മീഡിയയിൽ സ്‌കിറ്റിനെതിരെ സമ്മിശ്ര പ്രതികരണം

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഭക്ഷണം കഴിക്കുമ്പോൾ സിനിമാകാര്യം പറഞ്ഞാൽ ഡാഡി ആദ്യം എണീറ്റ് പോകും. ഒടുവിൽ സിനിമാക്കാര്യം ഡാഡിയോട് നേരിട്ട് ചോദിക്കാൻ പറഞ്ഞു. ഞാൻ അന്ന അക്കാര്യം അദ്ദേഹത്തോട് പറഞ്ഞ് മടുത്തിരുന്നു. അതേസമയം ഹണിയെ സിനിമയിൽ അഭിനയിപ്പിക്കാൻ എതിർത്തതിന് കാരണം പറഞ്ഞ് അച്ഛനും രംഗത്തെത്തി. ഒരിക്കൽ ഒരു സിനിമയിൽ ഹണിയെ കാസ്റ്റ് ചെയ്ത് വെച്ചിരുന്നു. അവർ പിന്നെ മറ്റൊരു നടിയെ വെച്ച് ആ സിനിമ ചെയ്തു. അന്ന് ഹണിക്ക് അത് വളരെ വിഷമം ഉണ്ടാക്കിയ കാര്യമായിരുന്നു. അതുകൊണ്ടാണ് സിനിമയിൽ അഭിനയിക്കണ്ട എന്ന് ഞാൻ പറഞ്ഞത്.

ഹണി അഭിനയിച്ചതിൽ ഇഷ്ടപ്പെട്ടസിനിമ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസാണെന്നാണ് താരത്തിന്റെ അച്ഛൻ പറഞ്ഞത്. വർക്കിയെന്നാണ് ഹണിയുടെ അച്ഛന്റെ പേര്. റോസ്ലിയെന്നാണ് അമ്മയുടെ പേര്. അതേസമയം കുടുംബത്തിൽ നിന്ന് തനിക്ക് ലഭിക്കുന്ന പിന്തുണ വളരെ വലുതാണെന്നാണ് ഹണി മനസ്സ് തുറന്നത്. മുമ്പ് പലപ്പോഴും പല അഭിമുഖങ്ങളിലും താരം ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്.

Also Read
ശ്രീനാഥ് ഭാസി അങ്ങനെയാണ് എന്ന് മനസിലാക്കി, ഭാസിയെ ഉപയോഗിക്കാൻ തയ്യാറാകുന്നവർ ഉപയോഗിക്കുക, ഇല്ലാത്തവർ വിളിക്കാതിരിക്കുക; നിലപാട് പറഞ്ഞ് ആസിഫ് അലി

അടുത്തിടെ വിവാഹം കഴിക്കുന്നതിനോട് തനിക്ക് താത്പര്യമില്ലെന്ന് ഹണി റോസ് പറഞ്ഞത് വളരെ ചർച്ചയായിരുന്നു. പങ്കാളി ഉണ്ടാകുന്നത് നല്ല കാര്യമാണ്, പക്ഷേ അതിനായി വിവാഹം കഴിക്കാൻ താത്പര്യമില്ലെന്നാണ് താരം പറഞ്ഞത്. സോഷ്യൽ മീഡിയയിൽ ആദ്യമൊക്കെ വന്നിരുന്ന കമന്റുകൾ തന്നെ വിഷമിപ്പിച്ചിരുന്നെന്നും, ഇപ്പോൾ എല്ലാം വളരെ ഫണ്ണിയായാണ് കാണുന്നതെന്നുമാണ് താരം പറഞ്ഞത്

Advertisement