Home Entertainment Celebrities

അഭിനയത്തിൽ മാത്രമല്ല പഠനത്തിലും മികവ് തെളിയിച്ച് നടി ശ്രുതി സുരേഷ്; താരത്തിന്റെ നേട്ടത്തിൽ അഭിനന്ദനവുമായി ആരാധകരും!

226

മലയാള സിനിമാ ലോകത്തു ംവെബ്‌സീരിസ് രംഗത്തും മികവ് തെളിയിച്ച നടിയാണ് ശ്രുതി സുരേഷ്. താരം പ്രേക്ഷകർക്ക് സുപരിചിതയായത് കരിക്ക് എന്ന വെബ് സീരിയസിലൂടെയായിരുന്നു. ഒപ്പം ജൂൺ എന്ന സിനിമയിലെ വിദ്യാർത്ഥിനിയായുള്ള വേഷവും ഏറെ ശ്രദ്ധേയമായി.

ഇതിനിടെ താരം സംവിധായകൻ കൂടിയായ സംഗീത് പി രാജനെ വിവാഹം ചെയ്തിരുന്നു. വിവാഹത്തോടെ പഠനവും കരിയറും ഉപേക്ഷിക്കാനൊന്നും പ്ലാനില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ശ്രുതി സുരേഷ്.

Advertisements

താരം സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. ശ്രുതി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഇപ്പോൾ.

ALSO READ- കല്യാണം കഴിഞ്ഞൊരു സ്ത്രീ ഇങ്ങനെ ഒക്കെ പെരുമാറാമോ? സെ ക് സ് ജോക്കും ടോക്കും രണ്ടും രണ്ടാണ്; ബിഗ് ബോസിൽ തിരിച്ചെത്തിയ ശ്രുതി ലക്ഷ്മി

താരത്തിന്റെ കഠിനാധ്വാനത്തിന് ഫലവും ഉണ്ടായിരിക്കുകയാണ്. വലിയൊരു നേട്ടം തന്നെയാണ് താരത്തിനെ തേടിയെത്തിയിരിക്കുന്നത്. തന്റെ അധ്വാനത്തിന് ഫലം കണ്ടെന്നാണ് ശ്രുതി തന്നെ ഈ നേട്ടത്തെ കുറിച്ച് പറയുന്നത്.

കേരള സർവ്വകലാശാലയിൽ നിന്ന് എംസിജെ ഡിഗ്രി പരീക്ഷയിൽ ഒന്നാം റാങ്കാണ് ശ്രുതി ഇപ്പോൾ കരസ്ഥമാക്കിയിരിക്കുന്നത്.

ഈ നേട്ടത്തിൽ തനിക്ക് വലിയ സന്തോഷവും അഭിമാനവുമാണ് ഉള്ളതെന്ന് താരം തന്റെ സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും കുറിപ്പുമടക്കം പങ്കുവച്ചിരിക്കുകയാണ്.

ALSO READ- മമ്മൂട്ടിയുടെ മകൻ അഭിനയിക്കുന്നു എന്ന് പറയുമ്പോൾ ദുൽഖറിനുള്ള ലോഡ്, പ്രണവിന് ഉള്ള ലോഡ് ഒന്നും ഗോകുലിന് ഉണ്ടാകില്ല: സുരേഷ് ഗോപി

‘കേരള സർവ്വകലാശാലയിൽ നിന്ന് എംസിജെ ഡിഗ്രി പരീക്ഷയിൽ (ഒന്നാം റാങ്ക്)
ഉയർന്ന മാർക്ക് നേടിയതിന് സി വി കുഞ്ഞുരാമൻ മെമ്മോറിയൽ ഗോൾഡ് മെഡൽ ലഭിച്ചതിൽ എനിക്ക് അതിയായ സന്തോഷവും ആദരവും ഉണ്ട്.’- എന്നാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

അതേസമയം, താരത്തിന് അഭിനന്ദനവുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഇനിയും വിജയങ്ങൾ തുടരട്ടെയെന്നാണ് പ്രേക്ഷകർ ആശംസിക്കുന്നത്.

Advertisement