Home Entertainment Celebrities

‘എന്തൊരു മനുഷ്യനാണ് ഇയാൾ! മോഹൻ ലാൽ ഒക്കെ ആയതുകൊണ്ടാണ്; ഇച്ചാക്കയായിരുന്നെങ്കിൽ ഇതൊക്കെ കേട്ടുനിൽക്കുമെന്ന് തോന്നുന്നില്ല: ഇബ്രാഹിംകുട്ടി

8024

മലയാള സിനിമാ ലോകത്ത് ഏറ്റവുമധികം ആരാധകരാണ് മമ്മൂട്ടി. ആരാധകർക്ക് താരം മമ്മൂക്കയാണെങ്കിൽ ഏറെ അടുപ്പമുള്ളവർക്ക് അദ്ദേഹം ഇച്ചാക്കയാണ്. മോഹൻലാൽ അടക്കമുള്ളവരും സ്വന്തം സഹോദരന്മാരും മമ്മൂക്കയെ ഇച്ചാക്ക എന്നാണ് വിളിക്കാറുള്ളത്.

ഇപ്പോഴിതാ തങ്ങളുടെ ഇച്ചാക്കയെ കുറിച്ചും മോഹൻലാലിനെ കുറിച്ചും സംസാരിക്കുകയാണ് മമ്മൂട്ടിയുടെ അനിയനും നടനുമായ ഇബ്രാഹിംകുട്ടിി. മോഹൻലാലിന്റെ ക്ഷമയെ കുറിച്ച് ഇബ്രാഹിം കുട്ടി പറഞ്ഞ വാക്കുകളാണിപ്പോൾ വൈറലാകുന്നത്.

Advertisements

ഒരിക്കൽ മോഹൻലാലിനൊപ്പമുള്ള ഷൂട്ടിങ്ങിനിടെ നടന്ന സംഭവത്തെ കുറിച്ച് സംസാരിക്കവയൊണ് അദ്ദേഹം മോഹൻലാലിന്റെ ക്ഷമാശീലത്തെ കുറിച്ച് പ്രതികരിച്ചത്.

ALSO READ- ‘അദാനി കാരണം പറഞ്ഞാൽ തീരാത്തത്ര വികസനവും സമൃദ്ധിയും തലസ്ഥാനത്തേക്ക് വരുന്നു’; അദാനിക്കും ഭാര്യയ്ക്കും ഒപ്പം ഉച്ചയൂണിന് എത്തി കൃഷ്ണകുമാറും സിന്ധുവും

സംഭവം ഇങ്ങനെ: ‘ഒരിക്കൽ ഞങ്ങൾ ബോൾഗാട്ടി പാലസിൽ ഷൂട്ടിന് പോയിരുന്നു. ഞാനുണ്ട്, ലാൽ ഉണ്ട്. ശ്രീനിവാസനും ഞങ്ങൾക്കൊപ്പമുണ്ടെന്നാണ് ഓർമ. ഞങ്ങൾ ഈ ഷൂട്ടിന്റെ കാര്യത്തിന് വേണ്ടി പോവുകയാണ്.

ശ്രീനിവാസൻ-മോഹൻലാൽ കോംബോയിലുള്ള സിനിമയാണ്, നാടോടിക്കാറ്റാണെന്നാണ് ഓർമ.അപ്പോൾ ആ വഞ്ചിയിൽ ഇരുന്ന ഒരു ചങ്ങാതി ആവശ്യമില്ലാതെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുകയാണ്. ചിലർ അങ്ങനെ ആണല്ലോ. ലാൽ ഒക്കെ ആയതുകൊണ്ടാണ്. ഞങ്ങളുടെ ഇച്ചാക്കയായിരുന്നെങ്കിൽ ഇതൊക്കെ കേട്ടുനിൽക്കുമെന്ന് എനിക്ക് തോന്നുന്നില്ല.’- ഇബ്രാഹിം കുട്ടി വിശദീകരിക്കുന്നു.

ALSO READ- ‘എസ്എസ്എൽസിക്ക് 419 മാർക്കുണ്ടായിരുന്നു; ഞാൻ ബിഎ പാസായ ഒരാളാണ്; റെസ്‌പെക്ട് ചെയ്യൂ’; മണ്ടത്തരം അഭിനയിക്കുന്നത് വേറെ വിഷയം: ദിലീപ്

അയാൾ ഒരു ജാതി ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചറപറാന്ന് ചോദിച്ചുകൊണ്ടിരിക്കുകയാണ്. മോഹൻലാൽ ഇങ്ങനെ ചിരിച്ചുകൊണ്ട് മറുപടി പറയുകയാണ്. ഞാനോർത്തു എന്തൊരു മനുഷ്യനാണ് ഇയാൾ എന്ന് എന്നാണ് സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ ഇബ്രാഹിം കുട്ടി പറയുന്നത്. പിന്നീട് ഭഗവാൻ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴും മോഹൻലാലിന് സമാനമായ അനുഭവം നേരിടേണ്ടി വന്നിരുന്നുവെന്നും ഇബ്രാഹിം കുട്ടി പറയുന്നുണ്ട്.

‘ഞങ്ങൾ ഭഗവാൻ എന്ന സിനിമയിലും ഒന്നിച്ച് അഭിനയിച്ചിരുന്നു. വലിയ അഭിനയം ഒന്നും ഉണ്ടായിരുന്നില്ല, ഞാനും ആ സിനിമയിൽ ഉണ്ടായിരുന്നു. ആ സമയത്ത് ഞാൻ ഹോട്ടലിൽ നിന്നും ഇറങ്ങി വരുമ്പോൾ ലാൽ താഴെ നിൽക്കുന്നുണ്ട്. ലോബിയിൽ നിൽക്കുമ്പോൾ ഒരാൾ വന്ന് സംസാരിച്ചു. ‘

‘അതും ഇതുപോലെ ഒരു മനുഷ്യൻ. അയാൾ വന്നിട്ട് എന്തൊക്കെയാണോ അങ്ങേരോട് ചോദിക്കുന്നത്. ഇതൊക്കെ കേട്ട് നമുക്ക് തന്നെ ഇറിറ്റേറ്റഡ് ആവുന്നുണ്ട്. ഇതൊക്കെ കേട്ടിട്ടും ലാൽ ചിരിച്ചുകൊണ്ട് മറുപടി പറയുകയായിരുന്നു.’ പിന്നീട് അയാൾ പോയ ശേഷം എന്ത് മനുഷ്യനാണ് അല്ലേ എന്നാണ് തന്നോട് ചോദിച്ചതെന്നും ഇബ്രാഹിം കുട്ടി വെളിപ്പെടുത്തി.

Advertisement